For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഫൈനലില്‍ രോഹിത് ശര്‍മ ഓപ്പണറാകുമ്പോള്‍ — അറിയണം മുംബൈയുടെ ആശങ്കകള്‍

മിന്നും ഫോമിലാണ് മുംബൈ ഇന്ത്യന്‍സ് കളിക്കുന്നത്. ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആധികാരികമായി മുംബൈ മുട്ടുകുത്തിച്ചു. ജസ്പ്രീത് ബുംറയും ട്രെന്‍ഡ് ബൗള്‍ട്ടും അടങ്ങുന്ന മുംബൈയുടെ ലോകോത്തര പേസിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍പോലും ഡല്‍ഹി ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല. ഈ സീസണില്‍ ഐപിഎല്‍ കണ്ട ഏറ്റവും സുസ്ഥിരമായ ടീമാണ് മുംബൈയുടേത്. ടീമില്‍ ആശങ്കകള്‍ നന്നെ കുറവ്. ഫൈനല്‍ കളിക്കാന്‍ മുംബൈ തയ്യാറെടുക്കുമ്പോള്‍ ടീമിന് ജയസാധ്യത കല്‍പ്പിക്കപ്പെടാന്‍ കാരണവുമിതുതന്നെ. ഇതേസമയം 'ഫോമിലല്ലാത്ത' നായകന്‍ രോഹിത് ശര്‍മ മാത്രമാണ് 'ഫോമിലുള്ള' മുംബൈ ഇന്ത്യന്‍സിനെ അലട്ടുന്ന ഏക പ്രതിസന്ധി.

ഐപിഎല്ലില്‍ രോഹിത്തിന്റെ പ്രകടനം

ഐപിഎല്ലില്‍ രോഹിത്തിന്റെ പ്രകടനം

മുന്‍സീസണുകള്‍ താരതമ്യം ചെയ്താല്‍ ഇത്തവണ രോഹിത് ശര്‍മയുടെ പ്രകടനം ശരാശരിക്കും താഴെയാണ്. 11 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മ മുംബൈയ്ക്കായി കളിച്ചത്. ഇതില്‍ നേടിയതാകട്ടെ കേവലം 264 റണ്‍സും. രണ്ടു അര്‍ധ സെഞ്ച്വറികള്‍ മാത്രമേ രോഹിത്തില്‍ നിന്നും മുംബൈയ്ക്ക് എടുത്തുകാട്ടാനുള്ളൂ. ബാറ്റിങ് ശരാശരി 24. മുന്‍പ്, 2018 സീസണിലാണ് രോഹിത്ത് ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ചത്. അന്ന് കേവലം 286 റണ്‍സ് മാത്രമായിരുന്നു ഹിറ്റ്മാന്റെ പേരിലുണ്ടായിരുന്നത്.

എന്താണ് രോഹിത്തിന്റെ പ്രശ്‌നം?

എന്താണ് രോഹിത്തിന്റെ പ്രശ്‌നം?

സ്പിന്നിനെതിരെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതാണ് മുംബൈ നായകന്റെ പ്രധാന പ്രശ്‌നം. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ പേസര്‍മാരെ നേരിടാന്‍ രോഹിത്ത് താത്പര്യപ്പെടുന്നു. എന്നാല്‍ രോഹിത്തിന്റെ ഈ പോരായ്മയറിയുന്ന എതിരാളികള്‍, സ്പിന്നര്‍മാരെ തുടക്കത്തിലെ കളത്തിലിറക്കുന്നതാണ് ഇതുവരെയുള്ള ചിത്രം. സീസണില്‍ അഞ്ചു പ്രാവശ്യം സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ രോഹിത് വീണുകഴിഞ്ഞു. ഓഫ് സ്പിന്നിന് മുന്നിലാണ് രോഹിത് കൂടുതലായും പതറുന്നത്.

പറഞ്ഞുവരുമ്പോള്‍ ഓഫ് സ്പിന്നര്‍മാര്‍ക്ക് എതിരെ ഒരു സിക്‌സ് പോലും ഇത്തവണ ഹിറ്റ്മാന്‍ അടിച്ചിട്ടില്ല. നേരത്തെ, ഒന്നാം ക്വാളിഫയറില്‍ രവിചന്ദ്രന്‍ അശ്വിനെ ഇറക്കിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് രോഹിത്തിനെ തളച്ചത്. നേരിട്ട ആദ്യ പന്തില്‍ത്തന്നെ മുംബൈ നായകന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയും ചെയ്തു.

