IPL 2020: രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി x ഹൈദരാബാദ്- ആരാണ് കേമന്‍? കണക്കുകളിതാ
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളി ആരെന്ന് ഇന്നറിയാം. ഇന്ന് നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് x സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്ന ടീമാവും മുംബൈയെ നേരിടുക. ഡല്‍ഹി ഒന്നാം ക്വാളിഫയറില്‍ മുംബൈയോട് തോറ്റ് രണ്ടാം ക്വാളിഫയറില്‍ ഇറങ്ങുമ്പോള്‍ ആര്‍സിബിയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദിന്റെ വരവ്. സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഡല്‍ഹിയെ വീഴ്ത്താന്‍ ഹൈദരാബാദിന് സാധിച്ചിരുന്നുവെന്നത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. നിലവിലെ ഫോം വിലയിരുത്തുമ്പോഴും മുന്‍തൂക്കം ഹൈദരാബാദിനാണ്. ആവേശ പോരാട്ടത്തിന് മുമ്പ് ഇരു ടീമുകളും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
ഇരു ടീമും നേര്‍ക്കുനേര്‍ മത്സരിച്ച മത്സരങ്ങളുടെ കണക്കുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ വ്യക്തമായ ആധിപത്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുണ്ട്. 17 മത്സരത്തില്‍ മുഖാമുഖം എത്തിയപ്പോള്‍ 11 തവണയും ജയം ഹൈദരാബാദിനായിരുന്നു. 6 തവണയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ജയിച്ചത്. ഈ സീസണിലും രണ്ട് തവണയും ഡല്‍ഹി തോല്‍പ്പിക്കാന്‍ ഹൈദരാബാദിന് സാധിച്ചതിനാല്‍ മുന്‍തൂക്കം കൂടുതല്‍ ഹൈദരാബാദിനാണ്.

കൂടുതല്‍ റണ്‍സ്- വിക്കറ്റ്
നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള നിലവിലെ ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണറാണ് (440) സീസണില്‍ തരക്കേടില്ലാതെ അദ്ദേഹം കളിക്കുന്നുണ്ട്. ഇന്നും വാര്‍ണറുടെ പ്രകടനം നിര്‍ണ്ണായകമാവും. ഡല്‍ഹി നിരയില്‍ റിഷഭ് പന്താണ് (392) കേമന്‍. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. മെല്ലെപ്പോക്ക് ബാറ്റിങ്ങുകൊണ്ട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് റിഷഭ്. പഴയ ഫോം കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇന്ന് റിഷഭിനെ പുറത്തിരുത്താനുള്ള സാധ്യതയും കൂടുതലാണ്. ഡല്‍ഹി നിരയില്‍ കൂടുതല്‍ വിക്കറ്റ് കഗിസോ റബാദയുടെ (7) പേരിലാണ്. സീസണില്‍ 25 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും അവസാന മത്സരങ്ങളിലെ റബാദയുടെ പ്രകടനം അത്ര മികച്ചതല്ല. ഇന്ന് റബാദ ഫോമിലേക്കുയര്‍ന്നില്ലെങ്കിലും വീണ്ടും ഹൈദരാബാദിനോട് നാണംകെടേണ്ടി വരും. ഹൈദരാബാദ് നിരയില്‍ റാഷിദ് ഖാനാണ് (12) മുന്നില്‍. സീസണില്‍ മികച്ച ബൗളിങ്ങാണ് റാഷിദ് കാഴ്ചവെക്കുന്നത്. ഡല്‍ഹിക്കുവേണ്ടി കൂടുതല്‍ ക്യാച്ച് ശ്രേയസ് അയ്യരും (6) ഹൈദരാബാദിനുവേണ്ടി വാര്‍ണറുമാണ് (8) നേടിയത്. ഹൈദരാബാദിനെതിരേ ഡല്‍ഹിയുടെ ശരാശരി സ്‌കോര്‍ 153 റണ്‍സും ഹൈദരാബാദിന്റെ ശരാശരി സ്‌കോര്‍ 151 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
ശ്രേയസ് അയ്യര്‍ 67 റണ്‍സ് നേടിയാല്‍ സീസണില്‍ 500 റണ്‍സ് പൂത്തിയാക്കും. അജിന്‍ക്യ രഹാനെ 69 റണ്‍സ് നേടിയാല്‍ 4000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കും. ഡേവിഡ് വാര്‍ണര്‍ അഞ്ച് സിക്‌സ് നേടിയാല്‍ 200 ഐപിഎല്‍ സിക്‌സ് ക്ലബ്ബില്‍ ഇടം നേടും. ഷഹബാസ് നദീം മൂന്ന് വിക്കറ്റ് വീഴ്ത്തിയാല്‍ 50 വിക്കറ്റ് ക്ലബ്ബിലും ഇടം പിടിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications