For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെയെ തോല്‍പ്പിച്ചത് ധോണിയുടെ പിഴവ്, ചൂണ്ടിക്കാട്ടി വീരേന്ദര്‍ സെവാഗ്

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാനെതിരായ മത്സരത്തില്‍ സിഎസ്‌കെ നായകന്‍ എം എസ് ധോണിയുടെ ബാറ്റിങ് ഓഡര്‍ ഇതിനോടകം വലിയ ചര്‍ച്ചയായിരിക്കുകയാണ്. കാരണം വിശദമാക്കി ധോണിയും സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളമിങ്ങും രംഗത്തെത്തിയിട്ടും മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം ധോണിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. രാജസ്ഥാനെതിരായ മത്സരത്തില്‍ ധോണിയെന്ന നായകന് 10ല്‍ 4 മാര്‍ക്കെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറും കിങ്‌സ് ഇലവന്‍ പഞ്ചാബ് കോച്ചുമായിരുന്ന വീരേന്ദര്‍ സെവാഗ്.

ക്രിക്ക് ബസിന് നല്‍കിയ അഭിമുഖത്തിലാണ് സെവാഗിന്റെ അഭിപ്രായ പ്രകടനം. 'അവസാന ഓവറില്‍ ധോണി മൂന്ന് സിക്‌സര്‍ പറത്തിയപ്പോള്‍ സിഎസ്‌കെ വിജയത്തോട് അടുക്കുകയാണെന്ന തോന്നലാണുണ്ടാക്കിയത്. എന്നാല്‍ സത്യാവസ്ഥ വ്യത്യസ്തമായിരുന്നു. ധോണി കളിച്ച ഡോട്ട്‌ബോളുകളുടെ എണ്ണം നോക്കുമ്പോള്‍ ധോണി റണ്‍സ് പിന്തുടരകയല്ലെന്നാണ് തോന്നിയത്. ധോണി സാം കറാന് ശേഷം ഇറങ്ങണമെന്നായിരുന്നു എനിക്ക് തോന്നിയത്. അല്ലാത്ത പക്ഷം രവീന്ദ്ര ജഡേജയെ എങ്കിലും അയക്കണമായിരുന്നു.

sehwaganddhoniipl

മധ്യനിരയില്‍ റണ്‍റേറ്റ് വല്ലാതെ കുറഞ്ഞു. ഇങ്ങനെ കളിപ്പിച്ചിരുന്നെങ്കില്‍ അവസാന ഓവറില്‍ 20-22 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് എത്തിക്കാമായിരുന്നു. അങ്ങനെയാണെങ്കില്‍ ധോണിയുടെ മൂന്ന് സിക്‌സര്‍ കണ്ട് ആഹാ മനോഹരം വാട്ട് എ ഫിനിഷ് എന്ന പറയാമായിരുന്നു'-സെവാഗ് പറഞ്ഞു. അവസാന ഓവറില്‍ 30 റണ്‍സില്‍ അധികം വേണ്ടിവന്നതിനാല്‍ മൂന്ന് സിക്‌സ് കാര്യമായ മാറ്റമൊന്നും കൊണ്ടുവരില്ല. ധോണി കേദാര്‍ ജാദവിന് മുമ്പെങ്കിലും ബാറ്റ് ചെയ്യണമായിരുന്നു. ജാദവ് നേരിട്ട പന്തുകള്‍ ധോണിയായിരുന്നു കളിച്ചിരുന്നതെങ്കില്‍ സിഎസ്‌കെ ചിലപ്പോള്‍ പരാജയപ്പെടുമായിരുന്നില്ലെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

രാജസ്ഥാനെതിരായ മത്സരത്തില്‍ ധോണിയെന്ന നായകന് 10ല്‍ 4 പോയിന്റാണ് നല്‍കുന്നത്. രാജസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോള്‍ സിഎസ്‌കെ സ്പിന്നര്‍മാര്‍ വളരെ റണ്‍സ് വിട്ടുകൊടുത്തു. എന്നിട്ടും ജഡേജയെക്കൊണ്ടും ചൗളയെക്കൊണ്ടും വീണ്ടും തുടര്‍ച്ചയായി പന്തെറിയിച്ചു. ലൂങ്കി എന്‍ഗിഡി സഞ്ജുവിനെ പുറത്താക്കിയ ശേഷം അവസാന രണ്ടോവറില്‍ 8 റണ്‍സ് മാത്രമാണ് ചൗള വിട്ടുകൊടുത്തത്. ഈ മാറ്റം നേരത്തെ ചെയ്യണമായിരുന്നു. സഞ്ജുവിന് തുടരെ സ്പിന്നര്‍മാരെ നല്‍കിയതില്‍ ധോണിക്ക് പിഴച്ചു. ധോണിയുടെ ക്യാപ്റ്റന്‍സി പിഴവാണ് മത്സരം സിഎസ്‌കെയ്ക്ക് നഷ്ടപ്പെടുത്തിയത്'-സെവാഗ് കൂട്ടിച്ചേര്‍ത്തു. മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആര്‍ നായകനുമായിരുന്ന ഗൗതം ഗംഭീറും ധോണിയെ വിമര്‍ശിച്ചിരുന്നു. ധോണി മുന്നില്‍ നിന്ന് നയിക്കണമായിരുന്നുവെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്.

Story first published: Wednesday, September 23, 2020, 16:15 [IST]
Other articles published on Sep 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+