വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ 2020: ഷെയ്ന്‍ വാട്‌സണ്‍ അടുത്ത ഐപിഎല്ലില്‍ കളിക്കില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് താരം!!

By Vaisakhan MK

ദുബായ്: ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും തുടര്‍ന്ന് കളിക്കില്ലെന്ന് വാട്‌സണ്‍ വ്യക്തമാക്കി. ഇക്കാര്യം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാനേജ്‌മെന്റിനെയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സിഎസ്‌കെ ജയം നേടിയതിന് ശേഷമാണ് വിരമിക്കല്‍ പ്രഖ്യാപനം വാട്‌സണ്‍ ടീമിനെ അറിയിച്ചത്. നേരത്തെ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരമാണ് വാട്‌സണ്‍. ഓസ്‌ട്രേലിയയുടെ ലോകകപ്പ് നേട്ടത്തിലും വാട്‌സന്റെ പങ്ക് നിര്‍ണായകമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിട്ടാണ് വാട്‌സണെ കാണുന്നത്.

Shane Watson declared his resignation from IPL
1

സിഎസ്‌കെ 2018ലാണ് വാട്‌സണെ ടീമിലെത്തിക്കുന്നത്. ആ വര്‍ഷം തന്നെ ടീമിന്റെ കിരീട നേട്ടത്തില്‍ വാട്‌സണ്‍ മുഖ്യ വഹിച്ചിരുന്നു. ഫൈനലില്‍ സെഞ്ച്വറി നേടിയിട്ടായിരുന്നു കരുത്ത് കാണിച്ചത്. സിഎസ്‌കെയുമായി നല്ല പൊരുത്തപ്പെട്ട താരമായിരുന്നു വാട്‌സണ്‍. അതുകൊണ്ട് തന്നെ വളരെ വൈകാരികമായിട്ടാണ് വിരമിക്കല്‍ ടീമിനെ താരം അറിയിച്ചത്. ഡ്രെസ്സിംഗ് റൂമില്‍ വെച്ചായിരുന്നു ഇക്കാര്യം അറിയിച്ചത്. ചെന്നൈക്ക് വേണ്ടി കളിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് വാട്‌സണ്‍ ടീമംഗങ്ങളെയും മാനേജ്‌മെന്റിനെയും അറിയിച്ചു. ചെന്നൈക്ക് കളിക്കുന്നതിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയായിരുന്നു വാട്‌സണ്‍ കളിച്ചത്.

രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടുന്നതിന് പ്രധാന കാരണക്കാരനും വാട്‌സണായിരുന്നു. 2008ലെ പ്രഥമ ഐപിഎല്‍ കിരീടം രാജസ്ഥാനായിരുന്നു നേടിയത്. 59 ടെസ്റ്റുകള്‍, 190 ഏകദിനങ്ങള്‍, 58 അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ എന്നിവയാണ് അന്താരാഷ്ട്ര തലത്തില്‍ വാട്‌സണ്‍ കളിച്ചത്. 145 ഐപിഎല്‍ മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇതില്‍ 43 മത്സരങ്ങള്‍ ചെന്നൈക്ക് വേണ്ടിയാണ് കളിച്ചത്. എന്നാല്‍ ഇത്തവണ വാട്‌സണ് വേണ്ടത്ര തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പഞ്ചാബിനെതിരെ നേടിയ 83 റണ്‍സാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന സ്‌കോര്‍. ആ മത്സരത്തില്‍ ടീമിനെ വിജയത്തിലെത്തിക്കാനും വാട്‌സണ് സാധിച്ചിരുന്നു.

2019 ഫൈനലിലും ഗംഭീര പ്രകടനമാണ് വാട്‌സണ്‍ നടത്തിയത്. സിഎസ്‌കെ ഒരു റണ്‍സിനാണ് മത്സരം തോറ്റത്. 80 റണ്‍സാണ് താരം അടിച്ചത്. അതേസമയം എംഎസ് ധോണിയുമായി വലിയ ആത്മബന്ധം വാട്‌സണുണ്ട്. അടുത്ത വര്‍ഷത്തെ ടീമില്‍ താരം കളിക്കില്ലെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഒരുപക്ഷേ സിഎസ്‌കെയുടെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിലും കോച്ചിംഗ് ടീമിലും അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ടീമിനെ പുതുക്കി പണിയാന്‍ സിഎസ്‌കെ ശ്രമിക്കുന്ന സമയം കൂടിയാണിത്. ആര്‍സിബിക്കായി നേരത്തെ അത്ര നല്ല പ്രകടനം വാട്‌സണില്‍ നിന്നുണ്ടായില്ലെങ്കിലും ധോണി, അദ്ദേഹത്തില്‍ വിശ്വസിക്കുകയായിരുന്നു. സിഎസ്‌കെയുടെ വിജയത്തിന് കാരണവും ആ വിശ്വാസമായിരുന്നു.

Story first published: Monday, November 2, 2020, 19:32 [IST]
Other articles published on Nov 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X