Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇത്രയും അണ്‍ഫിറ്റായവര്‍ ക്രിക്കറ്റിലോ? തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് ആഘോഷ വരവേല്‍പ്പാണ് ലഭിച്ചത്. കാണികള്‍ക്ക് പ്രവേശനം ഇല്ലാത്തതിനാല്‍ത്തന്നെ ടെലിവിഷനിലും ഹോട്ട്‌സ്റ്റാറിലുമായി നിരവധി ആളുകള്‍ ഐപിഎല്‍ ആസ്വദിച്ചു. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഐപിഎല്‍ ആവേശം തിരയടിക്കുകയാണ്.

എല്ലാവരും ക്രിക്കറ്റ് മത്സരം തിരികെ എത്തിയതിന്റെ സന്തോഷത്തിലാണ്. ഇപ്പോഴിതാ മുംബൈ-സിഎസ്‌കെ മത്സരത്തിന് പിന്നാലെ താരങ്ങളുടെ കായിക ക്ഷമതയെ പരിഹസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റനായ വിരെന്‍ റെസ്‌ക്വിഞ്ഞ. ട്വിറ്ററിലൂടെയാണ് അദ്ദേഹം താരങ്ങളുടെ മോശം കായിക ക്ഷമതയെക്കുറിച്ച് പ്രതികരിച്ചത്. 'ഞാന്‍ ഗല്ലിക്രിക്കറ്റില്‍ കൂടുതലൊന്നും കളിച്ചിട്ടില്ലെങ്കിലും ഐപിഎല്‍2020ലെ ചില താരങ്ങളുടെ മോശം കായിക ക്ഷമത കണ്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ്. ഈ കായിക ക്ഷമത വെച്ച് കളിക്കാന്‍ സാധിക്കുന്ന മറ്റൊരു കായിക ഇനമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല'-എന്നാണ് വിരെന്‍ കുറിച്ചത്.

mivscsk

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള പല കായിക താരങ്ങളുടെയും ശാരീരിക ക്ഷമത പ്രത്യക്ഷത്തില്‍ വളരെ മോശം തന്നെയായിരുന്നു. മുംബൈ ഇന്ത്യന്‍സ് നിരയില്‍ ടോപ് സ്‌കോററായ സൗരഭ് തിവാരിയുടെ വണ്ണക്കൂടുതല്‍ ഫീല്‍ഡിങ്ങില്‍ അദ്ദേഹത്തെ ബുദ്ധിമുട്ടുക്കുന്നത് കാണാമായിരുന്നു. മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ വണ്ണക്കൂടുതല്‍ അദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നുണ്ടെന്നാണ് ഫീല്‍ഡിലെ അദ്ദേഹത്തെ കാണുമ്പോള്‍ തോന്നുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നടന്ന മത്സരമായതിനാലും കാണികള്‍ ഇല്ലാത്തതിനാലും കളിക്കാരുടെ ശരീര ഭാഷ ഉന്മേഷക്കുറവ് പ്രകടമാക്കുന്ന തരത്തിലായിരുന്നു.

എന്നാല്‍ സിഎസ്‌കെയിലെ താരങ്ങളെ വയസന്‍പടയെന്ന് വിശേഷിപ്പിക്കുമ്പോഴും അവര്‍ മികച്ച പ്രകടനം തന്നെ ഫീല്‍ഡില്‍ പുറത്തെടുത്തു. 36 കാരനായ ഫഫ് ഡുപ്ലെസിസ് മൂന്ന് അത്യുഗ്രന്‍ ക്യാച്ചാണ് നേടിയത്. 39 വയസുള്ള സിഎസ്‌കെ നായകന്‍ ധോണി ക്രുണാല്‍ പാണ്ഡ്യയെ പുറത്താകാനായി എടുത്ത ഡൈവിങ് ക്യാച്ച് പ്രശംസ അര്‍ഹിക്കുന്നതാണ്. എന്നാല്‍ പൊതുവേ നോക്കുമ്പോള്‍ ലോക് ഡൗണ്‍ ഇഫക്ട് താരങ്ങളുടെ കായിക ക്ഷമതയേയും പ്രകടനത്തെയും കാര്യമായി ബാധിച്ചുവെന്ന് തന്നെയാണ് വിലയിരുത്തുന്നത്. ഉദ്ഘാടന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് സിഎസ്‌കെ മുംബൈയെ തോല്‍പ്പിച്ചത്. 2019ലെ ഫൈനലില്‍ ഒരു റണ്‍സിന് തങ്ങളെ തോല്‍പ്പിച്ച് കിരീടം നേടിയ മുംബൈയോടുള്ള മധുര പ്രതികാരം കൂടിയായിരുന്നു സിഎസ്‌കെയ്ക്ക് ഈ ജയം.

Story first published: Sunday, September 20, 2020, 15:28 [IST]
Other articles published on Sep 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+