ഐപിഎല്‍: സ്റ്റോക്‌സിനെ കളിപ്പിക്കുക പ്രയാസകരം, തിരിച്ചുവരവില്‍ ഷെയ്ന്‍ വോണ്‍ പറയുന്നത് ഇങ്ങനെ
ദുബായ്: ബെന്‍ സ്റ്റോക്‌സ് തിരിച്ചെത്താന്‍ കാത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ സ്‌റ്റോക്‌സ് എപ്പോള്‍ തിരിച്ചുവരും എന്ന കാര്യത്തില്‍ ഇതുവരെ ടീമിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. അര്‍ബുദ ബാധിതനായ പിതാവിനൊപ്പമാണ് സ്റ്റോക്‌സ് ഇപ്പോഴുള്ളത്. അതേസമയം സ്‌റ്റോക്‌സ് ടീമിനൊപ്പം ചേരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാജസ്ഥാന്റെ മെന്‍ഡോര്‍ ഷെയ്ന്‍ വോണ്‍ പറയുന്നു. എന്നാല്‍ സ്റ്റോക്‌സ് കളിക്കുന്ന കാര്യത്തില്‍ ഷെയ്ന്‍ വോണ്‍ ചില ആശങ്കകളും പങ്കുവെച്ചു.

ഞങ്ങള്‍ സ്റ്റോക്‌സിനൊപ്പം
ബെന്‍ സ്റ്റോക്‌സ് ഞങ്ങളുടെ ടീമില്‍ കളിക്കാനെത്തുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്. അദ്ദേഹത്തിന്റെ അഭാവം വലിയ നഷ്ടമാണ്. അദ്ദേഹം തിരിച്ചുവന്നാലും പ്രശ്‌നമുണ്ട്. ഇപ്പോഴത്തെ ടീമിനൊപ്പം അദ്ദേഹത്തെ എങ്ങനെ കളിപ്പിക്കുമെന്നതാണ് പ്രതിസന്ധി. കഴിഞ്ഞ ദിവസങ്ങളില്‍ ടീം വിജയിച്ചത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. ആ ടീം സ്‌റ്റോക്‌സില്ലാതെ പെര്‍ഫെക്ടാണ്. അത്തരമൊരു ടീമിലേക്ക് എങ്ങനെയാണ് ഉള്‍പ്പെടുത്താന്‍ സാധിക്കുകയെന്നും വോണ്‍ ചോദിക്കുന്നു. പഞ്ചാബിനെതിരെയുള്ള ജയം സൂചിപ്പിച്ചായിരുന്നു വോണിന്റെ പ്രതികരണം.

സ്മിത്തിന്റെ ഓപ്പണിംഗ്
രാജസ്ഥാന്റെ പ്രകടനം ഗംഭീരമാണ്. ക്യാപ്റ്റന്‍ സീറ്റീവ് സ്മിത്ത് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത് മികച്ച തീരുമാനമാണെന്നും വോണ്‍ വെളിപ്പെടുത്തി. എന്റെ തീരുമാനവും സ്മിത്ത് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണമെന്നായിരുന്നു. ടീമിലെ ഏറ്റവും മികച്ച കളിക്കാര്‍ തന്നെ കൂടുതല്‍ പന്തുകള്‍ കളിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ജോസ് ബട്‌ലര്‍-സ്റ്റീവ് സ്മിത്ത് സഖ്യത്തെ ഓപ്പണര്‍മാരാക്കാന്‍ നിര്‍ദേശിച്ചത്. പിന്നീട് സഞ്ജു ഇറങ്ങുക എന്നതാണ് ടീമിന്റെ ശൈലി. സ്മിത്തിനെ ഇറക്കിയ തീരുമാനം വിജയിച്ചെന്നും വോണ്‍ പറഞ്ഞു. അതേസമയം നല്ല രീതിയില്‍ കളിക്കുന്ന നിരവധി കളിക്കാന്‍ രാജസ്ഥാനുണ്ടെന്നും വോണ്‍ പറയുന്നു.

ആരൊക്കെ മുന്നിലെത്തും
മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ പിന്നിലാണെങ്കിലും ഇവര്‍ തിരിച്ചുവരുമെന്ന് ഷെയ്ന്‍ വോണ്‍ പറഞ്ഞു. സെമിയിലെത്തുന്ന നാല് ടീമുകളെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ചെന്നൈയെ മറികടക്കുക വളരെ പ്രയാസകരമാണ്. എപ്പോഴും മുന്‍നിരയില്‍ ഉണ്ടാവുന്ന ടീമാണ് സിഎസ്‌കെയെന്നും വോണ്‍ വ്യക്തമാക്കി. രാജസ്ഥാന്‍ റോയല്‍സ്, സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ ഈ വര്‍ഷത്തെ ഐപിഎല്‍ പ്ലേ ഓഫില്‍ കളിക്കുമെന്നും ഷെയ്ന്‍ വോണ്‍ പ്രവചിച്ചു.

എന്തുകൊണ്ട് നാല് പേര്‍
മുംബൈ ഇന്ത്യന്‍സ് സെമിയിലെത്തുമെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ നല്ല ബാന്‍സായിട്ടുള്ള ടീമുണ്ട്. നാലാമത്തെ ടീമായി ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്. അവര്‍ക്ക് മികച്ച കളിക്കാരുണ്ടെന്നും വോണ്‍ പറഞ്ഞു. അതേസമയം സഞ്ജുവിനെയും വോണ്‍ പുകഴ്ത്തി. സീസണില്‍ 16 സിക്‌സറാണ് സഞ്ജു പറത്തിയത്. ഈ ടൂര്‍ണമെന്റില്‍ സഞ്ജു തകര്‍ത്തടിക്കുമെന്നാണ് കരുതുന്നത്. സ്ഥിരതയുള്ള പ്രകടനം നടന്നാല്‍, സഞ്ജുവിനെ ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാനാനാകുമെന്നും വോണ്‍ പറഞ്ഞു. പല കളിക്കാരെയും അടുത്ത കാലത്ത് കണ്ടിട്ടുണ്ട്. എന്നാല്‍ സഞ്ജുവില്‍ പ്രത്യേകതകള്‍ ഒരുപാടുണ്ടെന്നും വോണ്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications