IPL 2020: ഫൈനലില്‍ ഫ്‌ളോപ്പായി ശിഖര്‍ ധവാന്‍, ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ രാഹുലിനെ മറികടന്നില്ല!!
ദുബായ്: ഐപിഎല്ലില്‍ ഏറ്റവും അധികം റണ്‍സ് നേടിയവരുടെ ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് കെഎല്‍ രാഹുല്‍ തുടരുന്നു. അതേസമയം രാഹുലിനെ മറികടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ശിഖര്‍ ധവാന്‍ ഫൈനലില്‍ ഫ്‌ളോപ്പായിരിക്കുകയാണ്. ഫൈനലിന് ഇറങ്ങുമ്പോള്‍ രാഹുലിനെ മറികടക്കാന്‍ 68 റണ്‍സ് മാത്രം മതിയായിരുന്നു ധവാന്. എന്നാല്‍ വെറും 15 റണ്‍സിന് ധവാന്‍ ഫൈനലില്‍ പുറത്തായി. ജയന്ത് യാദവിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഇതോടെ ഡല്‍ഹി ടീം തകര്‍ച്ച നേരിടുകയും ചെയ്തു.

ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ രാഹുല്‍ 670 റണ്‍സ് നേടിയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അതേസമയം രാഹുലിന്റെ ഒന്നാം സ്ഥാനം കടത്തിവെട്ടാന്‍ സാധ്യതയുള്ള താരങ്ങള്‍ ഫൈനലില്‍ ഇല്ല. ഡേവിഡ് വാര്‍ണറും ശ്രേയസ് അയ്യരുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. വാര്‍ണര്‍ക്ക് 548 റണ്‍സ് 16 മത്സരങ്ങളില്‍ നിന്നായി ഉണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ടീം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതാണ്. ശ്രേയസ് വളരെ പിന്നിലാണ്. ഒരു ഇന്നിംഗ്‌സ് മുഴുവന്‍ കളിച്ചാലും രാഹുലിനെ മറികടക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിക്കില്ല. ധവാന് മാത്രമായിരുന്നു സാധ്യത ഉണ്ടായിരുന്നത്.
സീസണില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് 600 റണ്‍സില്‍ കൂടുതല്‍ നേടിയിട്ടുള്ളത്. ഹൈദരാബാദിനെതിരെ രണ്ടാം ക്വാളിഫയറില്‍ 78 റണ്‍സ് അടിച്ചതോടെയാണ് ധവാന്‍ സീസണില്‍ 600 റണ്‍സില്‍ കൂടുതല്‍ നേടുന്ന രണ്ടാമത്തെ താരമായത്. അതേസമയം വാര്‍ണര്‍ക്കും 600 റണ്‍സില്‍ കൂടുതല്‍ നേടാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ക്വാളിഫയറില്‍ രണ്ട് റണ്‍സ് മാത്രമാണ് വാര്‍ണര്‍ക്ക് നേടാന്‍ കഴിഞ്ഞത്. അതേസമയം രാഹുല്‍ 14 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. പഞ്ചാബ് പ്ലേഓഫില്‍ എത്താതെ പുറത്തായിരുന്നു. എന്നാല്‍ ബാക്കി ടോപ് സ്‌കോറര്‍മാരുടെ ടീമുകളൊക്കെ പ്ലേഓഫില്‍ എത്തിയതാണ്.
അതേസമയം ഇഷാന്‍ കിഷന്‍, ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ് എന്നിവരാണ് മുംബൈ നിരയില്‍ നിന്ന് ടോപ് ടെന്നിലുള്ള കളിക്കാര്‍. ഇവര്‍ക്കൊക്കെ 500 റണ്‍സില്‍ താഴെയാണ് ഉള്ളത്. കിഷന്‍ ആദ്യ പ്ലേഓഫില്‍ ഡല്‍ഹിക്കെതിരെ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. അതേസമയം ഡികോക്ക് 40 റണ്‍സും സൂര്യകുമാര്‍ ഫിഫ്റ്റിയും നേടിയിരുന്നു. ഇപ്പോള്‍ കളിക്കുന്ന ടീമില്‍ ഏതെങ്കിലും താരം സെഞ്ച്വറി നേടിയാലും ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാന്‍ സാധിക്കില്ല. രാഹുല്‍ കഴിഞ്ഞ മൂന്ന് സീസണിലും 500 റണ്‍സില്‍ അധികം ഐപിഎല്ലില്‍ നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications