IPL 2020: ഈ സീസണോടെ ഇവര്‍ പുറത്താവും! അടുത്ത തവണ ടീമില്‍ കാണില്ല

ഐപിഎല്ലിന്റെ ഈ സീസണിനു ശേഷം ചീട്ട് കീറാനിടയുള്ള ചില കളിക്കാരുണ്ട്. 2021ലെ അടുത്ത സീസണില്‍ നിലവിലെ ഫ്രാഞ്ചൈസിക്കൊപ്പം ചില കളിക്കാരെ കണ്ടെന്നു വരില്ല. മോശം പ്രകടനവും പ്രായവുമെല്ലാമാണ് ചില കളിക്കാര്‍ക്കു വിനയാവുന്നത്.

IPL 2020: പ്ലേഓഫിലേക്ക് ഒരു ടിക്കറ്റ്, പിടിവലി അഞ്ചു പേര്‍ തമ്മില്‍- ആര്‍ക്കാണ് കടുപ്പം?

IPL 2020: ധോണിയുടെ വന്‍ അബദ്ധങ്ങള്‍! ദുരന്തത്തിനു കാരണം അഞ്ച് തീരുമാനങ്ങള്‍

ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വിദേശ കളിക്കാരും ഇക്കൂട്ടത്തിലുണ്ട്. ആരൊക്കെയാവും അടുത്ത സീസണില്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്താനിടയില്ലാത്ത താരങ്ങളെന്നു പരിശോധിക്കാം.

ക്രിസ് വോക്‌സ് (ഡല്‍ഹി)

ക്രിസ് വോക്‌സ് (ഡല്‍ഹി)

കഴിഞ്ഞ ലേലത്തില്‍ 1.5 കോടി രൂപയ്ക്കു ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സ് പക്ഷെ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ പിന്‍മാറുകയായിരുന്നു. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നായിരുന്നു വോക്‌സിന്റെ പിന്‍മാറ്റം.

വോക്‌സിനു പകരക്കാരനായി ഡല്‍ഹി കൊണ്ടുവന്ന ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്കിയ തരംഗമായി മാറിക്കഴിഞ്ഞു. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളെടുത്ത താരം അടുത്ത സീസണിലും ടീമില്‍ തുടരുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

മിച്ചെല്‍ മക്ലെനഗന്‍ (മുംബൈ ഇന്ത്യന്‍സ്)

മിച്ചെല്‍ മക്ലെനഗന്‍ (മുംബൈ ഇന്ത്യന്‍സ്)

ന്യൂസിലാന്‍ഡ് പേസര്‍ മിച്ചെല്‍ മക്ലെനഗന് ഈ സീസണില്‍ ഈ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ട്രെന്റ് ബോള്‍ട്ടിന്റെ വരവാണ് മക്ലെഗന് സ്ഥാനം നഷ്ടപ്പെടുത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ മുംബൈ പേസ് നിരയിലെ ഒഴിച്ചുകൂടാനാവാത്ത താരമായിരുന്നു അദ്ദേഹം.

നിലവില്‍ ബോള്‍ട്ട്, ബുംറ എന്നിവര്‍ക്കൊപ്പം പകരക്കാരനായി വന്ന ജെയിംസ് പാറ്റിന്‍സണ്‍ എന്നിവര്‍ക്കാണ് മുംബൈ പ്രഥമ പരിഗണന നല്‍കുന്നത്. അതുകൊണ്ടു തന്നെ ഈ സീസണില്‍ ഇനി മക്ലെനഗന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

ഉമേഷ് യാദവ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ഉമേഷ് യാദവ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്തായ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിനെ അടുത്ത സീസണില്‍ ഫ്രാഞ്ചൈസി നിലനിര്‍ത്താനിടയില്ല. മുന്‍ സീസണുകളെ അപേക്ഷിച്ച് ശക്തമായ ബൗളിങ് നിരയിലാണ് ആര്‍സിബിക്ക് ഇത്തവണയുള്ളത്. ആര്‍സിബിയുടെ ബൗളിങ് നിരയില്‍ ഉമേഷിന് സ്ഥാനമില്ല.

ക്രിസ് മോറിസ്, ഇസുരു ഉദാന എന്നിവരുടെ വരവോടെയാണ് ഉമേഷ് പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്തായത്. ഡെത്ത് ഓവറുകൡ റണ്ണൊഴുക്ക് തടഞ്ഞുനിര്‍ത്താന്‍ ഇപ്പോള്‍ ആര്‍സിബിക്കു സാധിക്കുന്നുണ്ട്. ഈ സീസണിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ മാത്രമാണ് 32 കാരനായ പേസര്‍ക്ക് അവസരം ലഭിച്ചത്. ഇവയില്‍ വിക്കറ്റൊന്നും ലഭിക്കാതിരുന്ന ഉമേഷ് ഏറെ റണ്‍സും വഴങ്ങിയിരുന്നു. നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ് എന്നിവര്‍ മികച്ച ഫോമിലേക്കുയര്‍ന്ന് ഉമേഷിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

ടോം ബാന്റണ്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

ടോം ബാന്റണ്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന താരമാണ് ഇംഗ്ലണ്ടിന്റെ യുവ താരം ടോം ബാന്റണ്‍. പക്ഷെ ഐപിഎല്ലില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ബാന്റണിനു സാധിച്ചിട്ടില്ല.

കെകെആര്‍ ബാറ്റിങ് ലൈനപ്പില്‍ വ്യത്യസ്ത പൊസിഷനുകളിലായിരുന്നു 21 കാരനായ ബാന്റണ്‍ കളിച്ചത്. ഇതു താരത്തിന്റെ പ്രകടനത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. ഈ സീസണില്‍ രണ്ടു മല്‍സരങ്ങളില്‍ അവസരം ലഭിച്ച ബാന്റണ്‍ ഒന്നില്‍ ഓപ്പണറും മറ്റൊന്നില്‍ നാലാമനുമായിരുന്നു. വെറും 18 റണ്‍സാണ് രണ്ട് ഇന്നിങ്‌സുകളില്‍ ബാന്റണിന്റെ സമ്പാദ്യം.

ഷെയ്ന്‍ വാട്‌സന്‍ (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ഷെയ്ന്‍ വാട്‌സന്‍ (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഓസ്‌ട്രേലിയയുടെ മുന്‍ താരം ഷെയ്ന്‍ വാട്‌സന് ഇതു അവസാനത്തെ സീസണ്‍ ആയേക്കും. യുവത്വത്തിനേക്കാള്‍ പരിചയസമ്പത്തിനു മുന്‍തൂക്കം നല്‍കുകയെന്ന സിഎസ്‌കെയുടെ നീക്കം ഇത്തവണ ക്ലിക്കായിരുന്നില്ല. ഇതോടെ വാട്‌സനുള്‍പ്പെടെ പല സീനിയര്‍ താരങ്ങളെയും സീസണിനു ശേഷം സിഎസ്‌കെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

39 കാരനായ വാട്‌സന്‍ ഈ സീസണില്‍ സിഎസ്‌കെയുടെ 10 മല്‍സരങ്ങളിലും കളിച്ചിരുന്നു. 285 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. അടുത്ത സീസണില്‍ വാട്‌സനെ ഒരുപക്ഷെ സിഎസ്‌കെ താരമായിട്ടാവില്ല പകരം പരിശീലക സംഘത്തിനൊപ്പം കാണാനാണ് സാധ്യത.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, October 22, 2020, 23:13 [IST]
Other articles published on Oct 22, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X