For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കെകെആറില്‍ തന്റെ റോളെന്ത്? തുറന്ന് പറന്ന് ശുബ്മാന്‍ ഗില്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ കരുത്തന്‍മാരുടെ നിരയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സംതുലിതമായ ടീമുകളിലൊന്നായ കെകെആര്‍ ഇത്തവണ മൂന്നാം ഐപിഎല്‍ കിരീടം സ്വപ്‌നം കണ്ടാണ് ഇറങ്ങുന്നത്. ഇന്ത്യയുടെ യുവതാരം ശുബ്മാന്‍ ഗില്ലും കെകെആറിന്റെ നിര്‍ണ്ണായക ഘടകമാണ്. ഇത്തവണ ടീമിലെ തന്റെ റോളെന്തെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗില്‍. ടീമിലെ വമ്പന്‍ അടിക്കാര്‍ക്ക് പിന്തുണ നല്‍കുകയെന്നതാണ് തന്റെ ദൗത്യമെന്നാണ് ഗില്‍ പറഞ്ഞത്. ' അവസാന സീസണില്‍ ഓപ്പണറായി ചെയ്ത അതേ ഉത്തരവാദിത്തമാണ് ഇത്തവണയും ഉള്ളത്. അവസാനം വരെ നിലയുറപ്പിക്കുക. നരെയ്‌നെപ്പോലൊയൊരു വെടിക്കെട്ട് ഓപ്പണറോടൊപ്പം ഓപ്പണ്‍ ചെയ്യുമ്പോള്‍ പിന്തുണ നല്‍കുകയാണ് എന്റെ ഉത്തരവാദിത്തം. നരെയ്ന്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുമ്പോള്‍ എന്റെ മനോഭാവത്തെ അത് മാറ്റില്ല.'-ശുബ്മാന്‍ ഗില്‍ പറഞ്ഞു.

അവസാന സീസണോടെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്നിനെ കെകെആര്‍ ഒഴിവാക്കിയിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണ നരെയ്‌നൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് ഗില്ലിനാണ്. ഇതിനോടകെ കെകെആറിനൊപ്പം തന്റെ മികവ് തെളിയിക്കാന്‍ ഗില്ലിനായിട്ടുണ്ട്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ ഗില്ലിനെ വിരാട് കോലിയുടെ പകരക്കാരനായാണ് പലരും വിശേഷിപ്പിക്കുന്നത്. അണ്ടര്‍ 19 ലോകകപ്പിലെ മിന്നും പ്രകടനത്തോടെയാണ് ഗില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ ഗില്ലിന് ആദ്യ രണ്ട് സീസണിലും കൂടുതല്‍ ബാറ്റ് ചെയ്യേണ്ടി വന്നത് മധ്യനിരയിലാണ്. അത് തന്റെ ബാറ്റിങ് കരുത്തുയരാന്‍ സഹായിച്ചുവെന്നാണ് ഗില്‍ പറയുന്നത്. 'മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചത് ബാറ്റ്‌സ്മാനെന്ന നിലയില്‍ വളരാന്‍ സഹായിച്ചു. മത്സരത്തെ വ്യത്യസ്തമായി നിരീക്ഷിക്കാനും വ്യത്യസ്ത കാര്യങ്ങള്‍ മനസിലാക്കാനും സാധിച്ചു'-ഗില്‍ പറഞ്ഞു.

shubmangill-kkr-

മുന്‍ ന്യൂസീലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലമാണ് ഇത്തവണ കെകെആറിന്റെ മുഖ്യ പരിശീലകന്‍. അദ്ദേഹം നല്‍കുന്ന മികച്ച പിന്തുണയെക്കുറിച്ചും ഗില്‍ പറഞ്ഞു. 'കെകെആറിന്റെ ഭാഗമായതില്‍ വളരെ സന്തോഷം ഉണ്ട്. മക്കല്ലം മികച്ച പിന്തുണയാണ് നല്‍കുന്നത്. ഒരു നായകന്റെ മികച്ച ഗുണം ക്ഷമയാണ്. എല്ലാ തരത്തിലും മത്സരത്തെ വീക്ഷിക്കാന്‍ സാധിക്കണം. ഇയാന്‍ മോര്‍ഗന്‍,ബ്രണ്ടന്‍ മക്കല്ലം എന്നിവരുടെ ശൈലി വളരെ വ്യത്യസ്തമാണ്. മക്കല്ലം മുന്‍ ന്യൂസീലന്‍ഡ് നായകനായിരുന്നതിനാല്‍ കൃത്യമായി പദ്ധതി തയ്യാറാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു'-ഗില്‍ കൂട്ടിച്ചേര്‍ത്തു. 21കാരനായ ഗില്‍ 27 ഐപിഎല്ലില്‍ നിന്നായി 33.27 ശരാശരിയില്‍ 499 റണ്‍സാണ് ഗില്‍ നേടിയത്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 132.36ആണ് താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഇന്ത്യക്കുവേണ്ടി രണ്ട് ഏകദിനം കളിച്ചെങ്കിലും തിളങ്ങാനായില്ല. ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഗില്ലിനും ഇടം ലഭിച്ചേക്കും.

Story first published: Saturday, September 12, 2020, 16:01 [IST]
Other articles published on Sep 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+