IPL 2020: ഇത് ജീവന്‍മരണ പോരാട്ടം, ഈ സീസണ്‍ നിര്‍ണായകമായ അഞ്ച് താരങ്ങള്‍ ഇവര്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും എട്ട് ദിവസം മാത്രമാണ് ബാക്കി. എട്ട് ടീമുകളും അവസാന ഘട്ട പരിശീലനത്തിലാണ്. കൊറോണയുടെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏറെയുണ്ടെങ്കിലും ആവേശം ഒട്ടുംചോരാതെ ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരാധകരിലേക്കെത്തിക്കാമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഇത്തവണത്തെ ഐപിഎല്‍ ചില താരങ്ങളെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണ്. ദേശീയ ടീമില്‍ സ്ഥാനം പിടിക്കാന്‍ ഇത്തവണ ശോഭിക്കേണ്ടത് അനിവാര്യമായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ടോം ബാന്റന്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇംഗ്ലണ്ട് താരം ടോം ബാന്റന് ഇത്തവണത്തെ ഐപിഎല്‍ നിര്‍ണ്ണായകമാണ്. സമീപകാലത്തായി ഇംഗ്ലണ്ട് ടീമിലെത്തിയ ബാന്റന്‍ പാകിസ്താനെതിരായ ടി20 പരമ്പരയില്‍ ശ്രദ്ധേയ പ്രകടനം പുറത്തെടുത്തെങ്കിലും ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നിറം മങ്ങി. താരസമ്പന്നമായ ഇംഗ്ലണ്ട് നിരയിലെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ ബാന്റന് പിടിച്ചുനില്‍ക്കുക പ്രയാസമാണ്. അതിനായി സ്ഥിരതയാര്‍ന്ന പ്രകടനം അനിവാര്യമാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങേണ്ടത് ബാന്റന് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. എന്നാല്‍ കൊല്‍ക്കത്തയുടെ പ്ലേയിങ് ഇലവനില്‍ ബാന്റനെ പരിഗണിക്കുമോയെന്ന് കണ്ടറിയണം.

റിഷഭ് പന്ത്
ധോണി വിരമിച്ച അഭാവത്തില്‍ ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പറായി പ്രഥമ പരിഗണന ലഭിക്കുന്നത് റിഷഭ് പന്തിനാണ്. അടുത്ത വര്‍ഷം ഇന്ത്യയില്‍ രണ്ട് ടി20 ലോകകപ്പ് നടക്കുമെന്നിരിക്കെ ദേശീയ ടീമില്‍ സ്ഥാനം പിടിക്കാന്‍ റിഷഭിന് മികച്ച പ്രകടനം അനിവാര്യം. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായ റിഷഭിന് ഐപിഎല്ലില്‍ മികച്ച റെക്കോഡാണുള്ളതെങ്കിലും നിലവില്‍ ദേശീയ ടീമിന് പുറത്താണ്. ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും താരത്തിന്റെ ദേശീയ ടീം മടങ്ങിവരവ്.

ശിഖര്‍ ധവാന്‍
നിലവില്‍ യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ അവസരം കാത്ത് പുറത്ത് നില്‍ക്കുന്നതിനാല്‍ ശിഖര്‍ ധവാന് ഈ സീസണ്‍ വളരെ നിര്‍ണ്ണായകമാണ്. ഓപ്പണര്‍ റോളിനായി പൃത്ഥ്വി ഷാ,ശുബ്മാന്‍ ഗില്‍,മായങ്ക് അഗര്‍വാള്‍ തുടങ്ങിയവരെല്ലാം അവസരം കാത്ത് പുറത്ത് നില്‍ക്കുകയാണ്. ഈ അവസരത്തില്‍ ഓപ്പണറായി ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങേണ്ടത് ധവാന് അനിവാര്യമാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് ധവാന്‍. പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന ധവാന്‍ തിരിച്ചെത്തിയിരുന്നെങ്കിലും പഴയ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഇത്തവണ ഡല്‍ഹിക്കൊപ്പം ഓപ്പണിങ്ങില്‍ തിളങ്ങേണ്ടത് ധവാന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.

ഗ്ലെന്‍ മാക്‌സ്‌വെല്‍
കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനും ഈ സീസണ്‍ നിര്‍ണ്ണായകമാണ്. സമീപകാലത്തായി അത്ര മികച്ച ഫോമിലല്ലാത്ത മാക്‌സ്‌വെല്ലിന് ദേശീയ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങണ്ടത് അത്യാവശ്യമാണ്. 2014ല്‍ യുഎഇയില്‍ ഐപിഎല്‍ നടന്നപ്പോള്‍ ഏറ്റവും ശോഭിച്ചത് മാക്‌സ്‌വെല്‍ ആയിരുന്നു. അത് ഇത്തവണത്തയും ആവര്‍ത്തിച്ചില്ലെങ്കില്‍ വരുന്ന വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഓസീസ് ടീമില്‍ ഇടം പിടിക്കാന്‍ താരം ബുദ്ധിമുട്ടും.

ഭുവനേശ്വര്‍ കുമാര്‍
പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി ടീമിന് പുറത്തുള്ള ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനും ഈ സീസണ്‍ നിര്‍ണ്ണായകാണ്. നിലവില്‍ ഭുവിയുടെ അഭാവത്തിലും ഇന്ത്യയുടെ പേസ് ബൗളിങ് നിര ശക്തമാണ്. ഈ അവസരത്തില്‍ ടീമിലേക്ക് മടങ്ങിയെത്തണമെങ്കില്‍ ഇത്തവണത്തെ ഐപിഎല്ലില്‍ താരത്തിന് തിളങ്ങിയേ മതിയാകൂ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമാണ് ഭുവനേശ്വര്‍ കുമാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications