Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഗ്രൗണ്ടിന് പുറത്ത് പോയാല്‍ സിക്‌സര്‍, ഷാര്‍ജയില്‍ ബൗണ്ടറി നിയമം മാറ്റണമെന്ന് മഞ്ജരേക്കര്‍!

ദുബായ്: ഷാര്‍ജയിലെ റണ്ണൊഴുകുന്ന പിച്ചില്‍ പുതിയ ബൗണ്ടറി നിയമങ്ങള്‍ നിര്‍ദേശിച്ച് സഞ്ജയ് മഞ്ജരേക്കര്‍. ബൗണ്ടറി ലൈനിന് അപ്പുറം പന്ത് വന്ന് വീണാല്‍ ഫോറായി കാണമെന്നും, സ്‌റ്റോഡിയത്തിന് പുറത്ത് പന്ത് പോയാല്‍ സിക്‌സായി കാണണമെന്നുമാണ് മഞ്ജരേക്കറുടെ നിര്‍ദേശം. ഷാര്‍ജയില്‍ ഇതാണ് എന്റെ പുതിയ നിയമമെന്നും, നിങ്ങള്‍ ഇതിനോട് യോജിക്കുന്നുണ്ടോ എന്നും മഞ്ജരേക്കര്‍ ചോദിച്ചു. ഷാര്‍ജയില്‍ ബൗളര്‍മാര്‍ക്ക് കാര്യമായി നേട്ടമുണ്ടാക്കുന്ന ഒരു മത്സരം പോലും ഉണ്ടായിട്ടില്ല. അതാണ് മഞ്ജരേക്കറുടെ നിര്‍ദേശത്തിന് കാരണം.

1

ടി20 ക്രിക്കറ്റില്‍ ബൗളര്‍മാര്‍ക്ക് ആധിപത്യം കുറയുന്നുവെന്നും, ബാറ്റ്‌സ്മാന്‍ അനുകൂല മത്സരമായി മാറിയിരിക്കുന്നുവെന്നും വിമര്‍ശനം ശക്തമാണ്. അതേസമയം മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയന്‍ വോണ്‍ ടി20 ക്രിക്കറ്റില്‍ ബൗളര്‍മാര്‍ക്കും കൂടി ആധിപത്യം കിട്ടുന്ന തരത്തില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ബൗണ്ടറികളുടെ നീളം ഗ്രൗണ്ടിനും വേദിക്കും അനുസരിച്ച് കൂട്ടാനാണ് വോണിന്റെ നിര്‍ദേശം. അതേസമയം ചെറിയ ഗ്രൗണ്ടില്‍ ഔട്ട്ഫീല്‍ഡില്‍ കൂടുതല്‍ പുല്ല് നിറയ്ക്കണമെന്നും വോണ്‍ പുല്ല് നിറച്ച ഗ്രൗണ്ടില്‍ ബൗണ്ടറി ലൈന്‍ അതിവേഗത്തില്‍ കടക്കുക വളരെ പ്രയാസകരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബാറ്റും ബോളും തമ്മിലായിരിക്കണം പോരാട്ടമെന്നും, അല്ലാതെ വെറും സിക്‌സര്‍ അടിക്കുന്നതല്ല ടി20 ക്രിക്കറ്റെന്നും ഷെയ്ന്‍ വോണ്‍ പറയുന്നു. അതേസമയം സൗരവ് ഗാംഗുലിയെയും കെവിന്‍ പീറ്റേഴ്‌സണെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട് വോണ്‍. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് വോയും നിര്‍ദേശവുമായി രംഗത്തെത്തി. ലെഗ് ബൈകള്‍ റണ്‍സായി പരിഗണിക്കരുതെന്നാണ് മാര്‍ക്ക് വോ നിര്‍ദേശിക്കുന്നത്. പകരം അത് ഡെഡ് ബോളായി കാണണമെന്നും, പന്ത് മിസായി ബൗണ്ടറിയിലേക്ക് പോകുന്നത് വഴി അധിക റണ്‍സ് ബാറ്റിംഗ് ടീമിന് നല്‍കരുതെന്നും മാര്‍ക്ക് വോ പറഞ്ഞു.

അതേസമയം മഞ്ജരേക്കറും ഇത്തരത്തിലുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. യുഎഇയിലെ ഏറ്റവും ചെറിയ സ്റ്റേഡിയമാണ് ഷാര്‍ജ. മറ്റ് രണ്ട് സ്റ്റേഡിയങ്ങളിലും ബൗണ്ടറിയുടെ നീളക്കുറവ് കാരണം റണ്ണൊഴുകുന്നത് കുറവാണ്. ഈ വര്‍ഷം നാല് മത്സരങ്ങളാണ് ഷാര്‍ജയില്‍ കളിച്ചത്. ഏഴ് ഇന്നിംഗ്‌സുകളില്‍ 200 റണ്‍സിലധികം പിറക്കുകയും ചെയ്തു. ഇത് ബൗളര്‍മാരെ വല്ലാതെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മാറ്റങ്ങളൊന്നും ഉടന്‍ ടി20 ക്രിക്കറ്റുണ്ടാവില്ലെന്ന് ഉറപ്പാണ്. ബാറ്റിംഗ് പിച്ചുകളെയാണ് ഐസിസിയും ബിസിസിഐയും പ്രോത്സാഹിപ്പിക്കുന്നത്.

Story first published: Monday, October 5, 2020, 15:20 [IST]
Other articles published on Oct 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+