Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കമന്ററി പാനല്‍ പ്രഖ്യാപിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സഞ്ജയ് മഞ്ജരേക്കര്‍ പുറത്ത് തന്നെ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിനായുള്ള കമന്ററി പാനലിനെ പ്രഖ്യാപിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. 100ഓളം രാജ്യങ്ങളില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഐപിഎല്‍ തത്സമയ സംപ്രേഷണം ചെയ്യുന്നുണ്ട്. സുനില്‍ ഗവാസ്‌കര്‍,ഹര്‍ഷ ഭോഗലെ തുടങ്ങിയവരൊക്കെ ഇത്തവണ ഐപിഎല്ലില്‍ കളി പറയാന്‍ എത്തുമ്പോള്‍ സഞ്ജയ് മഞ്ജരേക്കറെ സ്റ്റാര്‍ സ്‌പോര്‍ട്‌സും പരിഗണിച്ചില്ല. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ കമന്ററി പറയാനായി നിരവധി മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് തിരഞ്ഞെടുത്തിട്ടുണ്ട്. ബ്രയ്റ്റ് ലീ, ജെപി ഡുമിനി, മാര്‍ക്ക് നിക്കോള്‍സ്, ബ്രയാന്‍ ലാറ, ഗ്രയിം സ്മിത്ത്, സ്‌കോട്ട് സ്‌റ്റൈറിസ്, ക്രിസ് ശ്രീകാന്ത്, എംഎസ്‌കെ പ്രസാദ് തുടങ്ങിയ പ്രമുഖരുടെ നീണ്ട നിര തന്നെ ഐപിഎല്‍ ആവേശം കാണികളിലേക്കെത്തിക്കാന്‍ ഇത്തവണയുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ കാണികള്‍ക്ക് പ്രവേശനം ഇല്ലാത്തതിനാല്‍ത്തന്നെ ഇത്തവണ റെക്കോഡ് കാഴ്ചക്കാരെയാണ് ടെലിവിഷനില്‍ പ്രതീക്ഷിക്കുന്നത്. ഇത് മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു വന്‍ താരനിരയെത്തന്നെ കമന്റേറ്ററി പാനലില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഉള്‍പ്പെടുത്തിയത്.

sanjay-manjrekar

സഞ്ജയ് മഞ്ജരേക്കര്‍ ഐപിഎല്ലില്‍ കമന്റേറ്ററാകാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ബിസിസി ഐ അദ്ദേഹത്തെ പരിഗണിച്ചില്ല. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെ കമന്റേറ്ററായി ഇരുന്നപ്പോള്‍ വ്യക്തിപരമായി അധിക്ഷേപിച്ചതിന് ബിസിസി ഐ കമന്റേറ്ററി പാനലില്‍ നിന്ന് മഞ്ജരേക്കറെ പുറത്താക്കിയിരുന്നു. ട്വിറ്ററിലൂടെ ജഡേജയുമായി ഏറ്റുമുട്ടിയ മഞ്ജരേക്കര്‍ കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ-ബംഗ്ലാദേശ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഹര്‍ഷ ഭോഗലെയുടെ കഴിവിനെ ചോദ്യം ചെയ്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇതില്‍ മാപ്പ് ഏറ്റുപറഞ്ഞാണ് മഞ്ജരേക്കര്‍ ബിസിസിഐക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും തഴയുന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്. ഈ മാസം 19ന് ആരംഭിച്ച് നവംബര്‍ 10വരെയാണ് ഐപിഎല്‍ നടക്കുന്നത്. ഇന്ത്യയിലെ കോവിഡ് പശ്ചാത്തലം വിലയിരുത്തി യുഎഇയിലാണ് ഇത്തവണ ഐപിഎല്‍ നടക്കുക. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇന്ത്യന്‍ സമയം 7.30നാവും ഐപിഎല്‍ ആരംഭിക്കുക.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍മാര്‍ (ഇംഗ്ലീഷ്) ഇയാന്‍ ബിഷോപ്, സിമോന്‍ ഡൗള്‍, കുമാര്‍ സംഗക്കാര, ഹര്‍ഷ ഭോഗ് ലെ, സുനില്‍ ഗവാസ്‌കര്‍, രോഹന്‍ ഗവാസ്‌കര്‍, ദീപ് ദശഗുപ്ത, ശിവരാമകൃഷ്ണന്‍, അന്‍ജും ചോപ്ര, മുരളി കാര്‍ത്തിക്, മാര്‍ക്ക് നിക്കോള്‍സ്, പീറ്റേഴ്‌സണ്‍, ഡുമിനി, ലിസ സ്തലേക്കര്‍, ഡാരന്‍ ഗംഗ, പോമി എംബാഗ്വെ, മിച്ചല്‍ സ്ലാറ്റര്‍, ഡാനി മോറിസണ്‍...

സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് ഡഗൗട്ട് കമന്റേറ്റര്‍മാര്‍- ഡീന്‍ ജോണ്‍സ്, സ്‌കോട്ട് സ്‌റ്റൈറിസ്, ബ്രയാന്‍ ലാറ, ബ്രയറ്റ് ലീ, ഗ്രയിം സ്മിത്ത്.

തെലുങ്ക് കമന്റേറ്റര്‍മാര്‍- എം ആനന്ദ് ശ്രീകൃഷ്ണ, നേഹ മാച്ച, കൗശിക് നല്ലന്‍ ചക്രവര്‍ത്തി, ആശിഷ് റെഡ്ഡി അമ്മാന, വെങ്കടാപതി രാദു, വേണുഗോപാല്‍ റാവു, എംഎസ്‌കെ പ്രസാദ്, കല്യാണ്‍ കൃഷ്ണ, ദൊഡ്ഡപാണി.

ഹിന്ദി - ആകാശ് ചോപ്ര, ഇര്‍ഫാന്‍ പഠാന്‍, ആശിഷ് നെഹ്‌റ, ജെറ്റിന്‍ സപ്രു, നിഖില്‍ ചോപ്ര, കിരണ്‍ മോറ, അജിത് അഗാര്‍ക്കര്‍, സഞ്ജയ് ബംഗാര്‍

Story first published: Tuesday, September 15, 2020, 9:10 [IST]
Other articles published on Sep 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+