For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കുറഞ്ഞ ഓവര്‍ നിരക്ക്, ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ക്ക് 12 ലക്ഷം പിഴ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ 11ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതിന് പിന്നാലെ ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യറിന് പിഴ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് ശ്രേയസിന് പിഴയായി വിധിച്ചത്. അനുവദിച്ച സമയത്തിനും 20 മിനുട്ട് കൂടുതല്‍ സമയമെടുത്താണ് ഡല്‍ഹി 20 ഓവര്‍ പന്തെറിഞ്ഞ് തീര്‍ത്തത്. ഇതാണ് ശ്രേയസിന് വിനയായത്. തോല്‍വിക്കൊപ്പം ഇത്തരത്തില്‍ പിഴ ശിക്ഷയും നേരിടേണ്ടി വന്നത് താരത്തിന് ഇരട്ടി പ്രഹരമായി.

ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍ക്കാതെ വന്ന ഡല്‍ഹിയെ ആദ്യ രണ്ട് മത്സരവും തോറ്റ് വന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കീഴടക്കുകയായിരുന്നു. നേരത്തെ പഞ്ചാബിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിക്കും 12 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. കോലി 15 മിനുട്ട് അധിക സമയമെടുത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. ഐപിഎല്ലിന്റെ 13ാം സീസണ്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ആര്‍ക്കും തന്നെ ആധിപത്യം അവകാശപ്പെടാന്‍ സാധിക്കുന്നില്ല.

shreyasiyeripl

ആദ്യ മൂന്ന് മത്സരവും ജയിച്ച ഒരു ടീം പോലുമില്ല. മിക്ക ടീമും ഓരോ തോല്‍വി വീതം വഴങ്ങിയിട്ടുണ്ട്. ഇന്ന് മൂന്നാം മത്സരത്തിനിറങ്ങുന്ന രാജസ്ഥാന്‍ വിജയിച്ചാല്‍ ആദ്യ മൂന്ന് മത്സരവും ഈ സീസണില്‍ തോല്‍ക്കാത്ത ടീമായി രാജസ്ഥാന്‍ മാറും. എല്ലാ ടീമും ഒന്നിനൊന്ന് മികവ് കാട്ടുന്നതിനാല്‍ ആര്‍ക്കും ആധിപത്യം അവകാശപ്പെടാന്‍ സാധിക്കുന്നില്ല. ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍നിരയിലുള്ള ഡല്‍ഹിയെ 15 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്.

ആര്‍സിബിയോടും കെകെആറിനോടും തോല്‍വി വഴങ്ങേണ്ടി വന്ന ഹൈദരാബാദ് ഡല്‍ഹിയെ പിടിച്ചുകെട്ടുകയായിരുന്നു. ഹൈദരാബാദ് ബൗളര്‍മാര്‍ ഫോം കണ്ടെത്തിയതാണ് ടീമിന് കരുത്തായത്. ഹൈദരാബാദ് മുന്നോട്ട് വെച്ച 163 റണ്‍സ് വിജയലക്ഷ്യം അബുദാബി മൈതാനത്തെ പരിഗണിക്കുമ്പോള്‍ ഭേദപ്പെട്ട സ്‌കോര്‍ തന്നെയായിരുന്നു. താരതമ്യേനെ വലുപ്പക്കൂടുതലുള്ള അബുദാബിയില്‍ പിന്തുടര്‍ന്ന് ജയിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.

20 ഓവറില്‍ ഏഴ് വിക്കറ്റിന് 147 റണ്‍സ് മാത്രമാണ് ഡല്‍ഹിക്ക് നേടാനായത്. ശിഖര്‍ ധവാന്‍ (34),റിഷഭ് പന്ത് (28) എന്നിവര്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഫോം കണ്ടെത്തിയ റാഷിദ് ഖാന്റെ സ്പിന്‍ ബൗളിങ്ങാണ് ഡല്‍ഹിയുടെ തകര്‍ച്ചക്ക് വഴിവെച്ചത്. 4 ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് റാഷിദ് ഖാന്‍ നേടിയത്. ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റുമായി തിരിച്ചുവരവ് അറിയിച്ചിട്ടുണ്ട്.

Story first published: Wednesday, September 30, 2020, 11:24 [IST]
Other articles published on Sep 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+