Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഫേവറ്റേറ്റുകളായി മുംബൈ ഇന്ത്യന്‍സ്, കരുത്ത്, ദൗര്‍ബല്യം- അറിയേണ്ടതെല്ലാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം മുംബൈ ഇന്ത്യന്‍സാണ്. അത് തെളിയിക്കുന്നതാണ് അവര്‍ അലമാരയിലെത്തിച്ച നാല് കിരീടങ്ങള്‍. 2013,2015,2017,2019 വര്‍ഷങ്ങളിലാണ് മുംബൈ ഐപിഎല്‍ കിരീടം ചൂടിയത്. ഇത്തവണയും കിരീട സാധ്യതിയില്‍ മുന്നിലുള്ള ഫേവറേറ്റുകളുടെ പട്ടികയില്‍ മുന്നിലാണ് രോഹിത് ശര്‍മ നായകനായുള്ള മുംബൈ ഇന്ത്യന്‍സ്. ഇതുവരെ അടുപ്പിച്ച് രണ്ട് തവണ കിരീടം നേടാന്‍ മുംബൈക്ക് സാധിച്ചിട്ടില്ല. 2020ലെ ഐപിഎല്ലിനായുള്ള മുംബൈ ഇന്ത്യന്‍സ് ടീമിനെ വിശദമായി വിലയിരുത്താം.

ബാറ്റിങ് നിര ഇങ്ങനെ

ബാറ്റിങ് നിര ഇങ്ങനെ

രോഹിത് ശര്‍മ,ക്വിന്റന്‍ ഡീ കോക്ക് എന്നിവരാവും ഓപ്പണര്‍മാരായി എത്താന്‍ സാധ്യത കൂടുതല്‍. ഓസീസ് താരം ക്രിസ് ലിന്നിനെ ഇത്തവണ ടീമിലെത്തിച്ചതിനാല്‍ രോഹിത് മൂന്നാം നമ്പറിലിറങ്ങി ലിന്നിനെ ഓപ്പണറാക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് സാധ്യത കൂടുതല്‍. ഇതാവും മുംബൈയുടെ ടോപ് ഓഡര്‍ ബാറ്റിങ് നിര. മധ്യനിരയില്‍ ക്രുണാല്‍ പാണ്ഡ്യ,ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരോടൊപ്പം ഏത് പൊസിഷനിലും കളിപ്പിക്കാവുന്ന ഇഷാന്‍ കിഷനുമുണ്ട്. ആദിത്യ താരെ,സൗരഭ് തിവാരി എന്നിവരും മുംബൈയ്ക്ക് ബാറ്റിങ് കരുത്ത് പകരാന്‍ പ്രമുഖരായി ടീമിലുണ്ട്.

വിറപ്പിക്കുന്ന ബൗളര്‍മാര്‍

വിറപ്പിക്കുന്ന ബൗളര്‍മാര്‍

പേസ് ബൗളര്‍മാരാണ് മുംബൈയുടെ കരുത്ത്. ലസിത് മലിംഗയുടെ അഭാവം ടീമിനെ സംബന്ധിച്ച് വലിയ നഷ്ടമാണെങ്കിലും അത് പ്രകടനത്തെ ബാധിക്കാന്‍ സാധ്യത കുറവാണ്. ജസ്പ്രീത് ബൂംറ,ട്രന്റ് ബോള്‍ട്ട്,മിച്ചല്‍ മക്ലെങ്ങന്‍,ധവാല്‍ കുല്‍ക്കര്‍ണി,നഥാല്‍ കോള്‍ട്ടര്‍ നെയ്ല്‍,ജെയിംസ് പാറ്റിന്‍സണ്‍,മോഹ്‌സിന്‍ ഖാന്‍ എന്നിവര്‍ ടീമിലുണ്ട്. മുംബൈയുടെ നാല് കിരീടനേട്ടത്തിന് പിന്നിലും ബൗളര്‍മാരുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു. സ്പിന്നര്‍മാരായി ജയന്ത് യാദവ്,രാഹുല്‍ ചഹാര്‍,അനുകുല്‍ റോയ് എന്നിവരാണുള്ളത്.

