IPL 2020: ബാറ്റിങ് കരുത്തില്‍ ടീമുകളുടെ റാങ്ക്? സഞ്ജയ് മഞ്ജരേക്കര്‍ തിരഞ്ഞെടുക്കുന്നു
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ഈ മാസം 19ന് ആരംഭിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തിലും പഴയ ഐപിഎല്ലിന്റെ ആവേശം ഒട്ടും ചോരാതെ ഇത്തവണയും ടൂര്‍ണമെന്റ് നടത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിസിസിഐ. വിദേശ താരങ്ങളെല്ലാം ഇത്തവണത്തെ സീസണില്‍ കളിക്കും. യുഎഇയിലെ ക്വാറന്റെയ്ന്‍ അവസാനിച്ച് സിഎസ്‌കെ ഒഴികെയുള്ള ടീമുകള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇത്തവണത്തെ ടീമുകള്‍ ഒന്നിനൊന്ന് മെച്ചമാണെങ്കിലും ബാറ്റിങ് കരുത്തില്‍ ഏറ്റവും ശക്തര്‍ ആരാണ്? സഞ്ജയ് മഞ്ജരേക്കര്‍ തിരഞ്ഞെടുത്തത് ഇങ്ങനെ.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സഞ്ജയുടെ അഭിപ്രായത്തില്‍ ബാറ്റിങ് കരുത്തില്‍ മുന്നില്‍. സുരേഷ് റെയ്‌ന ഇത്തവണ ടീമിലില്ലെങ്കിലും മികച്ച താരനിര തന്നെയാണ് സിഎസ്‌കെയുടേത്. ഫഫ് ഡുപ്ലെസിസ്, ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായിഡു, എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ,രവീന്ദ്ര ജഡേജ,കേദാര്‍ ജാദവ്,മുരളി വിജയ്, തുടങ്ങിയവരാണ് ബാറ്റിങ് നിരയിലുള്ളത്.

കിങ്‌സ് ഇലവന്‍ പഞ്ചാബ്
കെഎല്‍ രാഹുല്‍ നയിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ബാറ്റിങ് കരുത്തില്‍ രണ്ടാം സ്ഥാനത്ത്. കെഎല്‍ രാഹുല്‍, മന്ദീപ് സിങ്, ക്രിസ് ഗെയ്ല്‍, കരുണ്‍ നായര്‍, ദീപക് ഹൂഡ, ഗ്ലെന്‍ മാക്‌സ്‌വെല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍ എന്നിവരാണ് ബാറ്റിങ് നിരയിലെ പ്രധാനികള്‍.

ഡല്‍ഹി ക്യാപിറ്റല്‍സ്
മൂന്നാം സ്ഥാനക്കാരായി ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് തിരഞ്ഞെടുത്ത്. മികച്ച താരനിര അവര്‍ക്കുണ്ട്. ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ,പൃത്ഥി ഷാ,ശ്രേയസ് അയ്യര്‍,മാര്‍ക്കസ് സ്റ്റോയിനിസ്,ഷിംറോന്‍ ഹെറ്റ്‌മെയര്‍,അലക്‌സ് ക്യാരി ഇങ്ങനെ നീളുന്നു ഡല്‍ഹിയുടെ ബാറ്റിങ് നിര.

മുംബൈ ഇന്ത്യന്‍സ്
നാല് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ ബാറ്റിങ് കരുത്തില്‍ നാലാം സ്ഥാനത്താണെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക്, ആദിത്യ താരെ, സൗരഭ് തിവാരി, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ്, ക്രിസ് ലിന്‍, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍ എന്നിവരാണ് ടീമിലെ പ്രധാന ബാറ്റ്‌സ്മാന്‍മാര്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു
ഐപിഎല്ലില്‍ ഇതുവരെ കപ്പ് നേടാത്ത ആര്‍സിബി ബാറ്റിങ് കരുത്തില്‍ അഞ്ചാം സ്ഥാനത്താണ്. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ആരോണ്‍ ഫിഞ്ച്,പാര്‍ഥിവ് പട്ടേല്‍,ജോഷ് ഫിലിപ്പ് തുടങ്ങിയവരാണ് ബാറ്റിങ് നിരയിലെ പ്രധാനികള്‍. പതിവില്‍ നിന്ന് വ്യത്യസ്തമായി മികച്ച ബൗളിങ് നിര ബംഗളൂരുവിനൊപ്പമുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ദിനേഷ് കാര്‍ത്തിക് നായകനായുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിങ് കരുത്തില്‍ ആറാം സ്ഥാനത്താണ്. ആന്‍ഡ്രേ റസല്‍,നിധീഷ് റാണ,സിദ്ധേഷ് ലാദ്,ശുബ്മാന്‍ ഗില്‍,രാഹുല്‍ ത്രിപതി,ഇയാന്‍ മോര്‍ഗന്‍ എന്നിവരാണ് കെകെആറിന്റെ ബാറ്റിങ് കരുത്ത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഒരു തവണ ഐപിഎല്‍ കിരീടം ചൂടിയ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണ ബാറ്റിങ് കരുത്തില്‍ ഏഴാമതാണെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. ഡേവിഡ് വാര്‍ണര്‍,വൃദ്ധിമാന്‍ സാഹ,കെയ്ന്‍ വില്യംസണ്‍,ജോണി ബെയര്‍സ്‌റ്റോ,മനീഷ് പാണ്ഡെ,വിജയ് ശങ്കര്‍ എന്നിവരാണ് ഹൈദരാബാദ് നിരയിലെ പ്രധാന ബാറ്റ്‌സ്മാന്‍മാര്‍.

രാജസ്ഥാന്‍ റോയല്‍സ്
ഇത്തവണ ഏറ്റവും മോശം ബാറ്റിങ് നിര രാജസ്ഥാന്‍ റോയല്‍സിന്റേതാണെന്നാണ് സഞ്ജയ് പറയുന്നത്. ബെന്‍ സ്റ്റോക്‌സ്,സ്റ്റീവ് സ്മിത്ത്,ജോസ് ബട്‌ലര്‍,മനാന്‍ വോറ,റിയാന്‍ പരാഗ്,സഞ്ജു സാംസണ്‍,റോബിന്‍ ഉത്തപ്പ,ഡേവിഡ് മില്ലര്‍ എന്നിവരാണ് രാജസ്ഥാന്റെ ബാറ്റിങ് കരുത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications