Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: അത്രയും കഴിവുള്ള താരം ഇന്ത്യന്‍ ടീമിലെത്താത്തത് ഞെട്ടിച്ചു, പ്രതിഭയെന്ന് ഓസീസ് ഇതിഹാസം!!

ദുബായ്: രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തെ പുകഴ്ത്തി ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന്‍ വോണ്‍. സഞ്ജുവിനെ പോലൊരു ഇന്ത്യന്‍ ടീമിന് പുറത്തിരിക്കുന്നത് വലിയ അദ്ഭുതമാണെന്നും വോണ്‍ പറയുന്നു. മഹാപ്രതിഭയാണ് സഞ്ജുവെന്നും, രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും വോണ്‍ പറഞ്ഞു. വമ്പനടികള്‍ക്ക് ശേഷം സഞ്ജുവിന് പല മുന്‍ താരങ്ങളില്‍ നിന്നും പിന്തുണ വര്‍ധിച്ച് വരികയാണ്.

അത് ഞെട്ടിക്കുന്നു

അത് ഞെട്ടിക്കുന്നു

സഞ്ജു സാംസണിനെ പോലുള്ള ഒരു പ്രതിഭ ഇന്ത്യയുടെ മൂന്ന് ടീമുകളുടെയും ഭാഗമല്ല എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. എന്തൊരു കളിക്കാരനാണ് സഞ്ജു. ഇത് ഞാന്‍ കുറേ കാലമായി പറയുന്നത്. ഒരുപാട് കാലത്തിന് ശേഷം ഞാന്‍ കണ്ട ഏറ്റവും ആവേശം നിറയ്ക്കുന്ന കളിക്കാരിലൊരാളാണ് സഞ്ജു. അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല എന്നത് അദ്ഭുതപ്പെടുത്തുന്നതാണെന്നും വോണ്‍ പറയുന്നു. ചാമ്പ്യന്‍ ക്രിക്കറ്ററാണ് സഞ്ജു. അത്രയ്ക്കും മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് കഴിവുണ്ടെന്നും ഷെയ്ന്‍ വോണ്‍ വ്യക്തമാക്കി.

ഷോട്ടുകളുടെ ഭംഗി

ഷോട്ടുകളുടെ ഭംഗി

സഞ്ജു എല്ലാ ഷോട്ടുകളും കളിക്കാന്‍ കഴിവുള്ള താരമാണ്. അതോടൊപ്പം ക്ലാസ് താരവുമാണ്. വളരെ സ്ഥിരതയുള്ള പ്രകടനമാണ് സഞ്ജുവില്‍ നിന്നുണ്ടാവുന്നത്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജുവിന്റെ പ്രകടനം കിരീടത്തിലേക്ക് നയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വൈകാതെ തന്നെ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളില്‍ സഞ്ജുവിനെ കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും വോണ്‍ പറഞ്ഞു. സിഎസ്‌കെയ്‌ക്കെതിരെ 19 പന്തിലാണ് സഞ്ജു അര്‍ധ സെഞ്ച്വറി കുറിച്ചത്. നേരത്തെ ഇന്ത്യക്ക് വേണ്ടി നാല് ടി20 മത്സരങ്ങളാണ് കളിച്ചത്. എന്നാല്‍ ടീമില്‍ തുടരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

സ്റ്റൈല്‍ മാറിയെന്ന് ഗവാസ്‌കര്‍

സ്റ്റൈല്‍ മാറിയെന്ന് ഗവാസ്‌കര്‍

സഞ്ജുവിന്റെ ഗെയിം സ്റ്റൈല്‍ തന്നെ മാറിയെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ശരീരം ഫിറ്റായി നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യന്‍ ടീമിലെത്താനുള്ള സഞ്ജുവിന്റെ ശ്രമങ്ങളാണ് ഇതിലൂടെ കാണേണ്ടത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജുവിന്റെ കഴിവിനെ കുറിച്ച് യാതൊരു സംശയവുമില്ല. തകര്‍പ്പന്‍ ബാറ്റ്‌സ്മാനാണ് അദ്ദേഹം. വിക്കറ്റ് കീപ്പിംഗിനെ കുറിച്ചായിരുന്നു സംശയം. എന്നാല്‍ ആ പ്രശ്‌നവും സഞ്ജു പരിഹരിച്ചു. ഇത്തവണ കീപ്പിംഗില്‍ അദ്ദേഹം ഞെട്ടിച്ചെന്നും ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം ഇപ്പോഴത്തെ ഫോം സീസണ്‍ മുഴുവന്‍ തുടര്‍ന്ന് സഞ്ജു ഇന്ത്യന്‍ ടീമില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു.

ഗംഭീറിന്റെ പിന്തുണ

ഗംഭീറിന്റെ പിന്തുണ

മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും സഞ്ജുവിനെ പുകഴ്ത്തിയിരുന്നു. ഇന്ത്യന്‍ യുവനിരയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജുവെന്ന് ഗംഭീര്‍ കുറിച്ചു. സഞ്ജു ഇതുവരെ എത്തിപ്പെടാത്ത ടീം ഇന്ത്യന്‍ ടീം മാത്രമാണെന്നും, ബാക്കിയെല്ലാവര്‍ക്കും സഞ്ജുവിനെ കളിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും ഗംഭീര്‍ കുറിച്ചു. വിചിത്രമായി തോന്നുവെന്നും ഗംഭീര്‍ പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയിലും സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് കൊണ്ടുവരണമെന്ന വാദം ശക്തമായിട്ടുണ്ട്.

Story first published: Sunday, September 27, 2020, 14:33 [IST]
Other articles published on Sep 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+