Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഹിറ്റ്മാനും പൊള്ളാര്‍ഡുമല്ല, ആ 2 താരങ്ങള്‍ മുംബൈയെ ഒരുപടി മുന്നിലെത്തിക്കുമെന്ന് സച്ചിന്‍!!

മുംബൈ: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടാന്‍ പോവുകയാണ്. ടൂര്‍ണമെന്റിലെ സ്ഥിരം ശത്രുക്കളാണ് ഇവര്‍. ഈ ടീമുകളാണ് ഐപിഎല്ലിന്റെ വിജയത്തിന് പ്രധാന കാരണമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. ഇവരുടെ മത്സരം കാണാനാണ് ആരാധകരും കൂടുതലായി എത്തുന്നത്. അതേസമയം മുംബൈ നിരയില്‍ രണ്ട് താരങ്ങള്‍ വലിയ നേട്ടങ്ങള്‍ ടീമിന് സമ്മാനിക്കുമെന്നും, അവരാണ് കരുത്തെന്നും സച്ചിന്‍ വ്യക്തമാക്കി.

രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങള്‍

രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങള്‍

രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളാണ് മുംബൈയുടെ കരുത്ത്. ക്രിസ് ലിന്നും നഥാന്‍ കൂള്‍ട്ടര്‍ നൈലുമാണ് ആ താരങ്ങള്‍. ഇവര്‍ രണ്ട് പേരും മുംബൈയെ കൂടുതല്‍ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ളവരാണ്. ക്രിസ് ലിന്‍ മുംബൈയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ്. മികച്ച തുടക്കം നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കും. വളരെ മികച്ച ഫോമിലാണ് അദ്ദേഹം കളിക്കുന്നതെന്നും സച്ചിന്‍ പറഞ്ഞു. കൂള്‍ട്ടര്‍ നൈല്‍ നല്ല രീതിയില്‍ പന്ത് സ്വിംഗ് ചെയ്യിക്കുന്ന താരമാണ്. ടീമിന് അവസാനത്തെ ഓവറുകള്‍ വമ്പനടികളിലൂടെ സ്‌കോറും ഉയര്‍ത്താന്‍ കൂള്‍ട്ടര്‍ നൈലിന് സാധിക്കും.

ബാലന്‍സിംഗ് ഉള്ള ടീം

ബാലന്‍സിംഗ് ഉള്ള ടീം

മുംബൈ ടീമില്‍ മികച്ച ബാലന്‍സിംഗ് ഉണ്ട്. വളരെ മികച്ച ടീമാണ് അവരുടേത്. പക്ഷേ അത് എത്രയോ കരുത്തുറ്റതായത് ക്രിസ് ലിന്നും നഥാന്‍ കൂള്‍ട്ടര്‍നൈലും വന്നതോടെയാണെന്ന് സച്ചിന്‍ പറഞ്ഞു. ഏതൊരു ടൂര്‍ണമെന്റും വലിയ വിജയമാകണമെങ്കില്‍ ടീമുകള്‍ തമ്മിലുള്ള ശത്രുത ആവശ്യമാണ്. ഇവിടെ മുംബൈയും ചെന്നൈയും കളിക്കളത്തിലെ ശത്രുക്കളാണ്. രണ്ട് ടീമുകള്‍ക്കും വലിയ തോതിലുള്ള ആരാധകര്‍ ഉണ്ടെന്നും സച്ചിന്‍ പറഞ്ഞു. പരസ്പരം വിട്ടുകൊടുക്കാതെയുള്ള പോരാട്ടമാണ് ഇരുവരുടെയും കരുത്തെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു.

മോശം സമയമുണ്ടായിരുന്നു

മോശം സമയമുണ്ടായിരുന്നു

മുംബൈക്ക് മോശം സമയം ഉണ്ടായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. പല മത്സരങ്ങളിലും തോല്‍വി പ്രതീക്ഷിച്ച ഘട്ടത്തില്‍ ഞങ്ങള്‍ തിരിച്ച് വന്ന് മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. ഇതേ സാഹചര്യം ചെന്നൈയ്ക്കുമുണ്ടായിട്ടുണ്ട്. ഇതാണ് ഐപിഎല്ലിനെ അപ്രവചനീയമാക്കുന്നത്. അത്തരമൊരു അപ്രവചനീയത ഉണ്ടായാല്‍ ടിവിയുടെ മുന്നില്‍ നിന്ന് ഒരാള്‍ പോലും എഴുന്നേറ്റ് പോകില്ല. അതാണ് ഏതൊരു ഗെയിമിന്റെയും സൗന്ദര്യം. പക്ഷേ ഏറ്റവും മികച്ച ഗെയിം തന്നെ മുംബൈ-ചെന്നൈ മത്സരത്തില്‍ ആള്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

രോഹിത് ഓപ്പണറാകും

രോഹിത് ഓപ്പണറാകും

മുംബൈക്ക് വേണ്ടി ക്രിസ് ലിന്‍ ആദ്യ മത്സരത്തിന് ഇറങ്ങില്ലെന്നാണ് സൂചന. രോഹിത് ശര്‍മയും ക്വിന്റണ്‍ ഡികോക്കും ആദ്യ മത്സരത്തില്‍ ഓപ്പണറാകും. ഈ തീരുമാനത്തെ അംഗീകരിക്കുന്നതായി ക്രിസ് ലിന്‍ പറഞ്ഞു. തനിക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ അത് വലിയൊരു നേട്ടമായി കാണും. പക്ഷേ കോച്ച് മഹേള ജയവര്‍ധനെയാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കുക. രോഹിത് ശര്‍മ ലോകോത്തര താരമാണ്. മുംബൈക്ക് വേണ്ടി അദ്ദേഹം കളിച്ച ഇന്നിംഗ്‌സുകള്‍ മികച്ചതാണ്. ഡികോക്ക് ബാറ്റ് കൊണ്ടും വിക്കറ്റിന് പിന്നിലും അദ്ഭുതങ്ങള്‍ കാണിക്കുമെന്ന് ലിന്‍ പറഞ്ഞു.

Story first published: Saturday, September 19, 2020, 17:11 [IST]
Other articles published on Sep 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+