Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഹിറ്റ്മാന് ശേഷം പ്രിയപ്പെട്ടവന്‍, കെകെആര്‍ ചാമ്പ്യന്മാരാവണമെങ്കില്‍ അവന്‍ കളിക്കണം!!

ദുബായ്: കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രകടനമായിരുന്നു ശുഭ്മാന്‍ ഗില്‍ ഹൈദരാബാദിനെതിരെ പുറത്തെടുത്തത്. ഒരുപാട് താരങ്ങളുടെ പ്രശംസ ഈ പ്രകടനത്തിലൂടെ താരം നേടിയെടുത്തിരിക്കുകയാണ്. ന്യൂസിലന്‍ഡിന്റെ മുന്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസും ശുഭ്മാന്റെ പ്രകടനത്തെ അഭിനന്ദിച്ചു. രോഹിത് ശര്‍മ കഴിഞ്ഞാല്‍ തന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍ ആണെന്ന് സ്റ്റൈറിസ് വ്യക്തമാക്കി. രോഹിത്താണ് മാത്രമാണ് നിലവില്‍ ഗില്ലിന് മുന്നിലുള്ളത്. കെകെആറിന് ഐപിഎല്‍ കിരീടം നേടണമെങ്കില്‍ ശുഭ്മാന്‍ ഗില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്നും സ്റ്റൈറിസ് പറഞ്ഞു.

1

ഹൈദരാബാദിനെതിരെ 62 പന്തില്‍ 70 റണ്‍സടിച്ചാണ് കെകെആറിനെ ശുഭ്മാന്‍ ഗില്‍ വിജയത്തിലേക്ക് നയിച്ചത്. ഓയിന്‍ മോര്‍ഗനൊപ്പം 90 റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് ഉണ്ടാക്കി വിജയം ഉറപ്പിക്കുകയായിരുന്നു ഗില്‍. തുടക്കത്തില്‍ പതറിയ ശേഷമായിരുന്നു ഹൈദരാബാദ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ശേഷമായിരുന്നു ശുഭ്മാന്റെ ഗംഭീര തിരിച്ചുവരവ്. തുടക്കത്തില്‍ നരെയ്‌നും നിതീഷ് റാണയും ദിനേഷ് കാര്‍ത്തിക്കും പുറത്തായതോടെ കെകെആര്‍ സമ്മര്‍ദത്തിലായിരുന്നു. ഇവിടെ നിന്നാണ് ഗില്‍ കളി മുന്നോട്ട് കൊണ്ടുപോയത്.

അതേസമയം മോര്‍ഗനും ഗില്ലിനെ പുകഴ്ത്തി രംഗത്തെത്തി. കളിക്കുമ്പോള്‍ ഒന്നും അദ്ദേഹത്തിന് പറഞ്ഞ് കൊടുക്കേണ്ടതില്ല. ശുഭ്മാന്റെ കളി കണ്ടുകൊണ്ടിരിക്കുക എന്നത് തന്നെ കണ്ണിന് ആനന്ദം നല്‍കുന്ന കാര്യമാണ്. ബാറ്റിംഗ് സ്റ്റൈലൊക്കെ ഗംഭീരമാണ്. കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ ശുഭ്മാന്‍ വലിയ ആവേശമാണ്. വീണ്ടും അദ്ദേഹത്തിനൊപ്പം ബാറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഈ വിജയം താരം അര്‍ഹിക്കുന്നതാണെന്നും മോര്‍ഗന്‍ പറഞ്ഞു. നേരത്തെ തന്നെ തന്റെ ലക്ഷ്യം അവസാനം വരെ ബാറ്റ് ചെയ്യുകയാണെന്ന് ഗില്‍ വെളിപ്പെടുത്തിയിരുന്നു.

ജയം നേടാന്‍ സാധിച്ചതിലാണ് സന്തോഷം. ഇതൊരു ദീര്‍ഘമായ ടൂര്‍ണമെന്റാണ്. ഈ ജയം മുന്നോട്ട് പോകാന്‍ കെകെആറിന് ആത്മവിശ്വാസം നല്‍കും. മുംബൈക്കെതിരെ ടീമിന് മികവിലേക്കുയരാന്‍ സാധിച്ചില്ല. എന്നാല്‍ ഈ വിജയം ഞങ്ങളുടെ ബൗളര്‍മാര്‍ ഒരുക്കിയതാണെന്നും ഗില്‍ പറഞ്ഞു. ഹൈദരാബാദിന്റെ ശക്തമായ ബാറ്റിംഗ് നിരയെ അവര്‍ ചെറിയ സ്‌കോറില്‍ ഒതുക്കി. ബെയര്‍സ്‌റ്റോയും വാര്‍ണറും നേരത്തെ മടങ്ങിയത്, കളി ഞങ്ങള്‍ക്ക് അനുകൂലമാക്കിയിരുന്നു. സ്‌കോര്‍ പിന്തുടരുമ്പോള്‍ അതുകൊണ്ട് സമ്മര്‍ദമില്ലായിരുന്നുവെന്നും ഗില്‍ വ്യക്തമാക്കി.

Story first published: Sunday, September 27, 2020, 12:53 [IST]
Other articles published on Sep 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+