IPL 2020: ധോണിയെപ്പോലെ കളിക്കാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല, അത് എളുപ്പമല്ല- സഞ്ജു സാംസണ്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും കൈയടി വാങ്ങുന്ന താരങ്ങളിലൊരാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. കളിച്ച രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറിയോടെ കളിയിലെ താരമാകാന്‍ സഞ്ജുവിന് സാധിച്ചു. എം എസ് ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ചതിനാല്‍ പകരക്കാരനെ തേടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വരാന്‍ സഞ്ജു പ്രകടനം കൊണ്ട് അവകാശം നേടിയെടുക്കുകയാണ്. ഇതിനോടകം ഇന്ത്യക്കുവേണ്ടി കളിച്ചെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല.

ധോണിയുടെ പകരക്കാരനാകാന്‍ റിഷഭ് പന്തിന് സെലക്ടര്‍മാര്‍ മുഖ്യ പരിഗണന നല്‍കുന്നുണ്ടെങ്കിലും സഞ്ജുവിന്റെ പ്രകടനം കണ്ടില്ലെന്ന് നടിക്കാന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കില്ല. പലപ്പോഴും സഞ്ജുവിനെ ധോണിയുമായി താരതമ്യം ചെയപ്പെടുന്നുണ്ട്. ഇപ്പോഴിതാ അടുത്ത ധോണിയാണോ എന്ന ചോദ്യത്തിന് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ധോണിയെപ്പോലെ കളിക്കാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നാണ് സഞ്ജു വ്യക്തമാക്കിയത്.

'ഒരാള്‍ക്കും ധോണിയെപ്പോലെ കളിക്കാനോ അദ്ദേഹത്തെ അനുകരിക്കാനോ സാധിക്കില്ലെന്ന് ഉറപ്പുണ്ട്. ധോണിയെപ്പോലെ കളിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനാല്‍ അക്കാര്യം ഒഴിവാക്കുക. ഞാനൊരിക്കലും ധോണിയെപ്പോലെ കളിക്കാന്‍ ആലോചിച്ചിട്ടില്ല. ധോണി ക്രിക്കറ്റിലേയും ഇന്ത്യയുടെയും ഇതിഹാസമാണ്. ഞാന്‍ എന്റെ മത്സരത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. എന്താണ് എനിക്ക് ചെയ്യാനാകുന്നതെന്നും ടീമിനെ ജയിപ്പിക്കാന്‍ എങ്ങനെ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാമെന്നുമാണ് ആലോചിക്കാറ്'-സഞ്ജു പറഞ്ഞു.

ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ കെ എല്‍ രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി പരിഗണിക്കുന്നുണ്ടെങ്കിലും സ്‌പെഷ്യലിസ്റ്റ് കീപ്പറെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. അടുത്ത വര്‍ഷം രണ്ട് ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ സഞ്ജു സാംസണും റിഷഭ് പന്തും ഇഷാന്‍ കിഷനും തമ്മില്‍ ഈ സ്ഥാനത്തിനായി കഠിന മത്സരമാണ് നടക്കുന്നത്.

കോലിയുമായി ജിമ്മില്‍ സംസാരിച്ചത് കരിയറിലും കാഴ്ചപ്പാടിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ചും സഞ്ജു പ്രതികരിച്ചു. 'ഇന്ത്യന്‍ ടീമിലുള്ളപ്പോള്‍ ജിമ്മില്‍ വിരാട് ഭായിയുമായി സംസാരിച്ചു. വ്യത്യസ്തമായ കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരുന്നു. എത്ര വര്‍ഷം കളി തുടരനാണ് ആഗ്രഹിക്കുന്നതെന്ന് കോലി ചോദിച്ചു,ഞാന്‍ 10 വര്‍ഷമെന്ന് മറുപടിയും പറഞ്ഞു.

10 വര്‍ഷത്തേക്ക് വേണ്ടി എല്ലാം നല്‍കുകയെന്നും അതിന് ശേഷം കേരളത്തിലെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ത്തന്നെ വരുന്ന 10 വര്‍ഷത്തിലേക്കുവേണ്ടി എന്റെ ഏറ്റവും മികച്ചതെല്ലാം അര്‍പ്പിക്കാനാണ് തീരുമാനം'-സഞ്ജു പറഞ്ഞു. ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയും കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് സഞ്ജു നേടിയത്. രണ്ട് മത്സരത്തില്‍ നിന്ന് 159 റണ്‍സുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ നിലവില്‍ നാലാം സ്ഥാനത്താണ് സഞ്ജു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications