Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇവരെ നേരിടുക അസാധ്യം; എക്കാലത്തേയും മികച്ച ട്വന്റി-20 ബൗളര്‍മാരെ തിരഞ്ഞെടുത്ത് വാട്‌സണ്‍

ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഷെയ്ന്‍ വാട്‌സണ്‍. ടെസ്റ്റ്, ഏകദിനം, ട്വന്റി-20; ഫോര്‍മാറ്റ് ഏതായാലും ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിനെ തുണയ്ക്കാന്‍ വാട്‌സണ് കഴിയും. പ്രതാപകാലത്ത് ഓസ്‌ട്രേലിയന്‍ ടീമിലെ അവിഭാജ്യഘടകമായിരുന്നു ഇദ്ദേഹം. വാട്‌സണിന്റെ മികവില്‍ ഓസ്‌ട്രേലിയ ജയിച്ച മത്സരങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും കഥ മറ്റൊന്നല്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കിരീടജയങ്ങളില്‍ ഷെയ്ന്‍ വാട്‌സണ്‍ എന്ന ഇതിഹാസത്തിനുള്ള പങ്ക് വലുതാണ്.

ഷെയ്ൻ വാട്സൺ

ഓരോ ലേലത്തിലും വാട്‌സണിനെ റാഞ്ചാന്‍ ഫ്രാഞ്ചൈസികള്‍ ശക്തമായി മത്സരിക്കും. പക്ഷെ വിട്ടുകൊടുക്കാന്‍ ചെന്നൈയും തയ്യാറാവില്ല. 2016 -ലാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. എന്നാല്‍ വിരമിക്കലിന് ശേഷവും ക്ലബ് ക്രിക്കറ്റില്‍ വാട്‌സണ്‍ സജീവമായി തുടരുകയാണ്. നടന്നുകൊണ്ടിരിക്കുന്ന 2020 ഐപിഎല്‍ പതിപ്പില്‍ മികച്ച തുടക്കമല്ല വാട്‌സണിന് കിട്ടിയത്. എന്നാല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരെ ഷെയ്ന്‍ വാട്‌സണ്‍ ഒരിക്കല്‍ക്കൂടി പഴയ പ്രതാപം പുറത്തെടുക്കുന്നത് ആരാധകര്‍ കാണുകയുണ്ടായി.

ലസിത് മലിംഗ ആദ്യം

53 പന്തില്‍ പുറത്താകാതെ 83 റണ്‍സെടുത്ത വാട്‌സണ്‍ ഡുപ്ലെസിക്കൊപ്പം ചേര്‍ന്ന് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് സമ്മാനിച്ചത്. അടുത്തിടെ വാട്‌സണ്‍ തിരഞ്ഞെടുത്ത ട്വന്റി-20 ക്രിക്കറ്റിലെ മികച്ച അഞ്ച് ബൗളര്‍മാരുടെ പട്ടികയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധകയ്യടക്കുന്നത്. ഓസീസ് ഇതിഹാസം ഷെയ്ന്‍ വാട്‌സണിന്റെ അഭിപ്രായത്തില്‍ ശ്രീലങ്കയുടെ ലസിത് മലിംഗയാണ് ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍. കരിയറില്‍ മലിംഗയെ നേരിടുക ഏറെ വിഷമകരമായിരുന്നുവെന്ന് വാട്‌സണ്‍ പറയുന്നു.

രണ്ടാമത് അഫ്രീദി

യോര്‍ക്കറുകളുടെ കൃത്യതയാണ് മലിംഗയുടെ കരുത്ത്. ഏതു ബാറ്റ്‌സ്മാന്റെയും താളം തകര്‍ക്കാന്‍ ലസിത് മലിംഗയ്ക്ക് കഴിയും, വാട്‌സണ്‍ അറിയിച്ചു. പാകിസ്താന്‍ ഇതിഹാസം ഷാഹിത് അഫ്രീദിയാണ് വാട്‌സണിന്റെ പട്ടികയിലെ രണ്ടാമന്‍. 'മലിംഗ കഴിഞ്ഞാല്‍ ഷാഹിത് അഫ്രീദിയാണ് ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍. അദ്ദേഹത്തിന്റെ ബൗളിങ് മികവിനെ പറ്റി മാത്രമാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്. അഫ്രീദി തകര്‍പ്പന്‍ ബാറ്റ്‌സ്മാനാണെന്ന കാര്യത്തിലും തര്‍ക്കമില്ല. റണ്‍സ് വഴങ്ങാതെ വിക്കറ്റുകള്‍ എടുക്കാനുള്ള കഴിവാണ് അഫ്രീദിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇദ്ദേഹത്തെ പോലൊരാള്‍ ടീമിലുണ്ടെങ്കില്‍ ജയസാധ്യത വര്‍ധിക്കും', വാട്‌സണ്‍ വ്യക്തമാക്കി.

മൂന്നാമൻ ബൂംറ

ജസ്പ്രീത് ബൂംറയാണ് പട്ടികയില്‍ മൂന്നാമത്. ട്വന്റി-20 ക്രിക്കറ്റിലെ സമ്പൂര്‍ണ പാക്കേജായി ബൂംറയെ വാട്‌സണ്‍ വിശേഷിപ്പിക്കുന്നു. 26 വയസ്സുമാത്രമുള്ള ബൂംറ ട്വന്റി-20 ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കിയിരിക്കുന്നു. വരുംകാലം ബൂംറയുടേതായിരിക്കുമെന്ന് വാട്‌സണ്‍ അഭിപ്രായപ്പെട്ടു. വേഗവും വ്യതിയാനവുമാണ് ബൂംറയുടെ കരുത്ത്. പന്തിനെ ഇരുവശത്തേക്കും നിയന്ത്രിക്കാന്‍ ബൂംറയ്ക്ക് സാധിക്കുന്നു. ഒപ്പം മലിംഗയെപ്പോലെ കുറിക്കുകൊള്ളുന്ന യോര്‍ക്കറുകള്‍ എറിയാനും ബൂംറയ്ക്ക് കഴിയുന്നുണ്ട്.

അപകടകാരി

ബൂംറയെ നേരിടുക ചില്ലറക്കാര്യമല്ല. ഉയര്‍ന്ന നിലവാരമുള്ള ബൗളിങ് തന്ത്രങ്ങള്‍ ബൂംറയുടെ കൈവശമുണ്ട്. അതുകൊണ്ട് ബാറ്റ്‌സ്മാന്മാരെ തുടരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബൂംറയ്ക്ക് സാധിക്കും, വാട്‌സണ്‍ കൂട്ടിച്ചേര്‍ത്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരം ഡ്വെയ്ന്‍ ബ്രാവോ, വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്ന്‍ എന്നിവരാണ് വാട്‌സണിന്റെ പട്ടികയിലെ മറ്റു രണ്ടുപേര്‍.

Story first published: Wednesday, October 7, 2020, 19:23 [IST]
Other articles published on Oct 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+