Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇപ്പോഴത്തെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആ താരമാണ്, ഓസ്‌ട്രേലിയക്കാരനല്ലെന്ന് സ്മിത്ത്!!

ദുബായ്: ലോകത്തെ ഏറ്റവും കളിക്കാരന്‍ ആരാണ്. അക്കാര്യത്തില്‍ നിരവധി പേരുകള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ഏറ്റവും ബെസ്റ്റ് ക്യാപ്റ്റന്‍ ആരാണ്. ഇക്കാര്യത്തില്‍ ഉത്തരം പലപ്പോഴും പറയുക അസാധ്യമാണ്. ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് ഉത്തരം നല്‍കിയിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിലെ തന്റെ സഹതാരം ജോസ് ബട്‌ലറുമായുള്ള സംഭാഷണത്തിലാണ് ഇക്കാര്യം സ്മിത്ത് വെളിപ്പെടുത്തിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനാണ് ലോകത്തെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് സ്മിത്ത് പറഞ്ഞു. വളരെ കഠിനമാണ് ചോദ്യമാണിതെന്നും സ്മിത്ത് പറഞ്ഞു.

1

ഏകദിന ക്രിക്കറ്റില്‍ ഇയാന്‍ മോര്‍ഗന്‍ തന്നെയാണ് മികച്ച ക്യാപ്റ്റനെന്ന് സ്മിത്ത് പറഞ്ഞു. അതേസമയം ഓസ്‌ട്രേലിയക്കാരനല്ലാത്ത താരം മികച്ച ക്യാപ്റ്റനായി സ്മിത്ത് തിരഞ്ഞെടുത്തതില്‍ ആരാധകരും അമ്പരപ്പ് രേഖപ്പെടുത്തി. ഇംഗ്ലണ്ടിനെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ചത് മോര്‍ഗനാണ്. 2015ലെ ലോകകപ്പില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ട ശേഷം ഇംഗ്ലണ്ട് ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ വന്നിരുന്നു. ടീമിനെ അഗ്രസീവ് സ്റ്റൈലിലേക്ക് മാറ്റിയെടുത്തത് മോര്‍ഗനാണ്. പഴയ താരങ്ങളൊക്കെ ടീമിന് പുറത്തായി. എന്നാല്‍ വമ്പന്‍ സ്‌കോര്‍ അഗ്രസീവ് സ്‌റ്റൈല്‍ വന്നതോടെ പിറക്കാന്‍ തുടങ്ങി. ടീമിന്റെ ലോകകപ്പ് നേട്ടത്തിന് പിന്നില്‍ ഈ അഗ്രസീവ് സ്റ്റൈലായിരുന്നു.

തന്ത്രപരമായി കളി കൊണ്ടുപോകുന്നതില്‍ മോര്‍ഗന് നല്ല മിടുക്കുണ്ട്. ഓസ്‌ട്രേലിയന്‍ ടീമംഗങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ടെന്നും സ്മിത്ത് പറഞ്ഞു. ഇംഗ്ലണ്ടിന് വേണ്ടി വളരെ മികച്ച പ്രകടനമാണ് മോര്‍ഗന്‍ നടത്തിയത്. ഇംഗ്ലണ്ട് ടീമിനിലുള്ളിലുള്ളവരും മോര്‍ഗന് നല്ല പിന്തുണ നല്‍കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ താരമെന്ന നിലയില്‍ ഇങ്ങനെ പറയുന്നത് വളരെ കഠിനമാണെന്നും സ്മിത്ത് പഞ്ഞു. അതേസമയം മോര്‍ഗനന്‍ ഇംഗ്ലണ്ടിനെ ടി20 ക്രിക്കറ്റിലും മികച്ച രീതിയില്‍ നയിച്ചിരുന്നു. ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും മോര്‍ഗന്റെ ക്യാപ്റ്റന്‍സി പ്രകടമാണ്. നേരത്തെ ദിനേഷ് കാര്‍ത്തിക്കിനെ മാറ്റി മോര്‍ഗനെ ക്യാപ്റ്റനാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

ഓസ്‌ട്രേലിയന്‍ ടീമില്‍ കളിക്കണമെന്ന് സ്മിത്ത് ആഗ്രഹിക്കുന്ന ഇംഗ്ലണ്ട് ടീമിലെ രണ്ട് താരങ്ങള്‍ ആരൊക്കെയാണെന്ന ചോദ്യവും ബട്‌ലര്‍ ഇതിനിടെ ഉന്നയിച്ചിരുന്നു. അതും സ്മിത്ത് വെളിപ്പെടുത്തി. ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്‌സുമാണ് ആ താരങ്ങളെന്ന് സ്മിത്ത് പറഞ്ഞു. ഇരുവരും രാജസ്ഥാന്‍ റോയല്‍സില്‍ സ്മിത്തിന്റെ സഹതാരങ്ങളാണ്. അതേസമയം ടൂര്‍ണമെന്റില്‍ ആറ് പോയിന്റോടെ ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ് ഉള്ളത്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനോടും അവര്‍ പരാജയപ്പെട്ടിരുന്നു. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ ടീമിന് പ്ലേഓഫിലെത്താന്‍ സാധിക്കൂ.

Story first published: Saturday, October 17, 2020, 8:58 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+