വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPl 2020: ഈ സീസണിലെ സ്ഥിരതയ്ക്ക് കാരണമെന്ത്? സ്വയം വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സഞ്ജു

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളും രാജസ്ഥാന്‍ വിജയിച്ച് മുന്നേറുമ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി നേടുന്നത് സഞ്ജു വി സാംസണാണ്. കളിച്ച രണ്ട് മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ കളിയിലെ താരമായ സഞ്ജു ഇത്തവണ സ്ഥിരതയുടെ കാര്യത്തില്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഷോട്ടുകളില്‍ കൂടുതല്‍ കൃത്യത കണ്ടെത്താനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്.

Sanju Samson reveals what helped him rejuvenate after a frustrating 2019 | Oneindia Malayalam

ഇപ്പോഴിതാ അവസാന സീസണിലെ നിറം മങ്ങിയ പ്രകടനത്തില്‍ നിന്ന് ഇത്തവണത്തെ ശക്തമായ തിരിച്ചുവരവിന് കാരണമെന്തെന്ന് സഞ്ജു തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. അവസരത്തിനൊത്ത് ശരീരത്തിലും ഗെയിം പ്ലാനിലും വരുത്തിയ മാറ്റങ്ങളാണ് തന്നെ സഹായിച്ചതെന്നാണ് സഞ്ജു പറഞ്ഞത്. 'അവസാന ഒരു വര്‍ഷമായി നന്നായി പന്തിനെ അടിച്ചുപറത്താന്‍ സാധിക്കുന്നുണ്ട്. അതിനായി കൃത്യമായ പദ്ധതി മനസിലുണ്ട്. എന്റെ ശരീരത്തിലും കളിയിലും വ്യത്യാസും എനിക്ക് കാണാന്‍ സാധിക്കും. അവസാന സീസണിലെ പ്രകടനത്തില്‍ നിരാശയുണ്ടായിരുന്നു.

sanjusamsonipl

വളരെ കഠിനമായിത്തന്നെ അധ്വാനിച്ചെങ്കിലും പ്രതീക്ഷിച്ചപോലെ നടന്നില്ല. പിന്നീട് ഞാന്‍ എന്റെ ഉള്ളിനോട് തന്നെ പല ചോദ്യങ്ങളും ചോദിക്കാന്‍ തുടങ്ങി. എന്താണ് ജീവിതത്തില്‍ നേടേണ്ടത്? എവിടെയാണ് എന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കേണ്ടത്? തുടങ്ങിയ ചോദ്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു'-സഞ്ജു പറഞ്ഞു. 2019 സീസണില്‍ 12 മത്സരത്തില്‍ നിന്ന് 342 റണ്‍സാണ് സഞ്ജു സാംസണ്‍ ആകെ നേടിയത്. സ്ഥിരതയില്ലായിരുന്നുവെന്നതാണ് പ്രധാന പ്രശ്‌നം. എന്നാല്‍ ഇത്തവണ സഞ്ജുവിന്റെ തിരിച്ചുവരവാണ് ആദ്യ രണ്ട് മത്സരത്തിലൂടെ കണ്ടത്.

'10ലധികം വര്‍ഷംകൂടി മനോഹരമായ ക്രിക്കറ്റില്‍ തുടരാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ എന്റെ എല്ലാം ക്രിക്കറ്റിന് നല്‍കാനാണ് തീരുമാനം. കുടുംബവും സുഹൃത്തുക്കളും മികച്ച പിന്തുണയാണ് നല്‍കുന്നത്. എന്റെ എനര്‍ജി ക്രിക്കറ്റിലേക്ക് നല്‍കുന്നതില്‍ വളരെ സന്തോഷവാനാണ്. കാരണം അത് ക്രിക്കറ്റ് എനിക്ക് എല്ലാം തിരിച്ച് തരുന്നുണ്ട്. എന്റെ പാരമ്പര്യത്തില്‍ എനിക്ക് വിശ്വാസമുണ്ട്. എന്റെ അച്ഛന്‍ വളരെ ശക്തനായ ഒരു മനുഷ്യനാണ്. ആ കരുത്ത് തന്നെയാണ് എനിക്ക് ലഭിച്ചിരിക്കുന്നതെന്നാണ് എന്റെ വിശ്വാസം.

ഫിറ്റ്‌നസിനായി വളരെ കഠിനമായി പരിശീലനം നടത്തുന്നുണ്ട്. എന്റെ മത്സരത്തില്‍ പവറിന്റെ പ്രാധാന്യം ഞാന്‍ മനസിലാക്കുന്നു. അതിനാല്‍ മസില്‍ ഉള്‍പ്പെടെയുള്ള കായികപരമായ കരുത്ത് വര്‍ധിപ്പിക്കാന്‍ ഞാന്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നു. അതിന്റെ ഫലം പുറത്തുവരുന്നത് കാണുമ്പോള്‍ വളരെ സന്തോഷം'-സഞ്ജു പറഞ്ഞു. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തില്‍ 74 റണ്‍സെടുത്ത സഞ്ജു പഞ്ചാബിനെതിരേ 85 റണ്‍സുമാണ് അടിച്ചെടുത്തത്. രണ്ട് മത്സരത്തില്‍ നിന്ന് 159 റണ്‍സുമായി ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ നിലവില്‍ നാലാം സ്ഥാനത്താണ് സഞ്ജു സാംസണ്‍.

Story first published: Monday, September 28, 2020, 16:16 [IST]
Other articles published on Sep 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X