For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആവിശ്യപ്പെട്ടാല്‍ കോലിക്കും ഉപദേശം നല്‍കും, വിവാദങ്ങളോട് പ്രതികരിച്ച് ഗാംഗുലി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന്റെ തുടക്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യറിന് പറ്റിയ നാക്കുപിഴ വലിയ ചര്‍ച്ചയായിരുന്നു. ഡല്‍ഹിയുടെ മികച്ച പ്രകടനത്തിനും നായകനായി തിളങ്ങാനും റിക്കി പോണ്ടിങ്ങിന്റെയും സൗരവ് ഗാംഗുലി ഉപദേശങ്ങളും സഹായങ്ങളുമുണ്ടെന്ന ശ്രേയസിന്റ തുറന്നുപറച്ചില്‍ വലിയ വിവാദമായിരുന്നു. ബിസിസി ഐ പ്രസിഡന്റായ സൗരവ് ഗാംഗുലി ഡല്‍ഹിക്ക് വഴിവിട്ട സഹായം നല്‍കുന്നുണ്ടെന്ന തരത്തിലേക്കാണ് ശ്രേയസിന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടത്.

അവസാന സീസണില്‍ ഡല്‍ഹിയുടെ പരിശീലക സംഘത്തില്‍ ഗാംഗുലിയും ഉള്‍പ്പെട്ടിരുന്നു. അപ്പോള്‍ പോണ്ടിങ്ങും ഗാംഗുലിയും നല്‍കിയ ഉപദേശങ്ങളെക്കുറിച്ചുള്ള കാര്യമാണ് ശ്രേയസ് ഉദ്ദേശിച്ചതെങ്കിലും സംഭവം വേറെ വഴിയിലൂടെ വലിയ ചര്‍ച്ചയായി. പിന്നീട് ശ്രേയസ് തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഗാംഗുലിതന്നെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

ganguly

'അവസാന വര്‍ഷം ഞാന്‍ ശ്രേയസ് അയ്യരെ സഹായിച്ചിരുന്നു. ഞാന്‍ ബോര്‍ഡ് പ്രസിഡന്റായിരിക്കാം എന്നാല്‍ ഞാന്‍ 500 മത്സരങ്ങളിലധികം കളിച്ചിട്ടുള്ള താരമാണെന്ന് മറക്കരുത്. അതിനാല്‍ത്തന്നെ യുവതാരങ്ങളോട് സംസാരിക്കാനും അവരെ സഹായിക്കാനും ശ്രമിക്കും. അത് വിരാട് കോലിയായാലും ശ്രേയസ് അയ്യരായാലും സഹായം ചോദിച്ചാല്‍ കഴിയുന്നതാണെങ്കില്‍ സഹായിക്കും'-സൗരവ് ഗാംഗുലി പറഞ്ഞു.

അവസാന സീസണില്‍ ഗാംഗുലി,പോണ്ടിങ് പരിശീലക കൂട്ടുകെട്ടിന്റെ നേതൃത്വത്തില്‍ മികച്ച പ്രകടനമാണ് ഡല്‍ഹി കാഴ്ചവെച്ചത്. ഗാംഗുലിയും പോണ്ടിങ്ങും ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച നായകന്മാരാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ഗാംഗുലിക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ ഓസ്‌ട്രേലിയയെ രണ്ട് ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് പോണ്ടിങ്.

ഇത്തവണ ബിസിസിഐ പ്രസിഡന്റായതിനാല്‍ ഒരു ഫ്രാഞ്ചൈസിക്കൊപ്പവും ഗാംഗുലി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഡല്‍ഹിയുടെ മുഖ്യ പരിശീലകനായി ഇത്തവണയും റിക്കി പോണ്ടിങ്ങുണ്ട്. മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ഫീല്‍ഡിങ് കോച്ചായി ഡല്‍ഹിക്കൊപ്പമുണ്ട്. ഇത്തവണ മികച്ച പ്രകടനമാണ് ഡല്‍ഹി കാഴ്ചവെക്കുന്നത്. ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ ഡല്‍ഹി മുന്‍നിരയില്‍ത്തന്നെയുണ്ട്.

ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ റിഷഭ് പന്ത്,ശിഖര്‍ ധവാന്‍,പൃത്ഥ്വി ഷാ,അജിന്‍ക്യ രഹാനെ, ഹെറ്റ്‌മെയര്‍, സ്റ്റോയിനിസ്, ആര്‍ അശ്വിന്‍ തുടങ്ങിയ കരുത്തുറ്റ ബാറ്റിങ് നിരയ്‌ക്കൊപ്പം കഗിസോ റബാദ നയിക്കുന്ന കരുത്തുറ്റ പേസ് നിരയും അമിത് മിശ്ര നയിക്കുന്ന സ്പിന്‍നിരയും ഡല്‍ഹിക്കുണ്ട്. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ഡല്‍ഹിയുടെ സീസണിലെ മൂന്നാം മത്സരം.

Story first published: Tuesday, September 29, 2020, 11:43 [IST]
Other articles published on Sep 29, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+