Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020:ഡല്‍ഹിയുടെ ക്യാപ്റ്റന്‍സി ഗംഭീരം, ബൗളിംഗ് മാറ്റങ്ങള്‍ വിജയിപ്പിച്ചെന്ന് ടെണ്ടുല്‍ക്കര്‍

ദുബായ്: ബാംഗ്ലൂരിനെതിരായ വിജയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഭിനന്ദിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്യാപ്റ്റന്‍സി മികവിലാണ് ഡല്‍ഹി വിജയം നേടിയതെന്നും സച്ചിന്‍ പറയുന്നു. ഡല്‍ഹി ആര്‍സിബിക്കെതിരെ ഗംഭീരമായി പന്തെറിഞ്ഞു. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി തകര്‍പ്പനായിരുന്നു. ശ്രേയസ് കൊണ്ടുവന്ന ബൗളിംഗ് മാറ്റങ്ങളാണ് ആര്‍സിബിയുടെ മുന്‍നിരയെ വലിയ രീതിയില്‍ സ്‌കോര്‍ ചെയ്യാന്‍ അനുവദിച്ചില്ല. വളരെ ശക്തമായ ബാറ്റിംഗ് ലൈനപ്പുള്ള ടീമാണ് ആര്‍സിബി. എന്നാല്‍ ഡല്‍ഹിയുടെ മുന്നില്‍ അവര്‍ കളി മറന്നെന്നും സച്ചിന്‍ പറഞ്ഞു.

1

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഡല്‍ഹി നടത്തിയത്. ഓപ്പണിംഗ് നല്ല വെടിക്കെട്ട് തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. പിന്നീട് നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോയി. അവസാന ഓവറുകള്‍ മാര്‍ക്കസ് സ്‌റ്റോയിനിസും റിഷഭ് പന്തും കത്തിക്കയറി. സ്റ്റോയിനിസ് അതിവേഗ അര്‍ധ സെഞ്ച്വറി നേടി. 190 മുകളില്‍ സ്‌കോര്‍ നേടിയതോടെ തന്നെ ഡല്‍ഹി മത്സരത്തില്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. ബൗളിംഗിലും ഗംഭീരമായിരുന്നു ഡല്‍ഹി. കഗിസോ റബാദിയുടെ മാരക ബൗളിംഗിന് മുന്നില്‍ ആര്‍സിബിക്ക് പിടിച്ച് നില്‍ക്കാനായില്ല. നാല് വിക്കറ്റുകളാണ് റബാദ വീഴ്ത്തിയത്. നാല് പന്തിനിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി റബാദ ആര്‍സിബിയെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഹാട്രിക്ക് മിസ്സായി.

ഡല്‍ഹിക്കെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ ബാംഗ്ലൂര്‍ പരാജയപ്പെട്ടെന്ന് വിരാട് കോലി പറഞ്ഞു. ഡല്‍ഹി മികച്ച പ്രകടനമാണ് നടത്തിയത്. അവരുടെ ബാറ്റിംഗ് നിരയ ഭയരഹിതരാണ്. മികച്ച ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും അടങ്ങിയ ബാലന്‍സിംഗുള്ള നിരയാണ് അവരുടേത്. പരാജയപ്പെടുത്തുക എന്നുള്ളത് വളരെ കഠിനമായ കാര്യമാണ്. അവരെ തോല്‍പ്പിക്കാനാവില്ലെന്ന് ഞാന്‍ പറയില്ല. പക്ഷേ ശരിക്കും ഏറ്റവും സൂപ്പര്‍ പ്രകടനം നടത്തിയാല്‍ മാത്രമേ ഡല്‍ഹിയെ വീഴ്ത്താനാവൂ. അത് കളിക്കളത്തില്‍ ആര്‍സിബിയില്‍ നിന്ന് കണ്ടില്ലെന്നും കോലി പറഞ്ഞു.

അതേസമയം ആര്‍സിബിയുടെ ബൗളിംഗ് പ്രശ്‌നങ്ങള്‍ തിരിച്ചുവന്ന കളി കൂടിയായിരുന്നു ഇത്. ആദ്യത്ത പവര്‍പ്ലേയില്‍ 63 റണ്‍സാണ് പിറന്നത്. ആര്‍സിബിയുടെ ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങി. വാഷിംഗ്ടണ്‍ സുന്ദര്‍ മാത്രമാണ് നന്നായി പന്തെറിഞ്ഞത്. പേസര്‍ നവദീപ് സെയ്‌നി മൂന്നോവറില്‍ 48 റണ്‍സാണ് വഴങ്ങിയത്. ക്രിസ് മോറിസ് ഫിറ്റ്‌നെസ് വീണ്ടെടുത്ത് വരികയാണെന്നും, ഉടന്‍ തന്നെ ടീമില്‍ തിരിച്ചെത്തുമെന്നും കോലി പറഞ്ഞു. മത്സരത്തില്‍ ആറ് ഓവറിന് ശേഷമാണ് ഞങ്ങള്‍ തിരിച്ചെത്തിയത്. സ്പിന്നര്‍മാരെ ഉപയോഗിച്ച് ഡല്‍ഹിയെ നിയന്ത്രിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ സ്‌റ്റോയിനിസ് മത്സരം ഞങ്ങളില്‍ നിന്ന് തട്ടിയെടുത്തു. അവസരങ്ങള്‍ അദ്ദേഹത്തിന് നല്‍കിയത് ഞങ്ങള്‍ തന്നെയാണെന്നും കോലി വ്യക്തമാക്കി.

Story first published: Tuesday, October 6, 2020, 9:05 [IST]
Other articles published on Oct 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+