വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: സഞ്ജു അടുത്ത ധോണിയെന്ന് തരൂര്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊന്നാണെന്ന് ഗംഭീറിന്റെ മറുപടി!!

By Vaisakhan MK

ദുബായ്: പഞ്ചാബിനെതിരെ രാജസ്ഥാനെ വിജയത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജു സാംസണെ അഭിനന്ദിച്ച് ശശി തരൂര്‍. ഇന്ത്യന്‍ ക്രിക്കറ്റിന് അടുത്ത മഹേന്ദ്ര സിംഗ് ധോണിയെ കിട്ടിയെന്നായിരുന്നു തരൂരിന്റെ പ്രതികരണം. എന്നാല്‍ ഇതിനെ ചൊല്ലി ഗൗതം ഗംഭീര്‍ ഉടക്കിയിരിക്കുകയാണ്. ധോണിയുമായി ഗംഭീറിന് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഇതോടെ ആരാധകരും പറയുകയാണ്. ഷെയ്ന്‍ വോണിനെ പോലുള്ള ഇതിഹാസങ്ങളും സഞ്ജുവിനെ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്.

IPL 2020: Shashi Tharoor Calls Sanju Samson 'Next MS Dhoni' | Oneindia Malayalam
അടുത്ത എംഎസ് ധോണി

അടുത്ത എംഎസ് ധോണി

രാജസ്ഥാന്‍ തകര്‍പ്പന്‍ വിജയമാണ് നേടുിയത്. എനിക്ക് ഒരു ദശാബ്ദമായി സഞ്ജു സാംസണെ അറിയാം. ഒരു ദിവസം സഞ്ജു അടുത്ത മഹേന്ദ്ര സിംഗ് ധോണിയാവുമെന്ന് അദ്ദേഹത്തിന് 14 വയസ്സുള്ളപ്പോള്‍ തന്നെ പറഞ്ഞിരുന്നു. അതെ ആ ദിവസം വന്നെത്തിയിരിക്കുകയാണ്. ഐപിഎല്ലിലെ ആദ്യ രണ്ട് ഗംഭീര പ്രകടനങ്ങളോടെ, ലോകോത്തര ക്രിക്കറ്റ് താരത്തെ നമുക്ക് ലഭിച്ചിരിക്കുകയാണെന്നും തരൂര്‍ കുറിച്ചു. സഞ്ജുവിനെ എല്ലാ കാലത്തും പിന്തുണയ്ക്കുന്ന നേതാവ് കൂടിയാണ് തിരുവനന്തപുരം എംപിയായ തരൂര്‍.

ധോണിയല്ല മറ്റൊരാള്‍

ധോണിയല്ല മറ്റൊരാള്‍

സഞ്ജു സാംസണ്‍ അടുത്ത ആരുമാകേണ്ട കാര്യമില്ലെന്ന് ഗംഭീര്‍ തരൂരിന്റെ ട്വീറ്റിന് മറുപടി നല്‍കി. ഇന്ത്യന്‍ ക്രിക്കറ്റിലെ സഞ്ജു സാംസണാണ് അദ്ദേഹമെന്നും ഗംഭീര്‍ കുറിച്ചു. അതേസമയം നേരത്തെ തന്നെ ധോണിയെ പലപ്പോഴും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് ഗംഭീര്‍. ഇതും അതിന്റെ ഭാഗമാണെന്ന് ആരാധകര്‍ കരുതുന്നു. ഗംഭീര്‍ പറഞ്ഞതിനെതിരെ ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തി. ധോണി ഇന്ത്യന്‍ ടീമിനെ നയിച്ചപ്പോള്‍ ഗംഭീറിനെ പോലുള്ളവരില്‍ നിന്ന് വലിയ വഞ്ചനകള്‍ തന്നെ നേരിട്ടിട്ടുണ്ടാവുമെന്നും ആരാധകര്‍ പറയുന്നു. ധോണിക്കെതിരെ വ്യക്തിപരമായ വിദ്വേഷമാണ് ഗംഭീര്‍ കാണിക്കുന്നതെന്ന് ഇവര്‍ ഉന്നയിക്കുന്നു.

ഇര്‍ഫാന്‍ പറയുന്നത്

ഇര്‍ഫാന്‍ പറയുന്നത്

പഞ്ചാബിനെതിരെയുള്ള രാജസ്ഥാന്റെ ജയത്തോടെ സിഎസ്‌കെ മത്സരവുമായി ഉപമിച്ചിരിക്കുകയാണ് ഇര്‍ഫാന്‍ പഠാന്‍. പഞ്ചാബിനെതിരെ രാജസ്ഥാന്‍ എങ്ങനെയായിരുന്നുവോ അതേ ട്രാക്കിലായിരുന്നു സിഎസ്‌കെയുമെന്ന് പഠാന്‍ കുറിച്ചു. എന്നാല്‍ ഇത് ധോണിക്കെതിരെയുള്ള പരിഹാസമാണെന്ന് ചിലര്‍ പറയുന്നു. അന്ന് ധോണി ശ്രമിച്ചിരുന്നെങ്കില്‍ വിജയിക്കുമായിരുന്നുവെന്ന് സെവാഗും ഗംഭീറും അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. ജയിക്കാനുള്ള ആഗ്രഹം സിഎസ്‌കെയില്‍ ഇല്ലായിരുന്നുവെന്ന് പഠാന്‍ ഈ പരാമര്‍ശത്തിലൂടെ സൂചിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ടീമിലില്ലാത്തത് ഞെട്ടിച്ചു

ഇന്ത്യന്‍ ടീമിലില്ലാത്തത് ഞെട്ടിച്ചു

സഞ്ജു സാംസണിനെ പോലുള്ള ഒരു പ്രതിഭ ഇന്ത്യയുടെ മൂന്ന് ടീമുകളുടെയും ഭാഗമല്ല എന്നത് അമ്പരിപ്പിക്കുന്ന കാര്യമാണെന്ന് ഷെയ്ന്‍ വോണ്‍ പറയുന്നു. ഗംഭീര കളിക്കാരനാണ് സഞ്ജു. കുറേ കാലമായി പറയുന്നുണ്ട്. ഒരുപാട് കാലത്തിന് ശേഷം ഞാന്‍ കണ്ട ഏറ്റവും ആവേശം നിറയ്ക്കുന്ന കളിക്കാരിലൊരാളാണ് സഞ്ജു. അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല എന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. ചാമ്പ്യന്‍ ക്രിക്കറ്ററാണ് സഞ്ജു. അത്രയ്ക്കും മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് കഴിവുണ്ടെന്നും ഷെയ്ന്‍ വോണ്‍ പറഞ്ഞു.

Story first published: Monday, September 28, 2020, 14:43 [IST]
Other articles published on Sep 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X