For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: എബിഡിയെ വീഴ്ത്താന്‍ ഏറ്റവും മികച്ച പദ്ധതിയെന്ത്? വെളിപ്പെടുത്തി ഷഹബാസ് നദീം

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആര്‍സിബിയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരിക്കുകയാണ്. ഷാര്‍ജയിലെ മൈതാനത്ത് ആര്‍സിബി ബാറ്റിങ് നിരയെ മികച്ച ബൗളിങ്ങിലൂടെ ഹൈദരാബാദ് പിടിച്ചുകെട്ടുകയായിരുന്നു. സന്ദീപ് ശര്‍മ,ജേസണ്‍ ഹോള്‍ഡന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങിയപ്പോള്‍ അപകടകാരിയായ എബി ഡിവില്ലിയേഴ്‌സിനെ പുറത്താക്കി കളി ഹൈദരാബാദിന് അനുകൂലമാക്കിയത് സ്പിന്നര്‍ ഷഹബാസ് നദീം.

ഒരു തവണ എബിഡിയുടെ റിട്ടേണ്‍ ക്യാച്ച് പാഴാക്കിയെങ്കിലും എബിഡിയെ അഭിഷേക് ശര്‍മയുടെ കൈകളിലെത്തിക്കാന്‍ നദീമിനായി. ഇപ്പോഴിതാ ഡിവില്ലിയേഴ്‌സിനെ പുറത്താക്കാനുള്ള ഏറ്റവും മികച്ച പദ്ധതിയെന്തെന്ന് നദീം ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ഒരു പദ്ധതിയുമില്ലാതെ പന്തെറിയുക എന്നതാണ് എബിഡിക്കെതിരായ ഏറ്റവും നല്ല പദ്ധതി. എല്ലാ ദിവസവും വ്യത്യസ്തമായി കളിക്കുന്ന താരമാണ് ഡിവില്ലിയേഴ്‌സ്.

abdandshahbaznadeem

അതിനാല്‍ പദ്ധതികള്‍ നേരത്തെ തയ്യാറാക്കാന്‍ സാധിക്കില്ല. ഞാന്‍ അദ്ദേഹത്തെ പുറത്താക്കുന്ന ഓവറില്‍ ഒരു സിക്‌സര്‍ വഴങ്ങിയിരുന്നു. അതിനാല്‍ ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞു നോക്കാം എന്ന് തീരുമാനിച്ചത്. ഭാഗ്യത്തിന് ഡീപ് എക്‌സ്ട്രാ കവറില്‍ നേരെ സന്ദീപിന്റെ കൈകളിലെത്തി.ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റാണ് വഴിത്തിരിവായത്. അത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയും ഡെത്ത് ഓവറില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കാനും സഹായിച്ചു'-നദീം പറഞ്ഞു.

ആദ്യ മത്സരങ്ങളില്‍ നിന്ന് ഷാര്‍ജാ സ്റ്റേഡിയത്തിന്റെ സ്വഭാവം ഇപ്പോള്‍ മാറിയിട്ടുണ്ട്. ബൗളര്‍മാര്‍ക്ക് നല്ല വേഗവും സ്വിങും ലഭിക്കുന്നുണ്ട്. വിരാട് കോലി,ഡിവില്ലിയേഴ്‌സ് എന്നിവര്‍ നിറം മങ്ങിയതോടെ ആര്‍സിബി 120 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുങ്ങുകയായിരുന്നു. ഇരുവരെയും അമിതമായി ആശ്രയിക്കുന്നുവെന്നതാണ് എല്ലാ സീസണിലും ടീം നേരിടുന്ന പ്രധാന പ്രശ്‌നം. ഇത്തവണയും ഇതിന് മാറ്റം സംഭവിച്ചിട്ടില്ല. മധ്യനിരയില്‍ ശിവം ദുബെയെ മടക്കി കൊണ്ടുവരേണ്ടത് ടീമിന് അനിവാര്യമാണ്. വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് ബാറ്റുകൊണ്ട് അല്‍പ്പം കൂടി തിളങ്ങേണ്ടതും ടീമിന് അത്യാവശ്യമാണ്.

നിലവില്‍ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള ഹൈദരാബാദ് നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്. എന്നാല്‍ പ്ലേ ഓഫില്‍ കടക്കാന്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ അവസാന മത്സരത്തില്‍ ഹൈദരാബാദ് തോല്‍പ്പിക്കണം. നിലവില്‍ 13 മത്സരത്തില്‍ നിന്ന് 18 പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ. മികച്ച ഫോമിലുള്ള മുംബൈയെ തോല്‍പ്പിക്കുക എളുപ്പമല്ലെങ്കിലും നദീം തന്റെ പ്രതീക്ഷയും പങ്കുവെച്ചു. 'മുംബൈ ഇന്ത്യന്‍സ് ശക്തരായ എതിരാളികളാണ്. എന്നാല്‍ ഞങ്ങള്‍ പ്ലേ ഓഫില്‍ കടക്കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്'-നദീം കൂട്ടിച്ചേര്‍ത്തു. മുംബൈ ഒഴികെ മറ്റൊരു ടീമിന്റെയും പ്ലേ ഓഫ് സ്ഥാനം ഉറപ്പായിട്ടില്ലെന്നതാണ് ടൂര്‍ണമെന്റിനെ കൂടുതല്‍ ആവേശകരമാക്കുന്നത്.

Story first published: Sunday, November 1, 2020, 16:51 [IST]
Other articles published on Nov 1, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+