Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: എസ്ആര്‍എച്ചിന് ഇവരെ വേണ്ട, കളിപ്പിച്ചപ്പോഴും ഫ്‌ളോപ്പ്, അടുത്ത സീസണില്‍ കൈവിടും!!

ദുബായ്: ഹൈദരാബാദ് ഇത്തവണ തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് നന്നായി കളിച്ച് പ്ലേഓഫില്‍ കടന്ന ടീമാണ്. എന്നാല്‍ അടുത്ത സീസണില്‍ ടീം ശക്തമായി തന്നെ തിരിച്ചുവരുമെന്ന് ഉറപ്പാണ്. ഫോമില്‍ കളിക്കുന്ന ബാറ്റിംഗ് ലൈനപ്പും ബൗളിംഗ് ലൈനപ്പും മികച്ച ഫോമിലായിരുന്നു. എന്നാല്‍ അഞ്ച് താരങ്ങള്‍ അടുത്ത സീസണില്‍ ടീമിന് പുറത്തുപോവാനുള്ളവരാണ്. കളിക്കാന്‍ അവസരം ലഭിച്ചവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇവര്‍ ഫ്‌ളോപ്പായി. കളിക്കാന്‍ അവസരം കിട്ടാത്തവരോ ഇപ്പോള്‍ ടീമില്‍ എവിടെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കാത്തവരുമാണ്.

ഐപിഎല്ലിനേ താല്‍പര്യമില്ല

ഐപിഎല്ലിനേ താല്‍പര്യമില്ല

ശ്രീവത്സ് ഗോസ്വാമി വലിയ ടാലന്റുള്ള കളിക്കാരനാണ്. 2008ല്‍ കിരീടം നേടിയ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായിരുന്നു ഗോസ്വാമി. 2008ല്‍ തന്നെ ഐപിഎല്ലില്‍ താരമെത്തിയിരുന്നു. ആര്‍സിബിയായിരുന്നു സ്വന്തമാക്കിയത്. പിന്നീട് കെകെആറും രാജസ്ഥാന്‍ റോയല്‍സും താരത്തെ സ്വന്തമാക്കി. എവിടെ പോയിട്ടും കാര്യമായ അവസരമൊന്നും ഗോസ്വാമിക്ക് ലഭിച്ചത്. 13 വര്‍ഷം കൊണ്ട് കളിച്ചത് 29 മത്സരങ്ങള്‍. എസ്ആര്‍എച്ചിലും ഇത് തന്നെ അവസ്ഥ.. ജോണി ബെയര്‍സ്‌റ്റോയും വൃദ്ധിമാന്‍ സാഹയും കളിക്കുന്ന ടീമില്‍ എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് ഇടംപിടിക്കാനാവുക. അടുത്ത ലേലത്തില്‍ താരത്തെ എസ്ആര്‍എച്ച് കൈവിടും. സിഎസ്‌കെയ്ക്ക് ഗോസ്വാമിയെ പോലുള്ള താരങ്ങള്‍ നേട്ടമാകും.

എസ്ആര്‍എച്ചിന്റെ ചെണ്ട

എസ്ആര്‍എച്ചിന്റെ ചെണ്ട

ഹൈദരാബാദ് നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമാണ് ഖലീല്‍ അഹമ്മദ്. ഇത്തവണ കൂടുതല്‍ അവസരം കിട്ടിയിട്ടും അത് മുതലെടുക്കാത്ത താരമാണ് ഖലീല്‍. ഭുവനേശ്വര്‍ കുമാറിന്റെ അഭാവമാണ് ഇതിന് കാരണം. അതേസമയം സന്ദീപ് ശര്‍മ വളരെ മികച്ച പ്രകടനം തന്നെ നടത്തിയതോടെ ഖലീലിന് ബെഞ്ചില്‍ ഇരിക്കേണ്ടി വന്നു. ഖലീലിന്റെ ആവശ്യവും ടീമിലില്ല. ജേസന്‍ ഹോള്‍ഡര്‍ ടീമില്‍ വന്നതോടെ ഒരു ഓള്‍റൗണ്ടര്‍ കൂടി ടീമിന് ആവശ്യമാണ്. ബൗളറുടെ ആവശ്യം ടീമിനില്ല. ധാരാളം റണ്‍സ് വഴങ്ങുന്നത് കൊണ്ട് എസ്ആര്‍എച്ചിന് ഖലീലിനെ കളിപ്പിക്കാനും താല്‍പര്യമില്ല. ആര്‍സിബിയെ പോലുള്ള ടീമുകള്‍ ഖലീലിനെ താരലേലത്തില്‍ സ്വന്തമാക്കാന്‍ സാധ്യതയുണ്ട്.

