For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പഞ്ചാബിനെതിരേ ഹൈദരാബാദിന്റെ ബാറ്റിങ് ഞെട്ടിച്ചു, വിമര്‍ശിച്ച് സെവാഗ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണ്ണായകമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 12 റണ്‍സിന്റെ ആവേശ ജയം കിങ്‌സ് ഇലവന്‍ പഞ്ചാബ് നേടിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് വെറും 126 റണ്‍സില്‍ ഒതുങ്ങിയിട്ടും ഹൈദരാബാദിനെ പ്രതിരോധിച്ച് നിര്‍ത്താന്‍ പഞ്ചാബിനായി. ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയതിന്റെ ക്ഷീണം ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും പഞ്ചാബ് കാട്ടിയതോടെ 114 റണ്‍സില്‍ ഹൈദരാബാദിന് ഒതുങ്ങേണ്ടി വന്നു.

സെവാഗ്

14 റണ്‍സിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ഇപ്പോഴിതാ ഇത്രയും ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോഴും ഹൈദരാബാദ് നിരാശപ്പെടുത്തിയതിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും മുന്‍ പഞ്ചാബ് താരവുമായ വീരേന്ദര്‍ സെവാഗ്. ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ഞെട്ടിച്ചുവെന്നാണ് സെവാഗ് പറഞ്ഞത്.

ഉത്തരവാദിത്തം

'ഹൈദരാബാദിന്റെ ആരെങ്കിലും ഒരാള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു. മനീഷ് പാണ്ഡെയും വിജയ് ശങ്കറും കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യണമായിരുന്നു. എന്നാല്‍ അവര്‍ക്കത് സാധിച്ചില്ല. ദേശീയ ടീമിനുവേണ്ടി കളിക്കുന്ന ജേസണ്‍ ഹോള്‍ഡറോ റാഷിദ് ഖാനോ ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു. എല്ലാ ബാറ്റ്‌സ്മാനും വേഗം കളി തീര്‍ക്കാന്‍ ശ്രമിച്ചതാണ് തിരിച്ചടിയായത്. ഇത്തരമൊരു മത്സരത്തില്‍ ഇങ്ങനെ ബാറ്റ് ചെയ്യുന്നത് അംഗീകരിക്കാനോ മനസിലാക്കാനോ സാധിക്കില്ല. 24 പന്തില്‍ 26 റണ്‍സെന്ന മികച്ച നിലയില്‍ എത്തിയ ശേഷമാണ് ഹൈദരാബാദ് മത്സരം നഷ്ടപ്പെടുത്തിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന് അത്ര മികച്ച ബൗളിങ് നിരയില്ലെന്ന കാര്യം ഓര്‍ക്കണം'-സെവാഗ് പറഞ്ഞു.

ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും

ഒന്നാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് 56 റണ്‍സ് ഹൈദരാബാദിന് സമ്മാനിച്ചിരുന്നു. 16.1 ഓവറില്‍ 4 വിക്കറ്റിന് 100 റണ്‍സെന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ ഹൈദരാബാദ്. അവിടെ നിന്നാണ് വന്‍ തകര്‍ച്ചയിലേക്ക് ഹൈദരാബാദ് കൂപ്പുകുത്തിയത്. വെറും 14 റണ്‍സിനിടെ അവസാന ഏഴ് വിക്കറ്റുകള്‍ ഹൈദരാബാദിന് നഷ്ടമായി. അനാവശ്യമായി വമ്പന്‍ അടിക്ക് ശ്രമിച്ചാണ് ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. 29 പന്തുകള്‍ നേരിട്ട് 15 റണ്‍സുമായി മനീഷ് പാണ്ഡെ മടങ്ങിയത് മത്സരത്തില്‍ വഴിത്തിരിവായി.

കാര്യമാണ്


അമിതമായി പ്രതിരോധിച്ച് കളിച്ച മനീഷ് ക്രിസ് ജോര്‍ദാനെ വമ്പന്‍ അടിക്ക് ലഭിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തി. തൊട്ട് പിന്നാലെ വിജയ് ശങ്കറും പുറത്തായെങ്കിലും മധ്യനിരയില്‍ ഹോള്‍ഡറും റാഷിദ് ഖാനും ഗാര്‍ഗും ഉണ്ടായിരുന്നു. എന്നാല്‍ അമിത സമ്മര്‍ദ്ദത്തിലായ ഇവരെല്ലാം വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ ഹൈദരാബാദിന് ഇത്തരമൊരു നാണക്കേടും ഏറ്റുവാങ്ങേണ്ടി വന്നു. പഞ്ചാബിനെതിരായ തോല്‍വി ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയുമായി. 11 മത്സരത്തില്‍ നിന്ന് 8 പോയിന്റുള്ള ഹൈദരാബാദിന് ഇനിയുള്ള മൂന്ന് മത്സരത്തില്‍ ജയിച്ചാലും പ്ലേ ഓഫില്‍ കടക്കുക പ്രയാസമേറിയ കാര്യമാണ്.

Story first published: Sunday, October 25, 2020, 15:34 [IST]
Other articles published on Oct 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+