വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: അവരാണ് അഞ്ച് സിക്‌സറിന് കാരണക്കാര്‍, ടീമിലെ മോറ്റിവേറ്റര്‍മാരെ വെളിപ്പെടുത്തി തേവാത്തിയ!!

By Vaisakhan MK

ദുബായ്: ഒറ്റ മത്സരം കൊണ്ട് സ്റ്റാറാവുക എന്ന് പറഞ്ഞാല്‍ ഇതാണ്. രാഹുല്‍ തേവാത്തിയ ഐപിഎല്ലിലെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ട് സഹതാരങ്ങളാണ് തന്നെ സഹായിച്ചതെന്ന് തേവാത്തിയ പറയുന്നു. ആദ്യത്തെ 20 പന്തുകള്‍ എന്റെ കരിയറിലെ തന്നെ ഏറ്റവും മോശപ്പെട്ട പന്തുകളായിരുന്നു. എന്നാല്‍ ഒരിക്കല്‍ സിക്‌സര്‍ അടിച്ചാല്‍ അത് തുടരാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അതാണ് കോട്രെലിന്റെ ഓവറില്‍ സാധ്യമായതെന്ന് തേവാത്തിയ പറഞ്ഞു.

Tewatia Reveals The Secret Behind His Innings | Oneindia Malayalam
ആറ് സിക്‌സറിനാണ് ശ്രമിച്ചത്

ആറ് സിക്‌സറിനാണ് ശ്രമിച്ചത്

ഷെല്‍ഡണ്‍ കോട്രെലിന്റെ ഓവറില്‍ അഞ്ച് സിക്‌സര്‍ അടിക്കണമെന്നായിരുന്നില്ല ഞാന്‍ കരുതിയത്. ലെഗ് സ്പിന്നറെ നേരിടുക എന്നതായിരുന്നു എന്റെ ചുമതല. ആറ് സിക്‌സറടിക്കുക എന്നതായിരുന്നു ഞാന്‍ ലക്ഷ്യമിട്ടത്. പക്ഷേ ഇത് ആദ്യ നേടാനാവുമെന്ന് കരുതിയിരുന്നില്ല. പക്ഷേ ഒരു ഘട്ടം വന്നപ്പോള്‍ എനിക്കും ആറ് സിക്‌സറടിക്കാം എന്ന് ബോധ്യപ്പെടുകയായിരുന്നു. അഞ്ച് സിക്‌സര്‍ ആ ഓവറില്‍ അടിക്കുമെന്ന് പോലും ഞാന്‍ കരുതിയിരുന്നില്ല. കോട്രെലിന്റെ ഓവറില്‍ പരമാവധി റണ്‍സ് നേടണമെന്ന് കരുതിയിരുന്നു. എന്നാല്‍ ലക്ഷ്യത്തിലേക്ക് എത്തുമായിരുന്നുള്ളൂ.

അവരാണ് സിക്‌സറിന് പിന്നില്‍

അവരാണ് സിക്‌സറിന് പിന്നില്‍

എന്റെ വമ്പനടികള്‍ക്ക് പിന്നില്‍ ടീമിലെ രണ്ട് സഹതാരങ്ങളാണ്. സഞ്ജു സാംസണും റോബിന്‍ ഉത്തപ്പയുമാണ് ആ താരങ്ങള്‍. ഇവര്‍ രണ്ടുപേരുമാണ് എനിക്ക് ആത്മവിശ്വാസം തന്നത്. ഒരു സിക്‌സര്‍ അടിച്ച് തുടങ്ങിയാല്‍, പിന്നീട് എളുപ്പത്തില്‍ മുന്നോട്ട് പോകാമെന്നും എനിക്കറിയാമായിരുന്നു. അവസാന നാലോവറില്‍ 18 റണ്‍സ് വെച്ച് നേടാനായാല്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിക്കാനാവുമെന്ന് എനിക്കും സഞ്ജുവിനും അറിയാമായിരുന്നു. എന്നോട് ഈ അവസരത്തില്‍ പതറരുതെന്ന് സഞ്ജുവാണ് പറഞ്ഞത്. എന്നോട് വെടിക്കെട്ടിന് ശ്രമിക്കാന്‍ തന്നെയാണ് സഞ്ജു ആവശ്യപ്പെട്ടത്.

നിങ്ങള്‍ ഗെയിം ചേഞ്ചര്‍മാര്‍

നിങ്ങള്‍ ഗെയിം ചേഞ്ചര്‍മാര്‍

സഞ്ജു രാജസ്ഥാന്‍ ടീമിലെ സീനിയര്‍ കളിക്കാരനാണ്. എന്നെ അദ്ദേഹം വര്‍ഷങ്ങളായി കാണുന്നുണ്ട്. നെറ്റ്‌സിലെ എന്റെ പ്രകടനം കണ്ട സഞ്ജു ടീമിലെ ഗെയിം ചേഞ്ചര്‍ ആകുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. സഞ്ജു പുറത്തായ ശേഷം റോബിന്‍ ഉത്തപ്പയാണ് ക്രീസിലെത്തിയത്. ഉത്തപ്പയും ഒരുപാട് ആത്മവിശ്വാസമാണ് എനിക്ക് നല്‍കിയത്. ഒരു സിക്‌സര്‍ അടിച്ചതോടെ ഉത്തപ്പ പറഞ്ഞത്, ഇനി പിന്നോട്ട് നോക്കാന്‍ പാടില്ല, തുടരെ സിക്‌സറുകള്‍ അടിക്കാനാണ്. ഇതാണ് അഞ്ച് സിക്‌സറുകള്‍ക്കുള്ള ആത്മവിശ്വാസം നല്‍കിയതെന്നും തേവാത്തിയ പറഞ്ഞു.

എന്റെ ഷോട്ടുകള്‍ ലക്ഷ്യം കണ്ടില്ല

എന്റെ ഷോട്ടുകള്‍ ലക്ഷ്യം കണ്ടില്ല

കഴിഞ്ഞ ഒരു വര്‍ഷമായി നല്ല രീതിയില്‍ താന്‍ ബാറ്റ് ചെയ്യുന്നുണ്ടെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു. പക്ഷേ ചില കാര്യങ്ങള്‍ ശരിയായി വരാത്തത്തില്‍ ഞാന്‍ അസന്തുഷ്ടനായിരുന്നു. പക്ഷേ ഞാന്‍ ബാറ്റിംഗ് സ്റ്റൈലൊന്നും മാറ്റിയില്ല. നല്ല ആത്മവിശ്വാസവുമുണ്ടായിരുന്നു. ടീമിനെ വിജയിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സാംസണ്‍ പറഞ്ഞു. എന്താണ് എന്റെ ബാറ്റിംഗിലെ പ്രശ്‌നമെന്ന് പരിശോധിച്ച്, അതിനെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. പത്ത് വര്‍ഷം ക്രിക്കറ്റ് കളത്തില്‍ ഞാനുണ്ട്. അത് എന്നെ സ്വാധീനിച്ചു. എന്റെ അച്ഛന്‍ ശക്തനായ വ്യക്തിയാണ്. അതാണ് പവര്‍ ഹിറ്റിംഗിന് എന്നെ സഹായിക്കുന്നതെന്നും സഞ്ജു പറഞ്ഞു.

Story first published: Monday, September 28, 2020, 16:28 [IST]
Other articles published on Sep 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X