ഐപിഎല്ലില്‍ അജ്ഞാതന്‍

ഐപിഎല്ലില്‍ അജ്ഞാതന്‍

ഹൈദരാബാദ് നിരയിലുള്ള അജ്ഞാതനായ താരമാണ് ബവാനക സന്ദീപ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് താരം നടത്തിയത്. 2017-2018 സീസണില്‍ രഞ്ജി ട്രോഫിയില്‍ ആന്ധ്രയുടെ ടോപ് സ്‌കോററായിരുന്നു അദ്ദേഹം. ടെസ്റ്റിലും ഏകദിനത്തിലും അദ്ദേഹം മികച്ച താരമാണ്. പ്രിയം ഗാര്‍ഗും അഭിഷേക് ശര്‍മയും ഉള്ളപ്പോള്‍ പുതിയൊരു ലോക്കല്‍ ബോയിയെ ടീമിന് ആവശ്യമില്ല. മധ്യനിര ദുര്‍ബലമായ ടീമിലേക്ക് സന്ദീപ് മാറുന്നതാണ് നല്ലത്. സിഎസ്‌കെയില്‍ നല്ലൊരു മുതല്‍ക്കൂട്ടാവാന്‍ സന്ദീപിന് സാധിക്കും. ഇത്തവണ എസ്ആര്‍എച്ച് താരത്തെ കൈവിടുമെന്ന് ഉറപ്പാണ്.

വിദേശ താരമായാലും വേണ്ട

വിദേശ താരമായാലും വേണ്ട

ബില്ലി സ്റ്റാന്‍ലക്കെ എസ്ആര്‍എച്ചിലെ മികച്ച പേസ് ബൗളറാണ്. എന്നാല്‍ ടീമില്‍ ഇടംപിടിക്കുക താരത്തിന് ബുദ്ധിമുട്ടാണ്. ഇത്തവണ അധികവും പുറത്തിരിക്കാനായിരുന്നു താരത്തിന്റെ യോഗം. 2018ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നല്ലൊരു ഇന്നിംഗ്‌സ് കളിച്ചിരുന്നു താരം. എന്നിട്ടും ടീമില്‍ കളിക്കുക ബുദ്ധിമുട്ടായിരുന്നു. അതിവേഗത്തിലുള്ള ബൗളിംഗ് കണ്ടാണ് എസ്ആര്‍എച്ച് സ്റ്റാന്‍ലക്കെയെ സ്വന്തമാക്കിയത്. എന്നാല്‍ ടീമില്‍ വിദേശ താരങ്ങള്‍ ഉള്ളത് കൊണ്ട് കാര്യങ്ങള്‍ സ്റ്റാന്‍ലക്കെയ്ക്ക് കടുപ്പമാണ്. ഓസീസിന് വേണ്ടി ഏഴ് ഏകദിനവും 19 ടി20യും കളിച്ചിട്ടുണ്ട്. മികച്ച പ്രകടനമാണ് അവിടെ നടത്തിയത്. ആറ് ഐപിഎല്‍ മത്സരങ്ങളാണ് താരം ആകെ കളിച്ചത്. താരത്തെ ഈ സീസണില്‍ എസ്ആര്‍എച്ച് കൈവിടും.

മലയാളി താരവും പുറത്താവും

മലയാളി താരവും പുറത്താവും

ഹൈദരാബാദിലെ മലയാളി സാന്നിധ്യമാണ് ബേസില്‍ തമ്പി. ഗുജറാത്ത് ലയണ്‍സിന്റെ നട്ടെല്ലായിരുന്നു താരം. വേഗമേറിയ പന്തുകളായിരുന്നു ബേസിലിന്റെ കരുത്ത്. 2017ലെ എമര്‍ജിംഗ് പ്ലെയറായിരുന്നു ബേസില്‍. എന്നാല്‍ എസ്ആര്‍എച്ചില്‍ വളരെ മോശം പ്രകടനമാണ് ബേസില്‍ നടത്തിയത്. ആര്‍സിബിക്കെതിരെ 70 റണ്‍സ് വഴങ്ങി. പേസ് ബൗളര്‍മാര്‍ നിറഞ്ഞ് നില്‍ക്കുന്ന ടീമില്‍ ബേസിലിന്റെ ആവശ്യമേ ഇല്ല. രാജസ്ഥാന്‍ റോയല്‍സാണ് താരത്തിന് പറ്റിയ ടീം. സ്റ്റീവ് സ്മിത്തിന് കീഴില്‍ താരത്തിന് സ്ഥിരമായി അവസരവും ലഭിക്കും. ഈ സീസണിന് ശേഷം ബേസില്‍ എസ്ആര്‍എച്ചില്‍ കളിക്കാന്‍ സാധ്യത കുറവാണ്.

Story first published: Monday, November 9, 2020, 20:10 [IST]
Other articles published on Nov 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+