Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഡല്‍ഹി x ഹൈദരാബാദ്- കലാശപ്പോരില്‍ ആര് സീറ്റുറപ്പിക്കും?

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളിയെ ഇന്നറിയാം. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടും. ജയിക്കുന്ന ടീമാവും ഫൈനലില്‍ മുംബൈയെ നേരിടുക. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി മുംബൈയോട് തോറ്റെങ്കില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായതിന്റെ കരുത്തിലാണ് ഡല്‍ഹി രണ്ടാം ക്വാളിഫയറിലിറങ്ങുന്നത്. അതേ സമയം എലിമിനേറ്ററില്‍ വിരാട് കോലിയുടെ ആര്‍സിബിയെ തകര്‍ത്താണ് ഹൈദരാബാദ് പ്ലേ ഓഫിനിറങ്ങുന്നത്. അബുദാബിയിലെ മൈതാനത്ത് ബാറ്റിങ് ദുഷ്‌കരമായിരിക്കുന്ന സാഹചര്യത്തില്‍ ടോസ് നിര്‍ണ്ണായകമാണ്. സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഡല്‍ഹിയെ തോല്‍പ്പിക്കാന്‍ ഹൈദരാബാദിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.

srh

ആത്മവിശ്വാസത്തോടെ ഹൈദരാബാദ്

അവസാന മത്സരങ്ങളിലെല്ലാം ടീമെന്ന നിലയില്‍ ഒത്തിണക്കമുള്ള പ്രകടനം പുറത്തെടുത്താണ് ഹൈദരാബാദ് രണ്ടാം പ്ലേ ഓഫിനിറങ്ങുന്നത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ഫോം പുറത്തെടുക്കുന്നു. പരിക്കാണ് നിലവില്‍ ഹൈദരാബാദിന് അല്‍പ്പം ആശങ്ക സൃഷ്ടിക്കുന്നത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മത്സരം കളിച്ചിരുന്നില്ല. ഇന്നത്തെ നിര്‍ണ്ണായകമായ മത്സരത്തില്‍ സാഹ കളിക്കുമോയെന്ന് വ്യക്തമല്ല. ഡേവിഡ് വാര്‍ണര്‍,മനീഷ് പാണ്ഡെ,കെയ്ന്‍ വില്യംസണ്‍ എന്നിവരുടെ ബാറ്റിങ്ങില്‍ ടീം പ്രതീക്ഷ വെക്കുന്നു. മധ്യനിരയില്‍ അഭിഷേക് ശര്‍മ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ ബാറ്റിങ്ങും നിര്‍ണ്ണായകമാണ്. പേസര്‍മാരായ സന്ദീപ് ശര്‍മ,ജേസണ്‍ ഹോള്‍ഡന്‍ എന്നിവര്‍ തുടക്കത്തിലേ വിക്കറ്റുകള്‍ വീഴ്ത്തുന്നു. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ടി നടരാജന്‍ മനോഹരമായി പന്തെറിയുമ്പോള്‍ സ്പിന്നുകൊണ്ട് വിസ്മയിപ്പിക്കാന്‍ റാഷിദ് ഖാനും ഷഹബാസ് നദീമും ടീമിലുണ്ട്.

dc

സമ്മര്‍ദ്ദത്തില്‍ ഡല്‍ഹി

ഇത്തവണത്തെ ഏറ്റവും ശക്തമായ നിരയെന്ന് വിലയിരുത്തപ്പെട്ട ഡല്‍ഹിക്ക് രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ തുടര്‍ച്ചയായ തോല്‍വി നേരിടേണ്ടി വന്നു. അവസാന ആറ് മത്സരത്തില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ഡല്‍ഹിക്ക് ജയിക്കാനായത്. മുംബൈ ഇന്ത്യന്‍സിനോട് ഒന്നാം ക്വാളിഫയറില്‍ പരാജയപ്പെട്ട ഡല്‍ഹിക്ക് ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ന് ഹൈദരാബാദിനെ വീഴ്ത്തണം. ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ നിരാശപ്പെടുത്തുന്നു. കഗിസോ റബാദയ്ക്ക് ഫോം നഷ്ടപ്പെട്ടതാണ് പ്രധാന തിരിച്ചടി. ബാറ്റിങ്ങില്‍ പൃത്ഥ്വി ഷാ,ശിഖര്‍ ധവാന്‍,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത്,ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കൊന്നും സ്ഥിരതയില്ല. ഇന്ന് ടീമില്‍ മാറ്റങ്ങളോടെയാവും ഡല്‍ഹി ഇറങ്ങാന്‍ സാധ്യത.

Story first published: Sunday, November 8, 2020, 8:43 [IST]
Other articles published on Nov 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+