IPL 2020: പഞ്ചാബിനെതിരേ കുറഞ്ഞ ഓവര്‍നിരക്ക്, ആര്‍സിബി നായകന്‍ കോലിക്ക് പിഴ
ദുബായ്: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ തൊട്ടതെല്ലാം പിഴച്ച ആര്‍സിബി നായകന്‍ വിരാട് കോലിക്ക് പിഴശിക്ഷ. കുറഞ്ഞ ഓവര്‍നിരക്കിനാണ് കോലിക്ക് പിഴ വിധിച്ചത്. നിയമപ്രകാരം 12 ലക്ഷം രൂപ കോലി പിഴയായി അടക്കേണ്ടി വരും. പഞ്ചാബിനെതിരേ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത കോലി 1 മണിക്കൂറും 51 മിനുട്ടുമെടുത്താണ് 20 ഓവര്‍ പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ഇലവന്‍ പഞ്ചാബ് 207 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ 17 ഓവറില്‍ വെറും 109 റണ്‍സിന് ആര്‍സിബിയുടെ ഇന്നിങ്‌സ് അവസാനിച്ചു.
97 റണ്‍സിന്റെ തോല്‍വിയും ടീമിന് വഴങ്ങേണ്ടി വന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 10 റണ്‍സിന്റെ ജയത്തോടെ തുടങ്ങിയ ശേഷമായിരുന്നു ആര്‍സിബിക്ക് പഞ്ചാബിന് മുന്നില്‍ കാലിടറിയത്. വിരാട് കോലിയുടെ പിഴവുകളാണ് ഇന്നലെ ആര്‍സിബിയുടെ തോല്‍വിക്ക് കാരണമായത്. പഞ്ചാബ് ഇന്നിങ്‌സ് 200ല്‍ താഴെ ഒതുങ്ങേണ്ടതായിരുന്നു. എന്നാല്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിന്റെ അനായാസമായ രണ്ട് ക്യാച്ചുകള്‍ കോലി നഷ്ടപ്പെടുത്തി.

പതിവില്‍ നിന്നും വ്യത്യസ്തമായ കാഴ്ചയായിരുന്നു അത്. കാരണം ഫീല്‍ഡിങ്ങില്‍ അസാമാന്യ മികവുള്ള കോലിക്ക് പറ്റിയ പിഴവ് ടീമിന്റെ തോല്‍വിക്ക് തന്നെ കാരണമായി. അവസാന ഓവറുകളില്‍ കത്തിക്കയറിയ രാഹുല്‍ 69 പന്തില്‍ പുറത്താവാതെ 7 സിക്‌സും 14 ഫോറും ഉള്‍പ്പെടെ 132 റണ്‍സാണ് നേടിയത്. ഇതാണ് വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പഞ്ചാബിനെ സഹായിച്ചത്. അവസരം നന്നായി മുതലാക്കിയ രാഹുല്‍ 13ാം ഐപിഎല്‍ സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തം പേരിലാക്കി.
ക്യാപ്റ്റന്‍സിയില്‍ കോലിക്ക് നിരന്തരം പിഴച്ചു. ചഹാലിന്റെ ഓവര്‍ നേരത്തെ എറിയിച്ച് തീര്‍ത്തും രണ്ടോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങിയ വാഷിങ്ടണ്‍ സുന്ദറിനെ കൂടുതല്‍ പരിഗണിക്കാത്തതും കോലിയുടെ മോശം തീരുമാനമാണ്. അവസാന ഓവറില്‍ ശിവം ദുബെയെപ്പോലൊരു പരിചയസമ്പന്നനല്ലാത്ത യുവതാരത്തെ രാഹുലിന് മുന്നില്‍ ഇട്ടുകൊടുത്ത കോലിയുടെ തീരുമാനം തെറ്റാണെന്ന് ആ ഓവറില്‍ റണ്‍സ് തന്നെ വ്യക്തമാക്കും. നെറ്റ് റണ്‍റേറ്റും നായകനെന്ന നിലയില്‍ കോലി ശ്രദ്ധിക്കാതിരുന്നത് വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
മത്സര ശേഷം തോല്‍വിയും ഉത്തരവാദിത്തം കോലി തന്നെ ഏറ്റെടുത്തിട്ടുണ്ട്. മികച്ച ദിവസമായിരുന്നില്ല ഇത്. പ്രധാനപ്പെട്ട രണ്ട് അവസരം നഷ്ടപ്പെടുത്തിയതിനാല്‍ രാഹുലിന് അധികമായ 40 റണ്‍സോളം നേടാന്‍ സാധിച്ചു. എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് വ്യക്തമായി അറിയാം. പ്രധാനപ്പെട്ട രണ്ട് ക്യാച്ചുകള്‍ ഞാന്‍ നഷ്ടപ്പെടുത്തി. ചില മോശം ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ക്രിക്കറ്റില്‍ സംഭവിക്കും. അതിനെ അംഗീകരിക്കുന്നുവെന്നാണ് കോലി പറഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications