For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ജയിക്കാവുന്നതിലും 25 റണ്‍സ് കൂടുതല്‍ അടിച്ചു, പക്ഷേ തോറ്റതിന് കാരണമുണ്ടെന്ന് ഹര്‍ദിക്!!

By Vaisakhan MK

ദുബായ്: മുംബൈ ഇന്ത്യന്‍സ് എല്ലാ അര്‍ത്ഥത്തിലും നല്ല ക്രിക്കറ്റാണ് കളിച്ചതെന്ന് ഹര്‍ദിക് പാണ്ഡ്യ. എന്നാല്‍ രാജസ്ഥാന്‍ നിരയിലെ ആ രണ്ട് പേര്‍ ചേര്‍ന്ന് വിജയം മുംബൈയില്‍ നിന്ന് തട്ടിയെടുത്തെന്നും പാണ്ഡ്യ വ്യക്തമാക്കി. രാജസ്ഥാന്‍ നിരയില്‍ ബെന്‍ സ്റ്റോക്‌സും സഞ്ജു സാംസണും ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. അവരുടെ ഷോട്ടുകള്‍ പലതും ഞങ്ങളെ ഞെട്ടിച്ചുവെന്ന് പാണ്ഡ്യ പറയുന്നു. 196 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് മുംബൈ ഉയര്‍ത്തിയത്. ഹര്‍ദിക് പാണ്ഡ്യയുടെ വമ്പനടികളാണ് മുംബൈ പ്രതീക്ഷിച്ചതിലും വലിയ സ്‌കോര്‍ സമ്മാനിച്ചത്. മുംബൈ ജയം നേടുമെന്ന് കരുതിയ മത്സരം കൂടിയായിരുന്നു ഇത്.

1

താന്‍ സിക്‌സറുകള്‍ അടിക്കുന്നത് വലിയ രീതിയില്‍ തന്നെ ആസ്വദിക്കുന്നുണ്ട്. കളി അവസാനിക്കുമ്പോള്‍ മുംബൈക്ക് വിജയിക്കാവുന്നതിലും കൂടുതല്‍ റണ്‍സുണ്ടെന്നാണ് ഞാന്‍ കരുതിയതെന്നും പാണ്ഡ്യ പറഞ്ഞു. രണ്ടാം സ്ട്രാറ്റജിക് ടൈം ഔട്ട് വന്നപ്പോള്‍ ഞങ്ങള്‍ പരമാവധി 170 റണ്‍സ് അടിക്കാന്‍ സാധിക്കുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. ആ സ്‌കോര്‍ ലക്ഷ്യമിട്ടാണ് കളിച്ചത്. എന്നാല്‍ 25 റണ്‍സ് കൂടുതലായി ടീമിന് ലഭിച്ചു. അത് ജയിക്കാന്‍ ധാരാളമായിരുന്നു എന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷേ ഈ ജയത്തിന്റെ എല്ലാ ക്രെഡിറ്റും സ്റ്റോക്‌സിനും സഞ്ജുവിനുമുള്ളതാണ്. അവര്‍ ഗംഭീരമായി ബാറ്റ് ചെയ്‌തെന്നും പാണ്ഡ്യ പറഞ്ഞു.

ചില സമയങ്ങളില്‍ നിങ്ങള്‍ എതിരാളികള്‍ക്ക് കൂടി ക്രെഡിറ്റ് കൊടുക്കണം. അവരാണ് ഈ മത്സരത്തില്‍ തകര്‍ത്തടിച്ചത്. നന്നായി തന്നെ സഞ്ജുവും സ്റ്റോക്‌സും ബാറ്റ് ചെയ്തു. ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. അവരുടെ കളിക്കളത്തിലെയും ബാറ്റിംഗിലെയും മികവാണ് ജയത്തിലേക്ക് നയിച്ചത്. അവരുടെ അവസരങ്ങള്‍ നന്നായി ഉപയോഗിച്ചു. എന്തിനേറെ പറയുന്നു ഭാഗ്യം പോലും അവര്‍ക്കൊപ്പമായിരുന്നു. പന്ത് ടോപ് എഡ്ജിലും ഇന്‍സൈഡ്-ഔട്ട്‌സൈഡ് എഡ്ജിലും തട്ടി വരെ ബൗണ്ടറിയിലേക്ക് പോയി. ഇത്രയൊക്കെയാണെങ്കിലും അവര്‍ ഞെട്ടിക്കുന്ന ഷോട്ടുകള്‍ കളിച്ചിരുന്നു. അതുകൊണ്ട് ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് വലിയ സാധ്യതകളില്ലായിരുന്നുവെന്നും പാണ്ഡ്യ വ്യക്തമാക്കി.

അതേസമയം മത്സരത്തില്‍ രണ്ട് വിക്കറ്റ് വീണ് പതറി നില്‍ക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തിയത്. പിന്നീട് സ്റ്റോക്‌സിനൊപ്പം സഞ്ജു തകര്‍ത്തടിക്കുന്നതാണ് കണ്ടത്. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 152 റണ്‍സാണ് ഇവര്‍ ചേര്‍ത്തത്. പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ ടീം ജയം നേടുകയും ചെയ്തു. സ്റ്റോക്‌സ് 107 റണ്‍സുമായും സഞ്ജു 54 റണ്‍സുമായും പുറത്താവാതെ നിന്നു. സഞ്ജു ഫോമിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. സഞ്ജു ഫോമിലെത്തിയതോടെ പ്രമുഖ താരങ്ങള്‍ അടക്കം അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട്. ആരാധകര്‍ സഞ്ജുവിനെ റിഷഭ് പന്തിന് പകരം ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.

Story first published: Monday, October 26, 2020, 11:02 [IST]
Other articles published on Oct 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+