For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ ഓവര്‍ ഇംഗ്ലണ്ട് താരം എറിയണമായിരുന്നു, രാജസ്ഥാനെ തോല്‍പ്പിച്ചത് അവന്റെ ഓവറെന്ന് ചോപ്ര

By Vaisakhan MK

ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ വന്‍ അബദ്ധമാണ് രാജസ്ഥാന്‍ റോയല്‍സ് കാണിച്ചതെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. രാജസ്ഥാന്റെ തോല്‍വിയിലേക്ക് നയിച്ചതും ആ തീരുമാനമാണ്. എന്തിനാണ് ജയദേവ് ഉനദ്ഘട്ടിനെ കൊണ്ട് 19ാം ഓവര്‍ എറിയിച്ചതെന്നും ചോപ്ര ചോദിക്കുന്നു. ആര്‍സിബിക്കെതിരെ വിജയം ഉറപ്പിച്ച ഘട്ടത്തിലാണ് രാജസ്ഥാന്‍ കളി വൈകിട്ടത്. എന്തുകൊണ്ട് രാജസ്ഥാന്‍ അവരുടെ ഏറ്റവും മികച്ച ബൗളറെ തന്നെ ആ ഓവറില്‍ ഉപയോഗിച്ചില്ലെന്നും ചോപ്ര ചോദിക്കുന്നു.

സ്മിത്ത് ഉത്തരം പറയണം

സ്മിത്ത് ഉത്തരം പറയണം

സ്റ്റീവ് സ്മിത്ത് 19ാം ഓവറിനെ കുറിച്ച് ഉത്തരം പറയേണ്ടതുണ്ട്. ഉനദ്ഘട്ട് എന്തിനാണ് 19ാം ഓവര്‍ എറിഞ്ഞതെന്നും, ആര്‍ച്ചറായിരുന്നില്ലേ എറിയേണ്ടിയിരുന്നതെന്നും ചോപ്ര ചോദിച്ചു. രാജസ്ഥാന്‍ നന്നായി ബാറ്റ് ചെയ്തിരുന്നു. ടോസ് നേടുകയും ബാറ്റ് ചെയ്യാന്‍ സാധിച്ചതും മികച്ചതായിരുന്നു. ബട്‌ലറെയും സ്മിത്തിനെയും താഴോട്ട് ഇറക്കി, സ്‌റ്റോക്‌സിനെ ഓപ്പണറാക്കി. റോബിന്‍ ഉത്തപ്പയെ സ്റ്റോക്‌സിനൊപ്പം ഓപ്പണറുമാക്കി. ഇത്തരം മികച്ച തീരുമാനങ്ങള്‍ രാജസ്ഥാന്‍ നിരയില്‍ ധാരാളമുണ്ടായിരുന്നു. എന്നിട്ടും അവര്‍ മത്സരം കൈവിട്ടെന്നും ചോപ്ര പറഞ്ഞു.

ജയിക്കാവുന്ന സ്‌കോറുണ്ടായിരുന്നു

ജയിക്കാവുന്ന സ്‌കോറുണ്ടായിരുന്നു

റോബിന്‍ ഉത്തപ്പ ഗംഭീരമായിട്ടാണ് കളിച്ചത്. സ്റ്റീവ് സ്മിത്തും തകര്‍പ്പന്‍ പ്രകടം നടത്തി. ബട്‌ലറുമൊത്ത് അദ്ദേഹം നല്ലൊരു കൂട്ടുകെട്ടുമുണ്ടാക്കി. അവര്‍ കൂറ്റന്‍ സ്‌കോറല്ല നേടിയത്. പക്ഷേ ജയിക്കാവുന്ന നല്ലൊരു സ്‌കോര്‍ അവര്‍ക്കുണ്ടായിരുന്നു. ദുബായില്‍ 170 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്താല്‍, ആ മത്സരം ഏത് ടീമിനും വിജയിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതിന് മുമ്പ് ഒരിക്കല്‍ മാത്രമാണ് 160 റണ്‍സിന് മുകളിലുള്ള സ്‌കോര്‍ ചേസ് ചെയ്ത് വിജയിച്ചിട്ടുള്ളതെന്നും ചോപ്ര പറഞ്ഞു. ഡിവില്യേഴ്‌സിന്റെ ബാറ്റിംഗ് കൊടുങ്കാറ്റ് എല്ലാം തകര്‍ത്തു. ഉനദ്ഘട്ട് ജയദേവ്, ജയദേവ് എന്ന് വിളിക്കുന്ന അവസ്ഥയിലെത്തിയെന്നും ചോപ്ര പരിഹസിച്ചു.

