For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കര്‍, കോലിക്ക് ഇടമില്ല

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആവേശം ഫൈനലിലേക്ക് കടക്കുകയാണ്. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളിയാരെന്ന് ഇന്നറിയാം. ഇന്ന് നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടത്തിലെ വിജയിയാവും ഫൈനലില്‍ മുംബൈയുടെ എതിരാളിയാവുക. നാല് തവണ ഇതിനോടകം ഐപിഎല്‍ കിരീടം നേടിയ മുംബൈക്ക് തന്നെയാണ് ഇത്തവണയും കൂടുതല്‍ വിജയ സാധ്യതയുള്ളത്. ഇപ്പോഴിതാ ഈ വര്‍ഷത്തെ ഐപിഎല്ലിലെ മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ സഞ്ജയ് മഞ്ജരേക്കര്‍.

ടോപ് ഓഡര്‍ (രാഹുല്‍, മായങ്ക്, സൂര്യകുമാര്‍)

ടോപ് ഓഡര്‍ (രാഹുല്‍, മായങ്ക്, സൂര്യകുമാര്‍)

ഓപ്പണര്‍മാരായി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണിങ് കൂട്ടുകെട്ടിനെയാണ് സഞ്ജയ് തിരഞ്ഞെടുത്തത്. കെ എല്‍ രാഹുലിനൊപ്പം മായങ്ക് അഗര്‍വാളാണ് ഓപ്പണര്‍. ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 670 റണ്‍സുമായി രാഹുലാണ് നിലവില്‍ റണ്‍വേട്ടക്കാരില്‍ മുന്നില്‍. രണ്ട് മത്സരം മാത്രം ശേഷിക്കെ രാഹുലിന്റെ െൈകയില്‍ നിന്നും ഓറഞ്ച് ക്യാപ് തട്ടിയെടുക്കുക പ്രയാസമാണ്. 11 മത്സരങ്ങളില്‍ നിന്ന് 424 റണ്‍സാണ് മായങ്ക് അഗര്‍വാള്‍ നേടിയത്. പരിക്ക് ഇതിനിടെ മായങ്കിനെ വേട്ടയാടിയിരുന്നു. മൂന്നാം നമ്പറില്‍ മുംബൈ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെയാണ് സഞ്ജയ് തിരഞ്ഞെടുത്തത്. ഈ സീസണില്‍ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന താരങ്ങളിലൊരാളാണ് സൂര്യകുമാര്‍. 15 മത്സരങ്ങളില്‍ നിന്ന് 461 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. രോഹിത് ശര്‍മ,വിരാട് കോലി തുടങ്ങിയ പ്രമുഖരെ സഞ്ജയ് പരിഗണിച്ചില്ല.

മധ്യനിര (എബിഡി, പുരാന്‍, അക്‌സര്‍,റാഷിദ്)

മധ്യനിര (എബിഡി, പുരാന്‍, അക്‌സര്‍,റാഷിദ്)

ആര്‍സിബിയുടെ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സാണ് മധ്യനിരയിലെ പ്രധാന താരം. ആര്‍സിബി പുറത്തായെങ്കിലും 15 മത്സരത്തില്‍ നിന്ന് 454 റണ്‍സാണ് എബിഡി അടിച്ചെടുത്തത്. ആര്‍സിബി വന്‍ തകര്‍ച്ച നേരിട്ടപ്പോഴും ഒറ്റക്ക് ടീമിനെ കരകയറ്റാന്‍ എബിഡിക്ക് സാധിച്ചിട്ടുണ്ട്. പഞ്ചാബിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാനാണ് മറ്റൊരു താരം. 14 മത്സരത്തില്‍ നിന്ന് 353 റണ്‍സ് നേടി പുരാന്‍ ശ്രദ്ധേയ ഫീല്‍ഡിങ്ങുകൊണ്ടും കൈയടി നേടിയിരുന്നു. രണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍മാരാണ് സഞ്ജയുടെ ടീമിലുള്ളത്. ഡല്‍ഹിയുടെ അക്‌സര്‍ പട്ടേലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റാഷിദ് ഖാനും. ഇരുവരും സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

ബൗളിങ് നിര (ആര്‍ച്ചര്‍. ചഹാല്‍, ഷമി, ബൂംറ)

ബൗളിങ് നിര (ആര്‍ച്ചര്‍. ചഹാല്‍, ഷമി, ബൂംറ)

രാജസ്ഥാന്‍ റോയല്‍സിന്റെ ജോഫ്ര ആര്‍ച്ചറാണ് പേസ് ബൗളര്‍മാരിലൊരാള്‍. രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും 20 വിക്കറ്റുമായി ആര്‍ച്ചര്‍ കൈയടി നേടി. മുംബൈ ഇന്ത്യന്‍സ് പേസറും നിലവിലെ പര്‍പ്പിള്‍ ക്യാപ് ഉടമയുമായ ബൂംറയാണ് മറ്റൊരാള്‍. 27 വിക്കറ്റാണ് ബൂംറ ഇതിനോടകം വീഴ്ത്തിയത്. 20 വിക്കറ്റ് വീഴ്ത്തിയ പഞ്ചാബിന്റെ മുഹമ്മദ് ഷമിയാണ് മറ്റൊരു താരം. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ ആര്‍സിബിയുടെ യുസ്‌വേന്ദ്ര ചഹാലിനെയും ടീമില്‍ ഉള്‍പ്പെടുത്തി. 21 വിക്കറ്റാണ് ചഹാല്‍ ഈ സീസണില്‍ വീഴ്ത്തിയത്.

Story first published: Sunday, November 8, 2020, 11:28 [IST]
Other articles published on Nov 8, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+