രോഹിത്തിന്റെ ശാരീരികക്ഷമത

രോഹിത്തിന്റെ ശാരീരികക്ഷമത

രോഹിത്തിന്റെ ഫിറ്റ്‌നസിനെ ചൊല്ലിയും ക്രിക്കറ്റ് ലോകത്ത് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. നേരത്തെ, പരിക്ക് കാരണം മുംബൈയുടെ നാലു മത്സരങ്ങളില്‍ നിന്നും രോഹിത് ശര്‍മ വിട്ടുനിന്നിരുന്നു. പിന്നാലെ ഇന്ത്യയുടെ ടെസ്റ്റ് പര്യടനത്തില്‍ നിന്നും രോഹിത്തിനെ സെലക്ടര്‍മാര്‍ ഒഴിവാക്കി. ഫിറ്റ്‌നസിനെ പറ്റിയുള്ള ഊഹാപോഹങ്ങള്‍ കൊടുമ്പിരികൊള്ളവെ, ഹൈദരാബാദിന് എതിരായ അവസാന ലീഗ് മത്സരം കളിക്കാന്‍ രോഹിത്ത് കടന്നുവരുന്നത് ആരാധകര്‍ കണ്ടു. എന്നാല്‍ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തിയിട്ടും ടീമിന് കാര്യമായ പിന്തുണ നല്‍കാന്‍ നായകന് കഴിഞ്ഞിട്ടില്ല. 4, 0 എന്നിങ്ങനെയാണ് രോഹിത്തിന്റെ അവസാന രണ്ടു ഇന്നിങ്‌സുകള്‍.

രോഹിത്തിന്റെ അഭാവം മുംബൈയെ അലട്ടുന്നുണ്ടോ?

രോഹിത്തിന്റെ അഭാവം മുംബൈയെ അലട്ടുന്നുണ്ടോ?

രോഹിത്തില്ലെങ്കിലും കളി ജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇപ്പോള്‍ മുംബൈക്കുണ്ട്. ക്വിന്റണ്‍ ഡികോക്ക്, ഇഷന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മുന്‍നിരയില്‍ കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തം. അതുകൊണ്ട് രോഹിത്ത് കളിച്ചാലും ഇല്ലെങ്കിലും മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനം കാര്യമായി സ്വാധീനിക്കപ്പെടില്ല. നിലവില്‍ റണ്‍വേട്ടക്കാരിലെ ആദ്യ പത്തില്‍ ഡികോക്കും (483) ഇഷന്‍ കിഷനും (483) സൂര്യകുമാര്‍ യാദവും (461) തുടരുന്നുണ്ട്.

രോഹിത്ത് ഓപ്പണറായി ഇറങ്ങണോ?

രോഹിത്ത് ഓപ്പണറായി ഇറങ്ങണോ?

ഫോമിലുള്ള ഇഷന്‍ കിഷന്‍ ഡി കോക്കിനൊപ്പം ഓപ്പണ്‍ ചെയ്യണമെന്ന വാദം ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ശക്തമാണ്. ഫോമിലല്ലാത്ത രോഹിത് ശര്‍മ മധ്യനിരയിലേക്ക് വരണം. രോഹിത്തിന്റെ അഭാവത്തില്‍ ഓപ്പണറായി ഇറങ്ങിയ 22 -കാരന്‍ ഇഷന്‍ കിഷന്‍ ഗംഭീരന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. 68, 37, 25, 72 എന്നിങ്ങനെയാണ് താരത്തിന്റെ ഓപ്പണിങ് സ്‌കോറുകള്‍. ഇതേസമയം, മറുഭാഗത്ത് മധ്യനിരയില്‍ രോഹിത് ശര്‍മയ്ക്ക് തിളങ്ങാനാവുമോയെന്ന കാര്യം സംശയമാണ്. 2018 സീസണില്‍ നാലാം നമ്പറിലാണ് രോഹിത് ശര്‍മ കളിച്ചിരുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും മോശം കാലവും ഇതായിരുന്നു.

Story first published: Monday, November 9, 2020, 19:35 [IST]
Other articles published on Nov 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+