വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആ അഞ്ച് പേര്‍ ഈ ഐപിഎല്‍ സീസണില്‍ സക്‌സസ്, കാരണം ഒന്ന് മാത്രമെന്ന് സൗരവ് ഗാംഗുലി!!

By Vaisakhan MK

ദുബായ്: ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മികച്ച താരങ്ങളെ ഐപിഎല്ലിന് ലഭിച്ചിട്ടുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ സീസണില്‍ അത്തരത്തില്‍ അഞ്ച് താരങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണ്‍ അത്തരത്തിലൊരു താരമാണ്. കൊല്‍ക്കത്തയിലെ രാഹുല്‍ ത്രിപാഠി, വരുണ്‍ ചക്രവര്‍ത്തി, ശുഭ്മാന്‍ ഗില്‍ എന്നിവരും ആ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിലൂടെ ഐപിഎല്ലിലെത്തി ഗംഭീര പ്രകടനം നടത്തിയവരാണ്. ആര്‍സിബിയുടെ ദേവ്ദത്ത് പടിക്കലും ആഭ്യന്തര ക്രിക്കറ്റിലെ വന്‍ സക്‌സസാണ്. ഈ അഞ്ച് പേര്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ബിഗ് ഹിറ്റായവരാണെന്നും ഗാംഗുലി പറഞ്ഞു.

Sourav Ganguly Picks Top 5 Talents | Oneindia Malayalam
sourav-ganguly

ഗാംഗുലി പറഞ്ഞത് പോലെ ഐപിഎല്ലിലെ മികച്ച പ്രകടനം കാരണം സഞ്ജു സാംസണും വരുണ്‍ ചക്രവര്‍ത്തിയും ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം ദേവദത്ത് പടിക്കല്‍ ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 472 റണ്‍സടിച്ചിട്ടുണ്ട്. റണ്‍സ് സ്‌കോറര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പടിക്കല്‍. ഇത്തവണ എമര്‍ജിംഗ് പ്ലേയര്‍ അവാര്‍ഡ് സ്വന്തമാക്കാന്‍ സാധ്യതയുള്ള താരം കൂടിയാണ് അദ്ദേഹം. അതേസമയം സൂര്യകുമാര്‍ യാദവിനെ ടീമിലെടുക്കാത്തതിനെ കുറിച്ചും ഗാംഗുലി പ്രതികരിച്ചു. സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിലെത്തുന്ന കാരം വിദൂരമില്ലെന്നും, വളരെ മികച്ച കളിക്കാരനാണ് അദ്ദേഹമെന്നും ഗാംഗുലി പറഞ്ഞു.

ഈ സീസണില്‍ 410 റണ്‍സാണ് ഇതുവരെ സൂര്യകുമാര്‍ നേടിയത്. 2018ല്‍ മുംബൈക്ക് വേണ്ടി 512 റണ്‍സും 2018ല്‍ 424 റണ്‍സും സൂര്യകുമാര്‍ യാദവ് നേടിയിട്ടുണ്ട്. അതേസമയം നേരത്തെ ഐപിഎല്ലിനെ ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗെന്ന് ഗാംഗുലി വിശേഷിപ്പിച്ചിരുന്നു. കാഴ്ച്ചക്കാരുടെ കാര്യത്തില്‍ വമ്പന്‍ റെക്കോര്‍ഡ് ഐപിഎല്‍ സ്വന്തമാക്കിയതോടെയാണ് ഗാംഗുലി ടൂര്‍ണമെന്റിനെ പ്രശംസിച്ചത്. അതേസസമയം രോഹിത് ശര്‍മയുടെ പരിക്കിനെ കുറിച്ചും നേരത്തെ ഗാംഗുലി പ്രതികരിച്ചിരുന്നു. മെഡിക്കല്‍ ടീം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടെന്നും, പരിക്ക് വഷളാവാതെ നോക്കുകയാണ് പ്രധാനമെന്നും ഗാംഗുലി പറഞ്ഞിരുന്നു.

അതേസമയം ഗാംഗുലിയുടെ വാക്കുകള്‍ തെറ്റിച്ചാണ് രോഹിത് കളിക്കാന്‍ ഇറങ്ങിയതെന്നാണ് സൂചന. താന്‍ ഫിറ്റാണെന്നായിരുന്നു രോഹിത് നേരത്തെ പ്രതികരിച്ചത്. എന്നാല്‍ ബിസിസിഐയും മുംബൈ ഇന്ത്യന്‍സും ഫിറ്റ്‌നെസ് റിപ്പോര്‍ട്ട് രണ്ട് രീതിയിലാണ് കാണുന്നത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് രോഹിത്തിനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരമല്ലെന്നാണ് സൂചന. കെഎല്‍ രാഹുലിന് വൈസ് ക്യാപ്റ്റന്‍സി നല്‍കിയതും രോഹിത്തിന് ഇഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ പരിക്ക് പൂര്‍ണമായും ഭേദമാവാതെ കളിച്ചാല്‍, വീണ്ടും പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ രോഹിത് ടീമില്‍ മടങ്ങിയെത്താന്‍ ഒരുപാട് സമയം പിടിക്കും. ഇതാണ് ഗാംഗുലി സൂചിപ്പിച്ചത്.

Story first published: Thursday, November 5, 2020, 11:36 [IST]
Other articles published on Nov 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X