For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഒന്നുകില്‍ അടിച്ചുതകര്‍ക്കണം, ഇല്ലെങ്കില്‍ മാറണമെന്ന് കെകെആര്‍ ഓപ്പണറോട് സെവാഗ്!!

By Vaisakhan MK

ദുബായ്: കൊല്‍ക്കത്തയുടെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെതിരെ വീരേന്ദര്‍ സെവാഗ്. പവര്‍പ്ലേകളില്‍ അടിച്ചുതകര്‍ക്കാന്‍ ഗില്‍ ശ്രമിക്കണമെന്ന് സെവാഗ് പറഞ്ഞു. അതല്ലെങ്കില്‍ ഓപ്പണിംഗില്‍ നിന്ന് മാറാന്‍ അദ്ദേഹം ശ്രമിക്കണമെന്നും സെവാഗ് ആവശ്യപ്പെട്ടു. അതേസമയം കൊല്‍ക്കത്തയുടെ തുടക്കത്തിന് വേഗം പോരെന്ന് പൊതുവേ വിമര്‍ശനമുണ്ട്. ഗില്‍ മികച്ച കളിക്കാരനാണെങ്കിലും പേസ് ബൗളിംഗിനെ കടന്നാക്രമിക്കുന്നതില്‍ അദ്ദേഹത്തിന് വീക്ക്‌നെസ്സുണ്ട്. അതുകൊണ്ട് സൂക്ഷിച്ച് മോശം പന്തുകളെ മാത്രം ആക്രമിച്ചാണ് ഗില്‍ കളിക്കുന്നത്. എന്നാല്‍ ഇത് സ്‌കോറിംഗ് മെല്ലെയാക്കുന്നുവെന്നാണ് വിമര്‍ശനം.

1

ഈ സീസണില്‍ കൊല്‍ക്കത്തയുടെ ഏറ്റവും ഉയര്‍ന്ന റണ്‍സ് സ്‌കോററാണ് ശുഭ്മാന്‍ ഗില്‍. എട്ട് മത്സരങ്ങളില്‍ നിന്ന് 275 റണ്‍സെടുത്തിട്ടുണ്ട് താരം. എന്നാല്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 116.52 ആണ്. ഈ സീസണില്‍ 200 റണ്‍സില്‍ കൂടുതല്‍ നേടിയ താരങ്ങളില്‍ ഏറ്റവും പിന്നിലാണ് ഗില്‍. ശുഭ്മാന്‍ ഗില്ലിന് ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. ഇനി കെകെആര്‍ അദ്ദേഹത്തോട് കൂടുതല്‍ അഗ്രസീവാകാന്‍ പറയണം. പവര്‍പ്ലേകളില്‍ അദ്ദേഹം അടിച്ചുതകര്‍ത്ത് കളിക്കേണ്ടതുണ്ട്. അതിന് സാധിച്ചിട്ടില്ലെങ്കില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ അദ്ദേഹത്തെ താഴോട്ടിറക്കണം. പകരം വെടിക്കെട്ട് ബാറ്റിംഗിന് സാധിക്കുന്ന ആരെയെങ്കിലും ഓപ്പണിംഗില്‍ കളിപ്പിക്കണമെന്നും സെവാഗ് പറഞ്ഞു.

കെകെആര്‍ ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നതെങ്കില്‍, നിങ്ങളുടെ തുടക്കം മികച്ചതായിരിക്കണം. നല്ല രീതിയില്‍ അടിത്തറയിട്ടില്ലെങ്കിലും, ശക്തമായ ഇന്നിംഗ്‌സ് അതിന് മുകളില്‍ ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും സെവാഗ് പറഞ്ഞു. മുംബൈയ്‌ക്കെതിരെയുള്ള തോല്‍വിക്ക് ശേഷമാണ് സെവാഗ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. കെകെആര്‍ ഒരു കൂട്ടം കളിക്കാരെ എത്രയും പെട്ടെന്ന് ടീമിനുള്ളില്‍ കണ്ടെത്തണം. അവര്‍ക്ക് സ്വതന്ത്രമായി കളിക്കാനുള്ള അനുവാദവും നല്‍കണം. ടീമിന് പിഴച്ചതെവിടെയെന്ന് ക്യാപ്റ്റന്‍ മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുപോലെ എന്താണ് ശരിയെന്നും ഒരു ക്യാപ്റ്റന്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും സെവാഗ് പഞ്ഞു.

അടുത്ത ആറ് കളിയില്‍ 13 കളിക്കാരെ ടീം കണ്ടെത്തുകയും, അവരെ മാറി പരീക്ഷിക്കുകയും ചെയ്യണമെന്ന് സെവാഗ് നിര്‍ദേശിച്ചു. നിലവില്‍ കൊല്‍ക്കത്ത ടീം സ്ഥിരതയില്ലാത്ത ടീമിനെ പോലെയാണ്. ശക്തമായൊരു ടീം അവര്‍ ഉണ്ടാക്കണം. കളിക്കാര്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് കളിക്കാന്‍ സാധിക്കണം. എന്നാല്‍ ഇപ്പോഴത് കൊല്‍ക്കത്തയില്‍ ഇല്ല. അത് സ്ഥിരതയുള്ള ടീമായി അതുകൊണ്ട് തോന്നുന്നില്ല. ഒന്നോ രണ്ടോ കളിക്കാരെ ആശ്രയിച്ചാണ് അവരുടെ കളി. ഒരു ക്യാപ്റ്റന്റെ തീരുമാനങ്ങളെ ആശ്രയിച്ച് കളിക്കാന്‍ അവര്‍ തയ്യാറാവണം. എങ്കില്‍ മാത്രമേ അവര്‍ക്ക് വിജയിച്ച് മുന്നേറാനാവൂ എന്നും സെവാഗ് പറഞ്ഞു.

Story first published: Sunday, October 18, 2020, 16:38 [IST]
Other articles published on Oct 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+