Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 'കുറച്ച് വര്‍ഷം വിശ്രമം എടുത്തൂടെ?', മുംബൈ ഇന്ത്യന്‍സിനോട് വസിം ജാഫര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലും മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയിരിക്കുകയാണ്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് മുംബൈ ഇന്ത്യന്‍സ് കിരീടം നേടുന്നത്. ടീമെന്ന നിലയില്‍ പിഴവുകളില്ലാത്ത മുംബൈ ഇന്ത്യന്‍സ് നിര അടുത്ത വര്‍ഷം കൂടി കിരീടം നേടിയാല്‍ ഹാട്രിക്ക് കിരീടം സ്വന്തമാക്കും. 2014ല്‍ യുഎഇയില്‍ കളിച്ച അഞ്ച് മത്സരവും തോറ്റ ടീമെന്ന നാണക്കേടും പേറി 2020ല്‍ ഇറങ്ങിയ മുംബൈ കിരീടത്തോടെയാണ് ചരിത്രം തിരുത്തിയത്.

മുംബൈയുടെ കിരീട നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചും ആശംസ നേര്‍ന്നും നിരവധി മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിന് വ്യത്യസ്തമായ ആശംസ നേര്‍ന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇത്തവണത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിങ് പരിശീലകനുമായ വസിം ജാഫര്‍. കുറച്ച് വര്‍ഷം ഐപിഎല്ലില്‍ നിന്ന് ഇടവേള എടുത്തുകൂടേ? എന്നാണ് വസിം ട്വിറ്ററില്‍ കുറിച്ചത്.

wasimjaffer

നിങ്ങള്‍ നേടേണ്ടത് നേടിക്കഴിഞ്ഞല്ലോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശരിക്കും മുംബൈ ഇന്ത്യന്‍സിന്റെ അപ്രമാധിത്യമാണ്. മിക്ക സീസണുകളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ചുരുക്കം ചില സീസണുകളില്‍ മാത്രമാണ് തീര്‍ത്തും നിരാശപ്പെടുത്തിയത്. ഇത്തവണയും ആധികാരികമായിരുന്നു ജയം. ആദ്യ മത്സരത്തില്‍ പതിവ് പോലെ തോല്‍വിയോടെ തുടങ്ങിയ മുംബൈ പിന്നീടങ്ങോട്ട് കത്തികയറുകയായിരുന്നു. ചില അപ്രതീക്ഷിത തിരിച്ചടികള്‍ നേരിട്ടുവെങ്കിലും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് മുംബൈ പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചത്.

ആദ്യ പ്ലേ ഓഫില്‍ ഡല്‍ഹിയെ തകര്‍ത്ത് നേരിട്ട് ഫൈനലിലും മുംബൈ സീറ്റ് നേടി. പിന്നീട് ഫൈനലില്‍ ഡല്‍ഹിയെത്തന്നെ വീണ്ടും ലഭിച്ചപ്പോള്‍ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി അഞ്ചാം കിരീടവും മുംബൈ സ്വന്തമാക്കി. മികച്ച താരനിര തന്നെയാണ് മുംബൈയുടെ കരുത്ത്. രോഹിത് ശര്‍മ,ക്വിന്റന്‍ ഡീകോക്ക്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ക്രുണാല്‍ പാണ്ഡ്യ,ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് ഇത്തവണത്തെ മുംബൈയുടെ ബാറ്റിങ് കരുത്ത്.

ഇതില്‍ രോഹിത് ശര്‍മയും ക്രുണാല്‍ പാണ്ഡ്യയുമൊഴികെ മറ്റെല്ലാവരും ബാറ്റിങ്ങില്‍ ഉജ്ജ്വല ഫോമിലായിരുന്നു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ മികച്ച പ്രകടനവുമായി രോഹിത് കൈയടി നേടി. സ്പിന്‍ ബൗളിങ്ങില്‍ ക്രുണാല്‍ പാണ്ഡ്യയും തിളങ്ങി. ഓരോ താരങ്ങളും ടീമിന് വിജയം നല്‍കാന്‍ പ്രാപ്തരാണെന്നതാണ് മറ്റ് ടീമുകളെ അപേക്ഷിച്ച് മുംബൈയെ വ്യത്യസ്തരാക്കുന്നത്. ജസ്പ്രീത് ബൂംറ,ട്രന്റ് ബോള്‍ട്ട്,നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍,പാറ്റ് കമ്മിന്‍സ് തുടങ്ങിയ പേസര്‍മാരും രാഹുല്‍ ചഹാര്‍,ജയന്ത് യാദവ് എന്നീ സ്പിന്നര്‍മാരും മുംബൈയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

Story first published: Wednesday, November 11, 2020, 14:22 [IST]
Other articles published on Nov 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+