Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ipl 2020: ഇന്ന് ഡല്‍ഹി X രാജസ്ഥാന്‍ പോരാട്ടം- വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. അഞ്ച് മത്സരത്തില്‍ നാലിലും ജയിച്ച ഡല്‍ഹി എട്ട് പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് ജയം മാത്രം നേടിയ രാജസ്ഥാന്‍ റോയല്‍സ് ഏഴാം സ്ഥാനത്തും. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ രാജസ്ഥാന് ഇനിയുള്ള മത്സരങ്ങളിലെ ജയം അനിവാര്യമാണ്. ഷാര്‍ജയിലാണ് മത്സരമെന്നത് രാജസ്ഥാന് ആത്മവിശ്വാസം നല്‍കുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.

ഷാര്‍ജയില്‍ പ്രതീക്ഷയോടെ രാജസ്ഥാന്‍

ഷാര്‍ജയില്‍ പ്രതീക്ഷയോടെ രാജസ്ഥാന്‍

ഈ സീസണില്‍ ഷാര്‍ജയില്‍ കളിച്ച രണ്ട് മത്സരത്തിലും വിജയം നേടാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും കിങ്‌സ് ഇലവന്‍ പഞ്ചാബിനെയും രാജസ്ഥാന്‍ മുട്ടുകുത്തിച്ചത് ഷാര്‍ജയിലാണ്. ഷാര്‍ജക്ക് പുറത്ത് കളിച്ച മൂന്ന് മത്സരത്തിലും ടീം പരാജയപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ മൂന്ന് തോല്‍വികളുമായി ബുദ്ധിമുട്ടുന്ന രാജസ്ഥാന് ഷാര്‍ജയിലെ ഇന്നത്തെ മത്സരം തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്നതാണ്. സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ ഷാര്‍ജയില്‍ കളിച്ച മത്സരങ്ങളിലെല്ലാം തിളങ്ങിയിരുന്നു. എന്നാല്‍ ഷാര്‍ജക്ക് പുറത്ത് കളിച്ച മൈതാനങ്ങളില്‍ നിരാശപ്പെടുത്തുകയും ചെയ്തു.

ഷാര്‍ജയില്‍ പ്രതീക്ഷയോടെ രാജസ്ഥാന്‍

ജോസ് ബട്‌ലര്‍ മുംബൈക്കെതിരായ മത്സരത്തിലൂടെ ഫോമിലേക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മധ്യനിരയില്‍ മികച്ച ബാറ്റ്‌സ്മാന്റെ അഭാവം ടീമിനെ വല്ലാതെ ബാധിക്കുന്നു. ക്വാറന്റെയ്ന്‍ കഴിഞ്ഞ് ബെന്‍ സ്റ്റോക്‌സ് ഇന്ന് ഇറങ്ങാനുള്ള സാധ്യത കുറവാണ്. സ്‌റ്റോക്‌സ് എത്തിയാല്‍ മാത്രമെ ടീമിന്റെ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവു. ബൗളിങ് നിര തരക്കേടില്ലെങ്കിലും ഡെത്ത് ഓവറില്‍ നന്നായി റണ്‍സ് വഴങ്ങുന്നതും ടീമിന്റെ തോല്‍വിക്ക് കാരണമാകുന്നു.

ജയം തുടരാന്‍ ഡല്‍ഹിപ്പട

ജയം തുടരാന്‍ ഡല്‍ഹിപ്പട

ഈ സീസണിലെ ഏറ്റവും മികച്ച ടീമുകളിലൊന്ന് ഡല്‍ഹി ക്യാപിറ്റല്‍സാണ്. സംതുലിതമായ ടീമാണവരെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നു. വാലില്‍ക്കുത്തി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കെല്‍പ്പുള്ള താരസമ്പത്ത് ഡല്‍ഹിക്കുണ്ട്. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനും പൃത്ഥ്വി ഷായും തരക്കേടില്ലാതെ കളിക്കുന്നുണ്ട്. റിഷഭ് പന്തിന് പ്രതിഭക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. നായകന്‍ ശ്രേയസ് അയ്യരും തരക്കേടില്ലാതെ ബാറ്റുവീശുന്നു. മധ്യനിരയില്‍ സ്റ്റോയിനിന് ടീമിനുവേണ്ടി തിളങ്ങുന്നു.

വമ്പനടിക്കാരന്‍

വമ്പനടിക്കാരന്‍ ഹെറ്റ്‌മെയെറും ടീമിലുണ്ട്. പേസര്‍ കഗിസോ റബാദ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ്. നിലവില്‍ പര്‍പ്പിള്‍ ക്യാപ് റബാദയുടെ തലയിലാണ്. സീനിയര്‍ സ്പിന്നര്‍ അമിത് മിശ്രക്ക് പരിക്കേറ്റ് സീസണ്‍ നഷ്ടമായെങ്കിലും ആര്‍ അശ്വിന്‍,അക്‌സര്‍ പട്ടേല്‍ എന്നിവരുടെ പ്രകടനം ടീമിന് പ്രതീക്ഷ നല്‍കുന്നു. അവസാന മത്സരത്തില്‍ കെകെആറിനെ തോല്‍പ്പിച്ചാണ് ഡല്‍ഹി എത്തുന്നത്.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, മഹിപാല്‍ ലോംറോര്‍, രാഹുല്‍ തെവാത്തിയ, ജോഫ്ര ആര്‍ച്ചര്‍, ടോം കറാന്‍, ശ്രേയസ് ഗോപാല്‍, വരുണ്‍ ആരോണ്‍, കാര്‍ത്തിക് ത്യാഗി.

ഡല്‍ഹി: പൃത്ഥി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ

Story first published: Friday, October 9, 2020, 9:01 [IST]
Other articles published on Oct 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+