Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഓപ്പണറായി രാഹുല്‍, മുംബൈയില്‍ നിന്ന് 3 പേര്‍, ടീം ഓഫ് ദ ടൂര്‍ണമെന്റുമായി സ്റ്റൈറിസ്!!

ദുബായ്: ഐപിഎല്‍ 2020 സീസണ്‍ അവസാനിച്ചതോടെ തന്റെ ഇത്തവണ മികച്ച താരങ്ങളടങ്ങിയ ടീമിനെ പ്രഖ്യാപിച്ച് മുന്‍ ന്യൂസിലന്‍ഡ് താരം സ്‌കോട്ട് സ്‌റ്റൈറിസ്. അതേസമയം ടോപ് സ്‌കോറര്‍മാര്‍ അടക്കം അടങ്ങിയതാണ് സ്‌റ്റൈറിസിന്റെ ടീം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് സ്‌റ്റൈറിസിന്റെ ടീമിന്റെ ക്യാപ്റ്റന്‍. ഈ സീസണില്‍ 670 റണ്‍സാണ് 14 മത്സരങ്ങളില്‍ നിന്ന് രാഹുല്‍ സ്‌കോര്‍ ചെയ്തത്. ഈ വര്‍ഷത്തെ ഓറഞ്ച് ക്യാപ് നേടിയ താരവും രാഹുലാണ്. ഇന്ത്യക്കാരന്റെ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും രാഹുലാണ് ഈ സീസണില്‍ കുറിച്ചത്.

1

രാഹുലിനൊപ്പം ഡേവിഡ് വാര്‍ണറിനെയാണ് പെയറായി സ്റ്റൈറിസ് കാണുന്നത്. ഹൈദരാബാദിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് വാര്‍ണറാണ്. ഈ സീസണില്‍ 548 റണ്‍സാണ് താരം അടിച്ചെടുത്തത്. അതിന് പുറമേ വാര്‍ണറുടെ ക്യാപ്റ്റന്‍സി മികവും ശ്രദ്ധിക്കപ്പെട്ടു. അതേസമയം മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാണ് സ്റ്റൈറിസ് ഉള്‍പ്പെടുത്തിയത്. മുംബൈ ഇന്ത്യന്‍സ് കിരീടം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സൂര്യകുമാര്‍ യാദവാണ്. 16 മത്സരങ്ങളില്‍ നിന്ന് 480 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. ഫൈനലില്‍ രോഹിത് ശര്‍മയ്ക്ക് വേണ്ടി തന്റെ വിക്കറ്റ് ധാനം ചെയ്ത് സുര്യകുമാര്‍ ആരാധകരുടെ കൈയ്യടികള്‍ക്ക് കാരണമായിരുന്നു.

നാലാം നമ്പറില്‍ സ്റ്റൈറിസ് ഉള്‍പ്പെടുത്തിയത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയാണ്. സാധാരണ മൂന്നാം നമ്പറിലാണ് കോലി കളിക്കാറുള്ളത്. എന്നാല്‍ ഈ സീസണില്‍ അത്ര നല്ല പ്രകടനമല്ല കോലി നടത്തിയത്. 466 റണ്‍സ് 15 മത്സരങ്ങളില്‍ നിന്നായി കോലി ഇത്തവണ നേടിയിട്ടുണ്ട്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മോശം നിരക്കിലാണ്. അതേസമയം അഞ്ചാം നമ്പറില്‍ മുംബൈയുടെ തന്നെ പോക്കറ്റ് ഡൈനാമൈറ്റ് ഇഷാന്‍ കിഷനെയാണ് ഉള്‍പ്പെടുത്തിയത്. മുംബൈ നിരയില്‍ ഈ സീസണില്‍ 500 റണ്‍സ് കടന്നതും ടീമിന്റെ ടോപ് റണ്‍സ്‌കോററും കിഷനാണ്. 14 കളിയില്‍ നിന്ന് 516 റണ്‍സാണ് കിഷന്റെ സമ്പാദ്യം.

അതേസമയം ടീമിലെ ഓള്‍റൗണ്ടറായി രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരം രാഹുല്‍ തേവാത്തിയയെയാണ് ഉള്‍പ്പെടുത്തിയത്. ഈ സീസണില്‍ 255 റണ്‍സും പത്ത് വിക്കറ്റുകളാണ് നേടിയത്. ബൗളര്‍മാരില്‍ ടോപ് വിക്കറ്റ് ടേക്കര്‍മാര്‍ ഇടംപിടിച്ചിട്ടുണ്ട്. കഗിസോ റബാദയും ജസ്പ്രീത് ബുംറയും ജോഫ്ര ആര്‍ച്ചറുമാണ് പേസര്‍മാര്‍. റബാദ ഈ സീസണില്‍ 30 വിക്കറ്റ് വീഴ്ത്തി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയിരുന്നു. ബുംറ ഈ സീസണില്‍ 27 വിക്കറ്റുകളാണ് വീഴ്ത്തിയത്. ആര്‍ച്ചര്‍ 20 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ടീമില്‍ സ്പിന്നര്‍മാരായി റാഷിദ് ഖാനെയും യുസവേന്ദ്ര ചാഹലിനെയുമാണ് ഉള്‍പ്പെടുത്തിയത്. റാഷിദ് 20 വിക്കറ്റും യുസവേന്ദ്ര ചാഹല്‍ 21 വിക്കറ്റുമാണ് ഈ സീസണില്‍ വീഴ്ത്തിയത്.

Story first published: Wednesday, November 11, 2020, 11:16 [IST]
Other articles published on Nov 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+