Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഞാന്‍ കോലിയോട് ആവശ്യപ്പെട്ടത് അക്കാര്യം, ആര്‍സിബി അത് ചെയ്‌തെന്ന് സൈമണ്‍ കാറ്റിച്ച്!!

ദുബായ്: വിരാട് കോലിയോട് ടീമിന്റെ ഫീല്‍ഡിംഗിനെ കുറിച്ച് പറഞ്ഞിരുന്നു. ആര്‍സിബിയുടെ ഫീല്‍ഡിംഗ് പറഞ്ഞത് പോലെ തന്നെ നന്നായി മെച്ചപ്പെട്ടെന്ന് സൈമണ്‍ കാറ്റിച്ച് പറഞ്ഞു. വളരെ കടുത് ചൂടാണ് അവിടെയുള്ളത്. തീര്‍ച്ചയായും തളര്‍ന്ന് പോകും. എന്നാല്‍ എല്ലാവരും ഒരുപോലെ പോരാട്ട വീര്യം കാണിച്ചു. വല്ലാത്തൊരു ഊര്‍ജം ടീമിലുണ്ടായിരുന്നു. ഫീല്‍ഡിംഗില്‍ രണ്ട് കാര്യം എടുത്ത് പറയാനുണ്ട്. ജോസ് ബട്‌ലറെ പുറത്താക്കിയ ദേവദത്ത് പടിക്കലിന്റെ ക്യാച്ച് വളരെ മികച്ചതായിരുന്നു. രണ്ടാമത്തേത് സഞ്ജു സാംസണെ പുറത്താക്കിയ ചാഹലിന്റ ക്യാച്ചാണ്. രണ്ടും മികച്ചതായിരുന്നുവെന്നും കാറ്റിച്ച് പറഞ്ഞു.

1

കോച്ച് ഞങ്ങളോട് ഫീല്‍ഡിംഗില്‍ മികച്ച് നില്‍ക്കാന്‍ പറഞ്ഞിരുന്നുവെന്ന് ദേവദത്ത് പടിക്കല്‍ പറഞ്ഞു. കഴിഞ് കളികളിലായി ക്യാച്ചുകള്‍ ടീം വിട്ടിരുന്നു. ഇതാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. ഫീല്‍ഡിംഗിന്റെ കാര്യത്തില്‍ ഏറ്റവും ബെസ്റ്റായ ടീമാണ് ആര്‍സിബിയെന്ന് കാണിക്കാനാണ് കോച്ച് ആഗ്രഹിച്ചിരുന്നത്. അതാണ് രാജസ്ഥാനെതിരെ ഞങ്ങള്‍ പുറത്തെടുത്തത്. വളരെ കടുത്ത ചൂടായിരുന്നു ഇവിടെയുണ്ടായിരുന്നത്. പകല്‍ സമയത്തെ മത്സരമായിരുന്നത് കൊണ്ട് ബുദ്ധിമുട്ടായിരുന്നു കളിക്കാന്‍. പക്ഷേ അതിനനുസരിച്ച് കളിക്കാന്‍ ഞങ്ങള്‍ പഠിച്ചെന്നും ദേവദത്ത് പറഞ്ഞു.

അതേസമയം മത്സരത്തിലെ ക്യാച്ചുകളെല്ലാം മികച്ചതായിരുന്നുവെന്ന് കാറ്റിച്ച് പറഞ്ഞു. ആരോണ്‍ ഫിഞ്ച് റിയാന്‍ പരാഗിനെ പുറത്താക്കിയ ക്യാച്ച് ഗംഭീരമായിരുന്നു. മത്സരത്തില്‍ രണ്ട് ക്യാച്ചുകളും ഫിഞ്ച് എടുത്തു. ഉഡാന വളരെ നല്ലൊരു ക്യാച്ച് ടെുത്തു. മൊത്തം നാല് ക്യാച്ചുകള്‍ ഇത്തരത്തില്‍ നല്ല രീതിയില്‍ വന്നു. ടീമിന്റെ പല മേഖലകളിലും വളരെ മികച്ച പ്രകടനമാണ് ആര്‍സിബി നടത്തിയത്. ഏതെല്ലാം സാഹചര്യത്തില്‍ കളിക്കാന്‍ സാധിക്കുമെന്നുള്ള പരീക്ഷണം കൂടിയായിരുന്നു ഇത്. അതില്‍ വിജയിച്ചെന്നും കാറ്റിച്ച് വ്യക്തമാക്കി.

ഒട്ടും ദയയില്ലാത്ത പ്രകടനമാണ് ആര്‍സിബി നടത്തിയത്. രാജസ്ഥാന്‍ തുടക്കത്തില്‍ വളരെ മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് അങ്ങോട്ട് കളിയുടെ നിയന്ത്രണം ആര്‍സിബി ഏറ്റെടുത്തെന്നും കാറ്റിച്ച് പറഞ്ഞു. അതേസമയം ദേവദത്തിന്റെ പ്രകടനത്തെ പുകഴ്ത്തി യുവരാജ് സിംഗും നേരത്തെ രംഗത്ത് വന്നിരുന്നു. എട്ട് വര്‍ഷത്തോളമായി തകര്‍പ്പന്‍ ഫോമിലാണ് ദേവത്ത് കളിക്കുന്നതെന്നും, അദ്ദേഹത്തിനോടൊപ്പം കളിക്കാന്‍ താല്‍പര്യമുണ്ടെന്നും യുവരാജ് ട്വീറ്റ് ചെയ്തു. യുവരാജിനോടൊപ്പം മത്സരത്തില്‍ താല്‍പര്യമില്ലെന്നും, നിങ്ങളില്‍ നിന്നാണ് ഫ്‌ൡക്ക് ചെയ്യാന്‍ ഞാന്‍ പഠിച്ചതെന്നും, ഒരുമിച്ച് ബാറ്റ് ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും ദേവദത്ത് മറുപടി നല്‍കി.

Story first published: Sunday, October 4, 2020, 17:21 [IST]
Other articles published on Oct 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+