Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഹൈദരാബാദില്‍ ആ താരം ഇനി കളിച്ചേക്കില്ല, മുംബൈക്കെതിരെ വളരെ മോശം പ്രകടനമെന്ന് സെവാഗ്

ദുബായ്: മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഐപിഎല്ലില്‍ നേടിയ വിജയത്തെ കുറിച്ച് നിരവധി കാര്യങ്ങള്‍ പറയാനുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഹൈദരാബാദിന്റെ ഓപ്പണര്‍മാര്‍ നല്ല രീതിയില്‍ തിളങ്ങാത്തത് കൊണ്ട് ടീമിന് മുംബൈക്കെതിരെ മുന്നോട്ട് പോകാനായില്ലെന്ന് സെവാഗ് പറയുന്നു. ആ ടീമിലെ ഒരു പേസ് ബൗളര്‍ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പ്രവചിച്ചു. മുംബൈക്കെതിരെ ദയനീയ പ്രകടമായിരുന്നു ഹൈദരാബാദ് നടത്തിയത്. 34 റണ്‍സിന്റെ തോല്‍വിയുടെ വഴങ്ങിയിരുന്നു.

ആ താരം പുറത്താകും

ആ താരം പുറത്താകും

ഹൈദരാബാദ് നിരയില്‍ സിദ്ധാര്‍ത്ഥ് കൗള്‍ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാനുള്ള സാധ്യത കുറവാണ്. അത്രയ്ക്കും മോശം പ്രകടനമാണ് താരം നടത്തിയത്. ക്രുണാല്‍ പാണ്ഡ്യയും റോക്കറ്റ് ഷോട്ടുകള്‍ മുംബൈയെ 200 കടത്തി. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ അവസരങ്ങള്‍ കൂടിയാണ് ഇല്ലാതാക്കിയതെന്നും സെവാഗ് പരിഹസിച്ചു. ഹൈദരാബാദ് എന്തുകൊണ്ടാണ് സിദ്ധാര്‍ത്ഥ് കൗളിനെ ടീമില്‍ എടുക്കേണ്ടതില്ലെന്ന് ക്രുണാല്‍ ഇതിലൂടെ തെളിയിച്ചെന്നും സെവാഗ് വ്യക്തമാക്കി. സിദ്ധാര്‍ത്ഥ് കൗള്‍ മത്സരത്തില്‍ നാലോവറില്‍ 64 റണ്‍സാണ് വഴങ്ങിയത്.

ബാറ്റ് ചെയ്തത് നല്ല തീരുമാനം

ബാറ്റ് ചെയ്തത് നല്ല തീരുമാനം

ടോസ് നേടിയ രോഹിത് ശര്‍മ ബാറ്റ് ചെയ്യാനെടുത്ത തീരുമാനം വളരെ മികച്ചതായിരുന്നു. അതും കടുത്ത ചൂടുള്ള ഗ്രൗണ്ടായിരുന്നു അത്. അവിടെ രണ്ടാമത് ബാറ്റ് ചെയ്യുക അസാധ്യമാണ്. എന്നാല്‍ രോഹിത്തിന്റെ ഈ മികച്ച തീരുമാനത്തിന് ശേഷം പ്രണയത്തിലായ കമിതാക്കളെ പോലെയാണ് ഇരുടീമുകളും കളിച്ചത്. പരസ്പരം സമ്മാനങ്ങള്‍ നല്‍കുകയായിരുന്നു ഇരുവരുമെന്ന് സെവാഗ് പറഞ്ഞു. ആദ്യം രോഹിത്തും സൂര്യകുമാര്‍ യാദവും വളരെ മോശം പന്തില്‍ പുറത്തായി. പിന്നീട് മനീഷ് പാണ്ഡെ ഡികോക്കിന്റെ നല്ലൊരു ക്യാച്ച് നഷ്ടപ്പെടുത്തുകയും ചെയ്‌തെന്ന് സെവാഗ് പറഞ്ഞു.

അത് മുതലെടുത്തു

അത് മുതലെടുത്തു

മനീഷ് പാണ്ഡെ വിട്ട് ക്യാച്ചിന് നല്ല മൂല്യമുണ്ടായിരുന്നു. മുംബൈയുടെ റോക്കറ്റ് ലോഞ്ചറാവാന്‍ ഡികോക്കിന് അധികം സമയം വേണ്ടി വന്നില്ല. ഡി കോക്ക് തകര്‍ത്തടിക്കുകയും ചെയ്തു. എല്ലാ നേട്ടങ്ങളും മുംബൈക്ക് സാധ്യമാക്കിയത് ഹര്‍ദിക് പാണ്ഡ്യയും കിരോണ്‍ പൊള്ളാര്‍ഡും ചേര്‍ന്നാണ്. ഇവരാണ് മുംബൈയുടെ സ്‌കോര്‍ 200 കടത്തിയത്. സയന്റിസ്റ്റ് പൊള്ളാര്‍ഡ്, കുങ്ഫു പാണ്ഡ്യ എന്നിങ്ങനെയാണ് സെവാഗ് വിശേഷിപ്പിച്ചത്. ഇവര്‍ക്കൊപ്പം ക്രുണാലും കൂടി ചേര്‍ന്നതോടെ മുംബൈ വിചാരിച്ചതിലും വലിയ സ്‌കോറാണ് നേടിയതെന്നും സെവാഗ് വ്യക്തമാക്കി.

അവര്‍ തിളങ്ങിയില്ല

അവര്‍ തിളങ്ങിയില്ല

ഹൈദരാബാദിന് മത്സരം വിജയിക്കണമെങ്കില്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും തിളങ്ങണമായിരുന്നു. എന്നാല്‍ മുംബൈയുടെ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. ട്രെന്‍ഡ് ബൂള്‍ട്ട് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ബെയര്‍സ്‌റ്റോയുടെയും കെയ്ന്‍ വില്യംസണിന്റെയും വിക്കറ്റുകള്‍ വീഴ്ത്തിയത്. ബൂള്‍ട്ടാണ്. ഒറ്റയ്ക്ക് പൊരുതിയ വാര്‍ണറെ പുറത്താക്കി പാറ്റിന്‍സണ്‍ മത്സരം ഹൈദരാബാദില്‍ നിന്ന് തട്ടിയെടുത്തു. എത്ര നേരം എന്ന് കരുതിയാണ് വാര്‍ണര്‍ ഒറ്റയ്ക്ക് പൊരുതാനാവുക. മനീഷ് പാണ്ഡെയ്ക്ക് അവസരം കിട്ടിയെങ്കിലും വലിയൊരു ഇന്നിംഗ്‌സിലേക്ക് അത് കൊണ്ടുപോവാനായില്ലെന്നും സെവാഗ് പറഞ്ഞു.

Story first published: Tuesday, October 6, 2020, 13:08 [IST]
Other articles published on Oct 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+