Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ശ്രേയസ് അയ്യര്‍ക്ക് പുതിയ റെക്കോര്‍ഡ്, ഗംഭീറിനെ മറികടന്നു, മുന്നിലുള്ളത് സെവാഗ്!!

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ക്ക് പുതിയൊരു റെക്കോര്‍ഡ്. ഡല്‍ഹിയെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നയിച്ച ക്യാപ്റ്റനായി മാറിയിരിക്കുകയാണ് അദ്ദേഹം. മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹിയുടെ ക്യാപ്റ്റനുമായ ഗൗതം ഗംഭീറിന്റെ റെക്കോര്‍ഡാണ് ശ്രേയസ് അയ്യര്‍ മറികടന്നത്. ഗംഭീര്‍ 25 ഐപിഎല്‍ മത്സരങ്ങളിലാണ് ഡല്‍ഹിയെ നയിച്ചത്. ശ്രേയസ് അയ്യരുടെ 26ാം മത്സരമാണ് സിഎസ്‌കെയ്‌ക്കെതിരെയുള്ളത്. അതേസമയം ഐപിഎല്ലില്‍ ഏറ്റവുമധികം ക്യാപ്റ്റനെ മാറ്റിയ ചരിത്രമുള്ള ടീം കൂടിയാണ് ഡല്‍ഹി.

1

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 12 തവണ ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്. അവരാണ് ഏറ്റവുമധികം ക്യാപ്റ്റനെ മാറ്റിയ ടീം. രണ്ടാം സ്ഥാനത്തുള്ളത് ഡല്‍ഹി ക്യാപിറ്റല്‍സാണ്. 11 ക്യാപ്റ്റന്‍മാരാണ് അവര്‍ക്ക് ഇതുവരെ വന്നത്. കഴിഞ്ഞ സീസണിന്റെ പകുതിയില്‍ വെച്ചാണ് ഗൗതം ഗംഭീറിനെ മാറ്റി ശ്രേയസ് അയ്യരെ ക്യാപ്റ്റനായി ടീം നിയോഗിച്ചത്. അതിന് ശേഷം 26 മത്സരങ്ങളിലാണ് ശ്രേയസ് ടീമിനെ നയിച്ചത്. ഏറ്റവുമധികം മത്സരങ്ങളില്‍ ഡല്‍ഹിയെ നയിച്ചത് വീരേന്ദര്‍ സെവാഗാണ്. 52 മത്സരങ്ങളില്‍ സെവാഗ് ടീമിനെ നയിച്ചിരുന്നു. ഇത് കഴിഞ്ഞാലാണ് അയ്യരുടെ സ്ഥാനം.

അതേസമയം ചെന്നൈക്കെതിരായ മത്സരത്തില്‍ ഡല്‍ഹിക്കാണ് ആദ്യം ബാറ്റിംഗ്. ടോസ് നേടിയ ചെന്നൈഡല്‍ഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഡല്‍ഹി ആദ്യ മത്സരത്തില്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയിരുന്നു. ടൈയില്‍ കലാശിച്ച മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടിരുന്നു. അവിടെ നിന്ന് ഡല്‍ഹി മത്സരം പിടിച്ചെടുത്തത്. ചെന്നൈ ആദ്യ മത്സരത്തില്‍ ജയവും രണ്ടാം മത്സരത്തില്‍ തോല്‍വിയും വഴങ്ങിയ ടീമാണ്. ഡല്‍ഹി ജയം തുടരാനാണ് ഇറങ്ങിയത്. ചെന്നൈക്ക് കഴിഞ്ഞ കളിയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ജയം അത്യാവശ്യമാണ്.

Story first published: Friday, September 25, 2020, 19:51 [IST]
Other articles published on Sep 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+