ആ ഓവര്‍ പ്രധാനമായിരുന്നു

ആ ഓവര്‍ പ്രധാനമായിരുന്നു

19ാം ഓവര്‍ നിങ്ങള്‍ എറിയാന്‍ വരുമ്പോള്‍ നിങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ ഒരുപാട് റണ്‍സുണ്ടായിരുന്നു. റണ്‍സ് പ്രതിരോധിക്കുമ്പോള്‍ 19ാം ഓവറാണ് ഏറ്റവും പ്രധാനം. അല്ലാത്തപ്പോള്‍ അത് 20ാം ഓവറായിരിക്കും. അതുകൊണ്ട് 19ാം ഓവര്‍ നിങ്ങള്‍ ഏറ്റവും മികച്ച ബൗളറെ കൊണ്ട് എറിയിക്കണമായിരുന്നു. അതിലൂടെ ആര്‍സിബിക്ക് സമ്മര്‍ദം കൊണ്ടുവരാന്‍ സാധിക്കുമായിരുന്നു. അവസാന ഓവറില്‍ ഒരുപാട് റണ്‍സടിക്കേണ്ടിയും വരുമായിരുന്നു. എബി ഡിവില്യേഴ്‌സ് ഏറ്റവും മികച്ച ഫോമിലായിരുന്നില്ല കളിച്ചത്. കാര്‍ത്തിക് ത്യാഗിക്കെതിരെ അദ്ദേഹം കളിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ചില നല്ല ഷോട്ടുകള്‍ കളിച്ചിരുന്നു. എന്നാല്‍ പഴയത് പോലെയുള്ള നല്ല ഷോട്ടുകള്‍ ഡിവില്യേഴ്‌സിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ആര്‍ച്ചര്‍ എറിഞ്ഞിരുന്നെങ്കില്‍ കളി തന്നെ മാറുമായിരുന്നുവെന്ന് ചോപ്ര പറഞ്ഞു.

അക്കാര്യം മനസ്സിലാവുന്നില്ല

അക്കാര്യം മനസ്സിലാവുന്നില്ല

രാജസ്ഥാനില്‍ ജോഫ്ര ആര്‍ച്ചറെ പോലുള്ള ടോപ് ബൗളര്‍ ഉണ്ടായിരുന്നു. എന്നിട്ടും ജയദേവ് ഉനദ്ഘട്ടിനെ പന്തേല്‍പ്പിച്ചത് അദ്ഭുതപ്പെടുത്തുന്ന തീരുമാനമായിരുന്നു. ഒരുപാട് റണ്‍സ് ആ ഓവറില്‍ പിറന്നു. സിക്‌സറുകള്‍ ഒന്നിന് പിറകെ ഒന്നായി വന്നു. ആ ഓവറില്‍ തന്നെ കളി ആര്‍സിബി വിജയിച്ചിരുന്നു. എനിക്ക് ഒട്ടും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല സ്മിത്തിന്റെ തീരുമാനമെന്നും ചോപ്ര പറഞ്ഞു. എന്തായാലും രാജസ്ഥാന്‍ തോറ്റു. സ്റ്റീവ് സ്മിത്ത് വലിയ അബദ്ധമാണ് കാണിച്ചത്. അത് പ്ലേ ഓഫിലെത്താനുള്ള അവരുടെ സാധ്യതകളെ ബാധിച്ചേക്കുമെന്നും ചോപ്ര വ്യക്തമാക്കി.

Story first published: Sunday, October 18, 2020, 14:22 [IST]
Other articles published on Oct 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+