വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സൂപ്പര്‍ സാഹ- എന്തൊരു ഇന്നിങ്‌സ്, കൈയടിച്ച് സച്ചിനുള്‍പ്പെടെ പ്രമുഖര്‍

ഓപ്പണറായി ഇറങ്ങിയ സാഹ 87 റണ്‍സ് അടിച്ചെടുത്തിരുന്നു

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കണ്ണഞ്ചിക്കുന്ന ബാറ്റിങ് പ്രകടനം നടത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം വൃധിമാന്‍ സാഹയെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഓപ്പണറായി ഖഇറങ്ങിയ സാഹ ഡല്‍ഹി ബൗളര്‍മാര്‍ക്കു മേല്‍ കത്തിക്കയറുകയായിരുന്നു. വെറും 45 പന്തില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 87 റണ്‍സാണ് സാഹ വാരിക്കൂട്ടിയത്. അര്‍ഹിച്ച സെഞ്ച്വറിക്ക് 13 റണ്‍സ് അകലെ അദ്ദേഹം പുറത്താവുകയായിരുന്നു.

1

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ രണ്ടു വിക്കറ്റിന് 219 റണ്‍സെന്ന വമ്പന്‍ സ്‌കോറിലെത്തിക്കുന്നതില്‍ സാഹയുടെ ഇന്നിങ്‌സ് നിര്‍ണായകമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ വാര്‍ണര്‍- സാഹ ജോടി 107 റണ്‍സ് നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ഓപ്പണറുമായ ജോണി ബെയര്‍സ്‌റ്റോയ്ക്കു പകരമാണ് സാഹ ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനിലെത്തിയത്. ബെയര്‍‌സ്റ്റോയുടെ അഭാവം നികത്തുന്ന പ്രകടനം പുറത്തെടുക്കാനും അദ്ദേഹത്തിനു സാധിച്ചു. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരടക്കം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സാഹയുടെ ഇന്നിങ്‌സിനെ പ്രശംസിച്ചത്.

ഇന്ത്യക്കു വേണ്ടി ഒരു ഫോര്‍മാറ്റില്‍ വിക്കറ്റ് കീപ്പറായിരിക്കുമ്പോള്‍, 2008 മുതല്‍ ഐപിഎല്ലില്‍ കളിക്കുമ്പോള്‍, 25ന് അടുത്ത് ശരാശരിയും 132 സ്‌ട്രൈക്ക് റേറ്റുണ്ടായിട്ടും പലപ്പോഴും പ്ലെയിങ് ഇലവന് പുറത്തായാല്‍ ഇങ്ങനെയായിരിക്കും നിങ്ങള്‍ നിരാശ പ്രകടിപ്പിക്കുക. എന്തൊരു ഇന്നിങ്‌സാണ് സാഹയെന്നു ആര്‍പി സിങ് ട്വീറ്റ് ചെയ്തു.

ഇതാണ് ശരിയായ ചോയ്‌സ് ബേബി സാഹ. കലക്കന്‍ അടിയായിരുന്നു. ആസ്വദിച്ചു, ഉജ്ജ്വല ഇന്നിങ്‌സ് വൃധിമാന്‍ സാഹയെന്ന് വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

വളരെ സ്മാര്‍ട്ട് ബാറ്റിങ് വൃധിമാന്‍ സാഹ. ബോളിന്റെ ലൈനും ലെങ്തും മനസ്സിലാക്കി ഷോട്ടുകള്‍ മെച്ചപ്പെടുത്തി. ഗംഭീര ഇന്നിങ്‌സായിരുന്നു, ഒരുപാട് ആസ്വദിച്ചാണ് ഞാന്‍ കണ്ടതെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

ജീവിതത്തില്‍ ചിലപ്പോള്‍ മറ്റു ഓപ്ഷനുകള്‍ ഇല്ലാതിരിക്കുമ്പോല്‍ നിങ്ങള്‍ കഴിയാവുന്നതിന്റെ പരമാവധി ശ്രമിക്കും. കഴിഞ്ഞ കുറച്ചു ദിവങ്ങളായി പോയിന്റ് പട്ടികയില്‍ താഴെയുള്ള ടീമുകളില്‍ നിന്നും നമ്മള്‍ ഇതു കാണുന്നതാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്തവരെ എല്ലായ്‌പ്പോഴും ഭയക്കണമെന്നായിരുന്നു ഹര്‍ഷ ഭോഗലെയുടെ ട്വീറ്റ്.

വൃധിമാന്‍ സാഹയില്‍ നിന്നും അസാധാരണ ബാറ്റിങ്. 45 പന്തില്‍ 87 റണ്‍സ്. സീസണിലെ രണ്ടാമത്തെ മാത്രം മല്‍സരമാണ് അദ്ദേഹം കളിച്ചത്. ഹൈദരാബാദിന് ജയിച്ചേ തീരൂവെന്ന മല്‍സരത്തില്‍ എന്തൊരു സംഭാവനയാണ് സാഹ നല്‍കിയത്. അഭിനന്ദനങ്ങളെന്നു ആര്‍ വിനയ് കുമാര്‍ ട്വീറ്റ് ചെയ്തു.

Story first published: Tuesday, October 27, 2020, 22:32 [IST]
Other articles published on Oct 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X