Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവന്‍ കളിക്കുന്നതോടെ ഡല്‍ഹി ഭയമില്ലാത്ത ടീമാവും, ജയത്തിന് കാരണം അതാണെന്ന് ചോപ്ര

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയത്തിന് കാരണം ശിഖര്‍ ധവാനാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഗംഭീരമായ പ്രകടനമാണ് ഡല്‍ഹി നടത്തിയത്. അവര്‍ ഓപ്പണിംഗ് രഹാനെയെ ഒഴിവാക്കി സ്റ്റോയിനിസിനെ കൊണ്ടുവന്നു. അതൊരു പുതിയ കോമ്പിനേഷനായിരുന്നു. അതിനേക്കാള്‍ പവര്‍ഫുളായിട്ടുള്ള പെര്‍ഫോമന്‍സാണ് നടത്തിയത്. പവര്‍പ്ലേയില്‍ 65 റണ്‍സാണ് അവര്‍ അടിച്ചത്. സീസണിലെ സൂപ്പര്‍ പവര്‍പ്ലേകളിലൊന്നാണിത്. എന്നാല്‍ പവര്‍പ്ലേക്ക് ശേഷവും അവര്‍ ആ പോരാട്ടം തുടര്‍ന്നു. ശിഖര്‍ ധവാന്റെ പ്രകടനം അതില്‍ എടുത്ത് പറയേണ്ടതാണെന്നും ചോപ്ര വ്യക്തമാക്കി.

1

തീര്‍ത്തും ഭയമില്ലാതെയാണ് ധവാന്‍ കളിക്കുന്നത്. ധവാന്‍ മീശപിരിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ഡല്‍ഹി ക്യാപിറ്റല്‍സും ഭയമില്ലാതെ കളിക്കാന്‍ തുടങ്ങി. ഹൈദരാബാദിനെതിരെ ഡല്‍ഹിയുടെ കളി ഭയമില്ലാത്തതായിരുന്നുവെന്നും ചോപ്ര പറഞ്ഞു. ധവാന്‍ ആദ്യ പന്ത് മുതല്‍ നന്നായി തന്നെ കളിച്ചു. മാര്‍ക്കസ് സ്റ്റോയിസിന്റെ ക്യാച്ച് നേരത്തെ തന്നെ ഹൈദരാബാദ് വിട്ടു. അതിന് ശേഷം ഡല്‍ഹിയുടെ ഇന്നിംഗ്‌സ് റോക്കറ്റ് വേഗത്തിലായിരുന്നു. എസ്ആര്‍എച്ചിനെ അവരുടെ ശൈലിയില്‍ കളിക്കാന്‍ ഒരിക്കല്‍ പോലും ഡല്‍ഹി അനുവദിച്ചില്ലെന്നും ചോപ്ര പറഞ്ഞു. മധ്യനിരയില്‍ ടീം കുറച്ച് പതറിയെങ്കിലും ഫിനിഷിംഗ് ഗംഭീരമായിരുന്നുവെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

പക്ഷേ ടീം എപ്പോഴൊക്കെ സ്ലോയാവുന്നെന്ന് കരുതിയോ, അപ്പോഴൊക്കെ അവര്‍ ഗിയര്‍ മാറ്റി. അതിവേഗത്തിലാണ് സ്‌കോര്‍ ചലിപ്പിച്ചത്. കൂടുതല്‍ അടിച്ചുതകര്‍ക്കുന്നതിലേക്കാണ് ഇത് നയിച്ചത്. പുതിയ ഓപ്പണിംഗ് കോമ്പിനേഷന്‍ അവരുടെ ടീം ലൈനപ്പിന്റെ സ്റ്റൈല്‍ തന്നെ മാറ്റി മറിക്കുകയായിരുന്നു. അതിന് ശേഷമായിരുന്നു ഹെറ്റ്മയറുടെ വരവ്. ഡല്‍ഹിയുടെ ഇന്നിംഗ്‌സ് വമ്പന്‍ സ്‌കോറിലെത്തിക്കാനായി മികച്ച ഫിനിഷിംഗ് തന്നെ ഹെറ്റ്മയര്‍ നടത്തിയെന്നും ചോപ്ര പറയുന്നു. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് പറയാനുണ്ട്. അത് എന്നെ ഒരുപാട് ഞെട്ടിച്ചു. ബൗളര്‍മാരെ അദ്ദേഹം ഉപയോഗിച്ചത് വളരെ മികച്ച രീതിയിലായിരുന്നു. മധ്യഓവറുകളില്‍ റബാദയ്ക്ക് ഓവര്‍ കൊടുത്തത് കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതായിരുന്നു.

അശ്വിനെയും അക്ഷറിനെയും കൃത്യമായി പ്‌ളേസ് ചെയ്യുകയായിരുന്നു ശ്രേയസ്. സ്പിന്നര്‍മാര്‍മാരെ രണ്ട് എന്‍ഡില്‍ നിന്നും പന്തെറിയിച്ചത്. നോര്‍ട്ടെ പിന്നാലെ നല്ല രീതിയില്‍ തന്നെ ഉപയോഗിച്ചു. ദുബെയ്ക്ക് എത്ര ഓവര്‍ കൊടുക്കാമെന്ന ബോധ്യവും ശ്രേയസിനുണ്ടായിരുന്നു. എന്നാല്‍ ചെറിയൊരു പ്രശ്‌നം ശ്രേയസിന് സംഭവിച്ചു. സ്റ്റോയിനിസ് അദ്ദേഹത്തിന്റെ മുഴുവന്‍ ഓവറും എറിയാന്‍ അവസരം കൊടുക്കണമായിരുന്നു. മൂന്നോവറാണ് സ്‌റ്റോയിനിസ് ആകെ എറിഞ്ഞത്. പക്ഷേ ടീമിന്റെ മാറ്റം അത് ക്യാപ്റ്റന്റെ തീരുമാനമായിരുന്നു. ബാറ്റിംഗിലോ ബൗളിംഗിലോ എന്ത് മാറ്റമുണ്ടായാലും അതിന്റെ ക്രെഡിറ്റ് ശ്രേയസിന് ഉള്ളതാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

Story first published: Monday, November 9, 2020, 17:10 [IST]
Other articles published on Nov 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+