ഓള്‍റൗണ്ടര്‍മാര്‍ കരുത്ത്

ഓള്‍റൗണ്ടര്‍മാര്‍ കരുത്ത്

കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ എന്നിവരോടൊപ്പം ഓള്‍റൗണ്ടറായി വെസ്റ്റ് ഇന്‍ഡീസിന്റെ ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിനെയും മുംബൈ ടീമിലെത്തിച്ചിട്ടുണ്ട്. ക്രുണാല്‍ പാണ്ഡ്യ ഒഴികെ ബാക്കി മൂന്ന് പേരും മീഡിയം പേസ് ഓള്‍റൗണ്ടര്‍മാരാണ്. മധ്യനിരയില്‍ പൊള്ളാര്‍ഡിന്റെയും ഹര്‍ദിക്കിന്റെയും പ്രകടനം മുംബൈയുടെ വിജയത്തില്‍ പലപ്പോഴും നിര്‍ണ്ണായകമാവാറുണ്ട്.

പ്രധാനമായും രണ്ട് ദൗര്‍ബല്യം

പ്രധാനമായും രണ്ട് ദൗര്‍ബല്യം

നിലവിലെ സാഹചര്യത്തില്‍ മുംബൈ ഏറ്റവും സംതുലിതമായ ടീമാണെങ്കിലും പ്രധാന ദാര്‍ബല്യം സ്പിന്നര്‍മാരാണ്. ക്രുണാല്‍ പാണ്ഡ്യ ഒഴികെ മറ്റാര്‍ക്കും വേണ്ടത്ര പരിചയസമ്പത്തില്ല. അനുകുല്‍ റോയ് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലൂടെ ഉയര്‍ന്നുവന്ന യുവതാരമാണ്. ജയന്ത് യാദവിനെയും രാഹുല്‍ ചഹാറിനെയും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെന്ന് വിളിക്കാന്‍ സാധിക്കില്ല. 30കാരനായ ജയന്ത് നേരത്തെ മുതല്‍ ഐപിഎല്ലിലുണ്ടെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചത് 12 മത്സരം മാത്രമാണ്. ആകെ നേടിയത് 5 വിക്കറ്റും. യുഎഇയിലെ സ്പിന്നിനെ തുണയ്ക്കുന്ന മൈതാനത്ത് മികച്ചൊരു സ്പിന്നറുടെ അഭാവം മുംബൈയ്ക്ക് തിരിച്ചടിയായേക്കും.

സൗരഭ് തിവാരി

പിന്നീടുള്ള പ്രധാന മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കുറവാണ്. രോഹിതിനും സൂര്യകുമാറിനും പരിക്കേറ്റാല്‍ പകരം ആരെന്നത് വലിയ ചോദ്യമാണ്. ഇത്തവണ ടീമിലെത്തിച്ച സൗരഭ് തിവാരി ഏറെ നാളായി മികച്ച ഫോമിലല്ല. ആദിത്യ താരെ സ്ഥിരതയുള്ള കളിക്കാരനല്ല. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം താരങ്ങള്‍ വീണ്ടും കളത്തിലിറങ്ങുമ്പോള്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ മികച്ച പകരക്കാരില്ലാത്ത മുംബൈയുടെ ബാറ്റിങ് നിരയെ ബുദ്ധിമുട്ടിപ്പിച്ചേക്കും.

മുംബൈ ടീം

മുംബൈ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍),ക്വിന്റന്‍ ഡീകോക്ക് (വിക്കറ്റ് കീപ്പര്‍),ആദിത്യ താരെ,സൗരഭ് തിവാരി,സൂര്യകുമാര്‍ യാദവ്,ക്രിസ് ലിന്‍,അന്‍മോല്‍പ്രീത് സിങ്. ഓള്‍റൗണ്ടര്‍മാര്‍-ക്രുണാല്‍ പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്.- ബൗളര്‍മാര്‍-ജസ്പ്രീത് ബൂംറ,ധവാല്‍ കുല്‍ക്കര്‍ണി,ജെയിംസ് പാറ്റിന്‍സണ്‍,നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍,ട്രന്റ് ബോള്‍ട്ട്,ജയന്ത് യാദവ്,രാഹുല്‍ ചഹാര്‍,മോഹ്‌സിന്‍ ഖാന്‍,മിച്ചല്‍ മഗ്ലെങ്ങന്‍,പ്രിന്‍സ് ബല്‍വന്ത് റായ് സിങ്,ജെയിംസ് പാറ്റിന്‍സണ്‍,ദിഗ്ബിജയ് ദേശമുഖ്.

Story first published: Wednesday, September 9, 2020, 17:15 [IST]
Other articles published on Sep 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+