For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ക്യാപ്റ്റന്‍ ശ്രേയസ് അയ്യറാണ്, പക്ഷെ ഡല്‍ഹിയുടെ 'ലീഡര്‍' ഈ താരമെന്ന് സ്റ്റോയിനിസ്

ഡല്‍ഹിയുടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറാണ്; പരിശീകന്‍ റിക്കി പോണ്ടിങ്ങും. ഇരുവരും ചേര്‍ന്നാണ് തന്ത്രങ്ങള്‍ മെനയുന്നത്. പക്ഷെ ടീമിലെ യഥാര്‍ത്ഥ 'ലീഡര്‍' മറ്റൊരു താരമാണെന്ന് പറയുന്നു ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്. ആരെന്നല്ലേ? ശിഖര്‍ ധവാന്‍ തന്നെ. ഡല്‍ഹിയെ ഐപിഎല്‍ വരെ എത്തിച്ചതില്‍ ധവാന്‍ നിര്‍ണായക പങ്കുവഹിച്ചെന്നാണ് സ്റ്റോയിനിസിന്റെ പക്ഷം.

സീസണില്‍ ഇതുവരെ 603 റണ്‍സ് ധവാന്‍ അടിച്ചെടുത്തിട്ടുണ്ട്. സ്റ്റോയിനിസാകട്ടെ 352 റണ്‍സും 12 വിക്കറ്റും സ്വന്തം പേരില്‍ ചാര്‍ത്തി. നിലവില്‍ ഇരുവരും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നെടുംതൂണുകളാണ്. നിര്‍ണായകമായ രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനെ 17 റണ്‍സിന് ഡല്‍ഹി തോല്‍പ്പിച്ചതില്‍ ഇരുവര്‍ക്കുമുള്ള പങ്ക് ചില്ലറയല്ല.

IPL 2020: Shikhar Dhawan Is A Leader Within Delhi Capitals, Says Marcus Stoinis

'ധവാനാണ് ടീമിനകത്തെ ലീഡര്‍. ഏതു സന്ദര്‍ഭത്തിലും ടീമിന് ആവേശവും പുതുജീവനും നല്‍കാന്‍ ധവാന് സാധിക്കാറുണ്ട്. കളിയിലുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനം ആരെയും അത്ഭുതപ്പെടുത്തും. നടന്നുകൊണ്ടിരിക്കുന്നു സീസണില്‍ പൂര്‍ണ മികവിലേക്ക് ഉയരാന്‍ ധവാന്റെ നിര്‍ദ്ദേശങ്ങള്‍ ഏറെ തുണച്ചു', ഞായറാഴ്ച്ചത്തെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം മാര്‍ക്കസ് സ്റ്റോയിനിസ് വെളിപ്പെടുത്തി. ചൊവാഴ്ച്ചത്തെ ഫൈനലില്‍ മറ്റൊരു അത്യുഗ്രന്‍ പ്രകടനം ധവാനില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റോയിനിസ് അറിയിച്ചിട്ടുണ്ട്.

ഹൈദരാബാദിന് എതിരെ സ്‌റ്റോയിനിസിനെയാണ് ടീം മാനേജ്‌മെന്റ് ധവാനൊപ്പം ഓപ്പണറാക്കി ഇറക്കിയത്. ഈ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ ശരിയായെന്ന് വൈകാതെ തെളിയുകയും ചെയ്തു. ഒരറ്റത്ത് സ്റ്റോയിനിസ് അനായാസം റണ്‍സ് കണ്ടെത്തിയപ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ ധവാന് സാധിച്ചു. ടൂര്‍ണമെന്റില്‍ ഇതുവരെ പൃഥ്വി ഷായാണ് ധവാനൊപ്പം ഇറങ്ങിയിരുന്നത്. എന്നാല്‍ താരം തുടര്‍ച്ചയായി നിരാശപ്പെടുത്തി.

IPL 2020: Shikhar Dhawan Is A Leader Within Delhi Capitals, Says Marcus Stoinis

ബിഗ് ബാഷ് ലീഗില്‍ ഓപ്പണറായി കളിച്ച അനുഭവപാടവം വെച്ചാണ് സ്റ്റോയിനിസ് ഹൈദരാബാദിന് എതിരെ ബാറ്റു ചെയ്യാനെത്തിയത്. 'ഓപ്പണര്‍ റോളിനെക്കുറിച്ച് പോണ്ടിങ് രണ്ടുമൂന്നുതവണ സംസാരിച്ചിരുന്നു. ഒടുവില്‍ നിര്‍ണായക മത്സരത്തില്‍ എന്നെ ഓപ്പണറാക്കാനും തീരുമാനിച്ചു. മുന്‍പ് മൂന്നാം നമ്പറില്‍ ബാറ്റു ചെയ്യാനെത്തിയിരുന്നെങ്കിലും അന്ന് വലിയ ലക്ഷ്യം മുന്നിലുണ്ടായതുകൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചില്ല', സ്റ്റോയിനിസ് ഓര്‍ത്തെടുത്തു.

എന്തായാലും ഹൈദരാബാദിന് എതിരെ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ സ്റ്റോയിനിസിന് സാധിച്ചു. അപകടകാരികളായ മനീഷ് പാണ്ഡയെയും കെയ്ന്‍ വില്യംസണിനെയും പുറത്താക്കിയത് സ്റ്റോയിനിസാണ്. മത്സരത്തിന്റെ ഗതി നിര്‍ണയിച്ചതും സ്‌റ്റോയിനിസിന്റെ സ്‌പെല്ലുതന്നെ. നാലോവറില്‍ 26 റണ്‍സ് വിട്ടുനല്‍കി 3 വിക്കറ്റുകളാണ് സ്‌റ്റോയിനിസ് കുറിച്ചത്.

Story first published: Monday, November 9, 2020, 18:03 [IST]
Other articles published on Nov 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+