Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2020: ഡല്‍ഹി X കെകെആര്‍- തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കണക്കുകള്‍

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിന് അവസാനമിട്ട് കെകെആര്‍ എത്തുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോല്‍വി വഴങ്ങിയാണ് ഡല്‍ഹി എത്തുന്നത്. പരിക്ക് ഭേദമായ ആര്‍ അശ്വിന്‍ ഇന്ന് ഡല്‍ഹിനിരയില്‍ ഇറങ്ങിയേക്കും. ഷാര്‍ജയിലെ ചെറിയ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരമായതിനാല്‍ ബാറ്റിങ് നിരയുടെ പ്രകടനം നിര്‍ണ്ണായകമാവും. ഇരു ടീമും തമ്മില്‍ ഷാര്‍ജയില്‍ ഏറ്റുമുട്ടുമ്പോള്‍ റണ്‍മഴ പെയ്യാനുള്ള സാധ്യത കൂടുതലാണ്. എന്തായാലും പ്രധാന കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ഇതുവരെ 25 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 13 മത്സരങ്ങളില്‍ കെകെആര്‍ വിജയിച്ചപ്പോള്‍ 11 തവണയാണ് ഡല്‍ഹിക്ക് വിജയിക്കാനായത്. ഒരു മത്സരം ഫലം കാണാനാവാതെ ഉപേക്ഷിച്ചു. 2014ല്‍ യുഎഇയില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഡല്‍ഹിക്കായിരുന്നു. ഇരു ടീമും മികച്ച താരനിരയാണ്. വമ്പന്‍ അടിക്കാരിലാണ് ഇന്ന് ടീമിന്റെ പ്രതീക്ഷകള്‍. കെകെആറില്‍ ആന്‍ഡ്രേ റസല്‍,ഇയാന്‍ മോര്‍ഗന്‍ എന്നിവര്‍ കത്തിക്കയറുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോള്‍ ഡല്‍ഹി നിരയില്‍ ഷിംറോന്‍ ഹെറ്റ്‌മെയര്‍,റിഷഭ് പന്ത് എന്നിവരിലാണ് പ്രതീക്ഷ. എന്തായാലും ആദ്യം ബാറ്റ് ചെയ്യുന്ന ടീം 200ന് മുകളില്‍ സ്‌കോര്‍ നേടാനുള്ള സാധ്യത കൂടുതലാണ്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ നിലവിലെ ഡല്‍ഹി താരങ്ങളില്‍ കെകെആറിനെതിരേ കൂടുതല്‍ റണ്‍സുള്ള ഡല്‍ഹി താരം നായകന്‍ ശ്രേയസ് അയ്യരാണ് (290). ഈ സീസണില്‍ തരക്കേടില്ലാത്ത ഫോമിലാണ് ശ്രേയസ്. കെകെആറിനുവേണ്ടി കൂടുതല്‍ റണ്‍സ് നേടിയത് ആന്‍ഡ്രേ റസലാണ് (214). ഇതുവരെ പ്രതാപത്തിനൊത്ത് ഉയരാന്‍ റസലിന് സാധിച്ചിട്ടില്ലെങ്കിലും ഇന്ന് താരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ടീം പ്രതീക്ഷിക്കുന്നത്.

കെകെആര്‍

കൂടുതല്‍ വിക്കറ്റ് കെകെആര്‍ നിരയില്‍ സുനില്‍ നരെയ്‌നാണ് (20). സ്പിന്നുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന നരെയ്‌ന് ഇപ്പോള്‍ പഴയ പ്രതാപമില്ല. 2014ല്‍ യുഎഇയില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ നരെയ്ന്‍ ഇത്തവണ താളം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. ഡല്‍ഹിക്കുവേണ്ടി അമിത് മിശ്രയാണ് (11) കെകെആറിനെതിരേ കൂടുതല്‍ വിക്കറ്റ് നേടിയത്. ഡല്‍ഹിക്കുവേണ്ടി കൂടുതല്‍ ക്യാച്ച് റിഷഭ് പന്ത് (5) നേടിയപ്പോള്‍ കെകെആര്‍ നിരയില്‍ നരെയ്‌നാണ് (7) മുന്നില്‍. കെകെആറിനെതിരേ ഡല്‍ഹിയുടെ ശരാശരി ടീം സ്‌കോര്‍ 152 റണ്‍സും കെകെആറിന്റെ ശരാശരി സ്‌കോര്‍ 151 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

ഐപിഎല്ലില്‍ ഡല്‍ഹിക്കുവേണ്ടി 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ അമിത് മിശ്രക്ക് വേണ്ടത് 1 വിക്കറ്റ്. ഇന്ന് അശ്വിന്‍ കളിച്ചാല്‍ മിശ്രക്ക് പുറത്തിരിക്കേണ്ടി വരും. ഐപിഎല്ലില്‍ 100 സിക്‌സ് പൂര്‍ത്തിയാക്കാന്‍ നാല് സിക്‌സാണ് റിഷഭ് പന്തിന് വേണ്ടത്. കെകെആറിന്റെ വെടിക്കെട്ട് താരം ആന്‍ഡ്രേ റസല്‍ 65 റണ്‍സുകൂടി നേടിയാല്‍ 1500 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കാം. ദിനേഷ് കാര്‍ത്തിക് ഇന്ന് 39 റണ്‍സ് നേടിയാല്‍ കെകെആര്‍ നായകനെന്ന നിലയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാം. എന്നാല്‍ സീസണില്‍ താരം അത്ര മികച്ച ഫോമിലല്ല.

Story first published: Saturday, October 3, 2020, 9:42 [IST]
Other articles published on Oct 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+