For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനത്തില്‍ മതിപ്പ് തോന്നുന്നു, പ്രശംസിച്ച് സച്ചിന്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന യുവതാരങ്ങളിലൊരാള്‍ കെകെആറിന്റെ വരുണ്‍ ചക്രവര്‍ത്തിയാണ്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരം ഇത്തവണ സ്പിന്‍ ബൗളിങ്ങുമായി കെകെആറിനൊപ്പം നന്നായി തിളങ്ങുന്നുണ്ട്. കുല്‍ദീപ് യാദവിന് പകരക്കാരനായി പ്ലേയിങ് ഇലവനില്‍ ലഭിച്ച അവസരത്തെ നന്നായി വരുണ്‍ മുതലെടുത്തു.

വരുണ്‍

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ അഞ്ച് വിക്കറ്റുമായി തിളങ്ങിയതോടെ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ ടി20 ടീമിലേക്കും വരുണിന് വിളിയെത്തി. ഇപ്പോഴിതാ വരുണിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വരുണിന്റെ പ്രകടനം മതിപ്പ് തോന്നുന്നതാണെന്നാണ് അദ്ദേഹം പറഞ്ഞത്. 'ടൂര്‍ണമെന്റിലുടെനീളം മികച്ച പ്രകടനമാണ് വരുണ്‍ പുറത്തെടുക്കുന്നത്. വളരെ അപൂര്‍വമായാണ് അവന്‍ നന്നായി റണ്‍സ് വഴങ്ങുന്നത്.

വരുണ്‍

സുനില്‍ നരെയ്ന്‍ നന്നായി പന്തെറിയുമ്പോള്‍ മറ്റ് ബൗളര്‍മാര്‍ക്കും ബാറ്റ്‌സ്മാന്‍മാര്‍ക്കും സമ്മര്‍ദ്ദം ഉയരുകയും ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്യുന്നു. പന്തില്‍ മികച്ച രീതിയില്‍ വ്യതിയാനം വരുത്താന്‍ അവന് സാധിക്കുന്നു. മനോഹരമായി ഗൂഗ്ലി ചെയ്യുന്ന വരുണിന്റെ ധൈര്യം പ്രശംസ അര്‍ഹിക്കുന്നു. നിരവധി സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പന്തെറിഞ്ഞെങ്കിലും അവയെ എല്ലാം വരുണ്‍ അതിജീവിച്ചു. വളരെ സംതുലിതമായാണ് അവന്റെ പ്രകടനം കാണുന്നത്.

വരുണ്‍.

ഒരു ബൗളര്‍ക്ക് കൃത്യമായ പദ്ധതിയും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ 30-40 ശതമാനത്തോളം പോരാട്ടത്തില്‍ നമ്മള്‍ വിജയിച്ചുവെന്നാണ് അത് വ്യക്തമാക്കുന്നത്. നമ്മുടെ മനസ് ചിന്തിക്കുന്നത് മാത്രമെ ശരീരം ചെയ്യൂ'-100 എംബി ചാനലിലൂടെ സച്ചിന്‍ പറഞ്ഞു. 29കാരനായ വരുണ്‍ വളരെ വൈകിയാണ് ക്രിക്കറ്റില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍ വളരെവേഗം ദേശീയ ടീമില്‍ ഇടം പിടിക്കാന്‍ വരുണിനായി. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിന്റെ താരമാണ് വരുണ്‍. 11 മത്സരത്തില്‍ നിന്ന് 13 വിക്കറ്റുമായി കെകെആറിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലാണ് വരുണ്‍.

കെകെആറിന് സാധിക്കു.


അവസാന സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി കളിച്ചിരുന്നെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. 8.4 കോടിക്കായിരുന്നു അന്ന് പഞ്ചാബ് വരുണിനെ ടീമിലെത്തിച്ചത്. 1 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും 9 ലിസ്റ്റ് എ ക്രിക്കറ്റും മാത്രം കളിച്ചിട്ടുള്ള വരുണ്‍ 1,22 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.നിലവില്‍ 12 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കെകെആര്‍. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമെ പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിക്കാന്‍ കെകെആറിന് സാധിക്കു.

വരുണിനെ ഉള്‍പ്പെടുത്തിയത്

ഓസീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ വരുണിനെ ഉള്‍പ്പെടുത്തിയത് അപ്രതീക്ഷിത തീരുമാനമായിരുന്നു. എന്നാല്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കുക വരുണിനെ സംബന്ധിച്ച് വളരെ പ്രയാസകരമാകും. രവീന്ദ്ര ജഡേജ,വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ സ്പിന്നര്‍മാരായി ടീമിലുണ്ട്. അതിനാല്‍ വരുണ്‍ പുറത്തിരിക്കാനാണ് സാധ്യത. ഓസീസ് സാഹചര്യം പേസര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമായതിനാല്‍ സ്പിന്നര്‍മാര്‍ക്ക് വലിയ റോളുണ്ടാകാന്‍ സാധ്യത കുറവാണ്.

Story first published: Tuesday, October 27, 2020, 16:05 [IST]
Other articles published on Oct 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+