IPL 2020: ഡല്‍ഹി X ഹൈദരാബാദ്- തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കണക്കുകള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. 11 മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള ഡല്‍ഹി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 11 മത്സരത്തില്‍ നിന്ന് 8 പോയിന്റുള്ള ഹൈദരാബാദ് ഏഴാം സ്ഥാനത്താണ്. പ്ലേ ഓഫ് പോരാട്ടം ശക്തമായിക്കൊണ്ടിരിക്കവെ ഹൈദദരാബാദിന് കണക്കുകള്‍ പ്രകാരം സാധ്യതകള്‍ ഉണ്ടെങ്കിലും അത് എളുപ്പമാകില്ല. നിലവില്‍ മുംബൈ, ഡല്‍ഹി, ആര്‍സിബി, പഞ്ചാബ് ടീമുകളാണ് ആദ്യ നാലിലുള്ളത്. അഞ്ചാം സ്ഥാനത്ത് കെകെആറുമുണ്ട്. നാലാം സ്ഥാനത്തിനായി കെകെആറും പഞ്ചാബും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഡല്‍ഹിക്ക് ഒരു ജയം കൂടി നേടിയാല്‍ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കാം. എന്നാല്‍ ഒന്നാം സ്ഥാനം നേടാന്‍ തുടര്‍ ജയങ്ങള്‍ തന്നെ വേണ്ടിവരും. ഡല്‍ഹി-ഹൈദരബാദ് ആവേശ പോരാട്ടതിന് മുമ്പ് കളിക്കണക്കുകള്‍ ഒന്ന് പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
ഇരു ടീമും തമ്മിലുള്ള കളിക്കണക്കില്‍ ഡല്‍ഹിക്കെതിരേ ഹൈദരാബാദിന് വ്യക്തമായ ആധിപത്യമുണ്ട്. 16 മത്സരത്തില്‍ നിന്ന് 10 ജയം ഹൈദരാബാദ് നേടിയപ്പോള്‍ 6 മത്സരമാണ് ഡല്‍ഹി വിജയിച്ചത്. യുഎഇയില്‍ ഇതുവരെ ഹൈദരാബാദിനെ തോല്‍പ്പിക്കാന്‍ ഡല്‍ഹിക്കായിട്ടില്ല. എന്നാല്‍ മികച്ച താരനിരയുള്ള ഡല്‍ഹി ഇത്തവണ കിരീടം പ്രതീക്ഷിക്കുന്നവരിലെ മുന്‍നിരക്കാരാണ്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ അല്‍പ്പം മുന്‍തൂക്കം ഡല്‍ഹിക്കുണ്ട്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഡല്‍ഹിക്കെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണറാണ് (374). 2019ലെ ഓറഞ്ച് ക്യാപിന് ഉടമയായ വാര്‍ണറില്‍ നിന്ന് ഇത്തവണ പ്രതീക്ഷിച്ച പ്രകടനം ഉണ്ടാകാത്തത് ടീമിനെ വളരെയധികം ബാധിക്കുന്നുണ്ട്. ഡല്‍ഹി നിരയില്‍ റിഷഭ് പന്താണ് (356) കേമന്‍. എന്നാല്‍ മോശം ഫോമിലുള്ള പന്ത് ഒരു മത്സരത്തില്‍പോലും തിളങ്ങിയിട്ടില്ല.

കൂടുതല്‍ വിക്കറ്റുള്ള നിലവിലെ ഹൈദരാബാദ് താരം റാഷിദ് ഖാനും (9) ഡല്‍ഹി താരം കഗിസോ റബാദയുമാണ് (7). ഇരുവരും മികച്ച ഫോമിലുള്ളതിനാല്‍ ബാറ്റിങ് നിരക്ക് വിയര്‍ക്കേണ്ടി വരും. ഹൈദരാബാദിനുവേണ്ടി കൂടുതല്‍ ക്യാച്ച് നേടിയത് ഡേവിഡ് വാര്‍ണറും (6) ഡല്‍ഹിക്കുവേണ്ടി ശ്രേയസ് അയ്യരുമാണ് (5). ഡല്‍ഹിക്കെതിരേ ഹൈദരാബാദിന്റെ ശരാശരി ടീം ടോട്ടല്‍ 147 റണ്‍സും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ശരാശരി സ്‌കോര്‍ 154 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ 62 റണ്‍സ് കൂടി നേടിയാല്‍ ഹൈദരാബാദിനുവേണ്ടി 1000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കും. ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ 9 സിക്‌സര്‍ കൂടി നേടിയാല്‍ 200 ഐപിഎല്‍ സിക്‌സ് എന്ന നേട്ടത്തിലെത്താം. ഡല്‍ഹിയുടെ റിഷഭ് പന്തിന് 2000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടാന്‍ 47 റണ്‍സ് കൂടി വേണം. ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇന്ന് 29 റണ്‍സ് നേടിയാല്‍ സീസണില്‍ 500 റണ്‍സ് പിന്നിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications