Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇത് ഒരിക്കലും വിശ്വിക്കാനാവുന്നില്ല, ആര്‍സിബി-മുംബൈ പോരാട്ടത്തെ കുറിച്ച് സച്ചിന്‍!!

ദുബായ്: ആര്‍സിബി-മുംബൈ ഇന്ത്യന്‍സ് മത്സരത്തെ പുകഴ്ത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇത് വിശ്വസിക്കാനാവുന്നില്ല. ഇതില്‍ കൂടുതല്‍ എന്താണ് പറയാന്‍ സാധിക്കുകയെന്നും സച്ചിന്‍ ചോദിച്ചു. അതേസമയം മായങ്ക് അഗര്‍വാളും സൗരവ് ഗാംഗുലിയും അടക്കമുള്ളവര്‍ ഐപിഎല്ലിനെ ശരിക്കും അഭിനന്ദിച്ചു. ലോകത്തെ ഏറ്റവും മികച്ച ലീഗാണ് ഐപിഎല്ലെന്ന് മായങ്ക് അഗര്‍വാള്‍ ട്വീറ്റ് ചെയ്തു. ഇതിനേക്കാളും മികച്ചതാവാന്‍ സാധിക്കില്ലെന്നും താരം പറഞ്ഞു.

1

എന്തൊരു മത്സരമായിരുന്നു അത്. ഇത്തരം മത്സരം കൊണ്ടാണ് ഐപിഎല്‍ ലോകത്തെ ഏറ്റവും മികച്ച ലീഗായി മാറുന്നതെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് മത്സരത്തെയും പ്രകീര്‍ത്തിച്ചിരുന്നു. ഇത്തരം ഇഞ്ചോടിഞ്ച് പോരാട്ടങ്ങളാണ് നിങ്ങള്‍ക്ക് ഐപിഎല്‍ സമ്മാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആര്‍സിബിക്കെതിരെ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ ഓവറില്‍ എടുത്ത തീരുമാനങ്ങളെ വിമര്‍ശിച്ച് യുവരാജ് സിംഗ് രംഗത്തെത്തി.

കിരോണ്‍ പൊള്ളാര്‍ഡും ഇഷാന്‍ കിഷനും സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങണമായിരുന്നു. അവര്‍ സെറ്റ് ആയ ബാറ്റ്‌സ്മാന്‍മാരായിരുന്നു. ആര്‍സിബി ശരിക്കും ജയിലില്‍ നിന്ന് രക്ഷപ്പെട്ടതാണ്. മിസ്റ്റര്‍ 360 അവര്‍ക്കുള്ളത് കൊണ്ട് ജയിക്കാനായെന്നും ഡിവില്യേഴ്‌സിനെ സൂചിപ്പിച്ച് യുവരാജ് പറഞ്ഞു. അതേസമയം ആര്‍സിബിയെ അഭിനന്ദിച്ച് മത്സരശേഷം രോഹിത് ശര്‍മയും രംഗത്തെത്തി. ഇത് വളരെ ഗംഭീരമായ മത്സരമായിരുന്നു. ബാറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ മത്സരത്തില്‍ തന്നെ ഇല്ലായിരുന്നു. ഇഷാന്റെയും പൊള്ളാര്‍ഡിന്റെയും ഗംഭീര ഇന്നിംഗ്‌സാണെന്നും രോഹിത് പറഞ്ഞു.

200 റണ്‍സെന്ന സ്‌കോര്‍ ഞങ്ങളുടെ ബാറ്റിംഗ് കരുത്ത് വെച്ച് ചേസ് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതിയത്. എന്നാല്‍ തുടക്കം നന്നായില്ല. ആദ്യത്തെ ഏഴ് ഓവറോളം കളിയില്‍ താളം കണ്ടെത്താന്‍ ഞങ്ങള്‍ ബുദ്ധിമുട്ടി. വിക്കറ്റുകളും നഷ്ടമായി. പക്ഷേ പൊള്ളാര്‍ഡ് അവിടെയുണ്ടെങ്കില്‍ എന്ത് വേണമെങ്കിലും സംഭവിക്കാം. ഇഷാനും തകര്‍ത്തടിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് സ്‌കോര്‍ മറികടക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. ആര്‍സിബിയെ ഞങ്ങള്‍ കുറച്ച് കാണുന്നില്ല. അവര്‍ സമ്മര്‍ദത്തെ ഞങ്ങളേക്കാള്‍ നന്നായി കൈകാര്യം ചെയ്തു. ഏഴ് റണ്‍സ് പ്രതിരോധിക്കുക എന്നത് ഭാഗ്യം കൂടി വേണ്ട കാര്യമാണ്. വിക്കറ്റുകളും നേരത്തെ നേടേണ്ടിയിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ആ ബൗണ്ടറി വഴങ്ങിയത് എല്ലാം മാറ്റിയെന്നും രോഹിത് പറഞ്ഞു.

Story first published: Tuesday, September 29, 2020, 14:03 [IST]
Other articles published on Sep 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+