Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അടുത്ത തവണ അതുണ്ടായാല്‍ തടയും, ധവാന്‍ ഒന്നും പറയാതെ നടന്നുപോയെന്ന് ഹെറ്റ്മയര്‍!!

ദുബായ്: ഹൈദരാബാദിനെതിരെ ശിഖര്‍ ധവാന്‍ പുറത്തായത് ഇപ്പോഴും ചര്‍ച്ചയാവുന്നു. സന്ദീപ് ശര്‍മയുടെ പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിക്കവേ എല്‍ബിഡബ്ല്യുവായി പുറത്താവുകയായിരുന്നു ധവാന്‍. എന്നാല്‍ ഇത് ഔട്ടല്ലെന്ന് റീപ്ലേകളില്‍ നിന്ന് വ്യക്തമായിരുന്നു. 78 റണ്‍സെടുത്ത ധവാന്‍ ഒരുപക്ഷേ ക്രീസില്‍ നിന്നിരുന്നെങ്കില്‍ സെഞ്ച്വറി തികയ്ക്കുമായിരുന്നു. എന്നാല്‍ കാലില്‍ ഇടിച്ച ഫുള്‍ടോസ് സ്റ്റംമ്പിന് പുറത്താണെന്ന് റീപ്ലേകളില്‍ നിന്ന് കാണാമായിരുന്നു. എന്നാല്‍ അമ്പയര്‍ ഔട്ട് വിളിക്കുന്നതിന് മുമ്പേ ധവാന്‍ പവലിയനിലേക്ക് നടന്ന് പോവുകയായിരുന്നു. അതില്‍ പ്രതികരിച്ചിരിക്കുകയാണ് സഹതാരം ഷിമ്രോണ്‍ ഹെറ്റ്മയര്‍. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിന് മുമ്പേ ധവാന്‍ പോയെന്ന് ഹെറ്റ്മയര്‍ പറഞ്ഞു.

1

ധവാനൊപ്പം ആ സമയം ക്രീസിലുണ്ടായിരുന്നു ഹെറ്റ്മയര്‍. അതേസമയം ഡിആര്‍സ്സിന് വിളിക്കാന്‍ പോലും നില്‍ക്കാതെയാണ് ധവാന്‍ ക്രീസ് വിട്ടത്. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നിരുന്ന ഹെറ്റ്മയറും ധവാനോട് റിവ്യൂ വിളിക്കാന്‍ നിര്‍ദേശിച്ചിരുന്നില്ല. എന്നാല്‍ എന്താണ് ക്രീസില്‍ സംഭവിച്ചതെന്നും ഹെറ്റ്മയര്‍ വെളിപ്പെടുത്തി. പന്ത് സ്റ്റംമ്പിന് പുറത്തായിരുന്നുവെന്ന് ഞാനും കരുതിയിരുന്നു. അത് ഔട്ടല്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നാല്‍ അപ്പോഴേക്കും ധവാന്‍ നടന്നു പോയിരുന്നു. അടുത്ത തവണ അങ്ങനെ സംഭവിക്കില്ല. ഞാന്‍ ധവാനെ തിരിച്ച് ക്രീസിലേക്ക് വിളിക്കുമെന്നും ഹെറ്റ്മയര്‍ വ്യക്തമാക്കി.

അതേസമയം മത്സരത്തില്‍ ഹെറ്റ്മയര്‍ 22 പന്തില്‍ 42 റണ്‍സെടുത്തിരുന്നു. താന്‍ നിര്‍ണായക മത്സരത്തില്‍ ഫോമിലേക്ക് തിരിച്ചെത്തിയത് വലിയ കാര്യമായിട്ടാണ് തോന്നുന്നത്. എല്ലാ വെല്ലുവിളിയും ഒരു അവസരമാണ്. ഞാന്‍ അത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. ഞങ്ങള്‍ക്ക് നല്ല സ്‌കോറാണ് ഹൈദരാബാദിനെതിരെ നേടാനായത്. അതുകൊണ്ട് മത്സരത്തില്‍ മേല്‍ക്കൈ നേടാനും വിജയിക്കാനുമായി. ബാറ്റ് ചെയ്യാന്‍ അനുയോജ്യമായ പിച്ചായിരുന്നു ഒരുക്കിയിരുന്നത്. അതുകൊണ്ട് ബൗളര്‍മാര്‍ പന്ത് കൃത്യമായി എറിയേണ്ടിയിരുന്നു. കൃത്യമായ സ്ഥലത്തെറിഞ്ഞാല്‍ വിക്കറ്റ് നേടാനാവുമെന്ന് ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് അറിയാമായിരുന്നുവെന്നും ഹെറ്റ്മയര്‍ പറഞ്ഞു.

അതേസമയം മുന്‍ ഇന്ത്യന്‍ താരവും നേരത്തെ ധവാനെ ട്രോളിയിരുന്നു. ഹൈദരാബാദിന്റെ അവസാന രണ്ടോവര്‍ നന്നായിരുന്നു. ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. നടരാജനും സന്ദീപ് ശര്‍മയും നന്നായി എറിഞ്ഞു. ശിഖര്‍ ധവാന്‍ എന്തുകൊണ്ട് ഡിആര്‍എസ് ഉപയോഗിച്ചില്ല. മറന്നു പോയതാണോ എന്നായിരുന്നു യുവരാജിന്റെ പരിഹാസം. യുവരാജിന് മറുപടിയുമായി ധവാന്‍ പിന്നാലെയെത്തി. ഞാന്‍ പുറത്തായെന്നാണ് വിചാരിച്ചതെന്ന് ധവാന്‍ പറഞ്ഞു. അതുകൊണ്ടാണ് ഡ്രസ്സിംഗ് റൂമിലേക്ക് നടന്നുപോയത്. എന്നാല്‍ വൈകിയാണ് ഡിആര്‍എസ്സിനെ കുറിച്ച് എനിക്ക് ബോധം വന്നത്. അപ്പോഴേക്കും ഞാന്‍ ബൗണ്ടറി ലൈനിന് അടുത്തെത്തി കഴിഞ്ഞിരുന്നുവെന്നും തമാശരൂപേണ ധവാന്‍ വ്യക്തമാക്കി.

Story first published: Monday, November 9, 2020, 21:04 [IST]
Other articles published on Nov 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+